* വികാസംവേണം*വിനാശം വേണ്ട*

Monday, May 22, 2017

കുതിരിലെ കൂടുണ്ടാക്കല്‍...


കുതിരില്‍ നടന്ന മൂന്നാമത്തെ ക്യാമ്പ് , അവിടെ ക്യാമ്പുകള്‍ നടത്താനുള്ള ഒരുക്ക ത്തിന്റെ ഭാഗം ആയിരുന്നു .രണ്ടു ടോയ്ലെടുകള്‍ ഒരു കുളിമുറി എന്നിവയും ചെറിയ ഒരു സ്റ്റോര്‍ റൂമും ആണ് ഉണ്ടാക്കാന്‍ പ്ലാനിട്ടത്.


കണ്ണൂരില്‍ കുറച്ചു മണ്‍‌വീടുകള്‍ ഉണ്ടെങ്കിലും ,മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ അധികവും ആദിവാസി കള്‍ക്കിടയില്‍ ആണ് ഉള്ളത് .. പ്രകൃതിയെ നോവിക്കാതെയും ,വിഭവങ്ങള്‍ ,പണം എന്നിവ പരമാവധി കുറച്ചും പിന്നെ വീ ട്ട്കാര്‍ക്ക് തന്നെ സ്വയം പണിതു പണിക്കുലി ലാഭിക്കാവുന്നതും ആയ കെട്ടിടങ്ങള്‍ ആണ് മുളകൊണ്ടു മെടഞ്ഞ മണ്‍‌വീടുകള്‍. അതിന്‍റെ technology തികച്ചും ലളിതവും ആര്‍ക്കും എളുപ്പം പഠിക്കാവുന്നതും ആണ് .ചില കാര്യങ്ങള്‍ ചെയാന്‍ മാത്രം വിദഗ്ദ തൊഴിലാളികളെ വിളിച്ചാല്‍ മതിയാകും .മണ്ണ് സ്വന്തം സ്ഥലത്തുനിന്നും എടുക്കണം .ഒരു പത്ത് വര്ഷം മുമ്പ് വേണ്ടത്ര മുളകള്‍ നട്ടാല്‍ ആവശ്യത്തിനു കിട്ടും ..ഒപ്പം വേഗത്തില്‍ വളരുന്നതും ഗൃഹ നിര്‍മ്മാണത്തിന് ഉതകുന്നതുമായ കുറച്ചു മരങ്ങള്‍ കൂ ടി നട്ടാല്‍ ,വളരെ കുറഞ്ഞ ചെലവില്‍ ഒരു വീ ട് ഉണ്ടാക്കാനാകും ..


ഇതിന്റെ ഒരു മാതൃക എന്ന നിലയില്‍ ആണ് കുതിരില്‍ കെട്ടിടം പണിയുന്നത് ,ഇതിനായുള്ള ക്യാമ്പില്‍ ആവശ്യത്തിനു ആള്‍ക്കാര്‍ വന്നെങ്കിലും ,വേണ്ട സജ്ജീകരണങ്ങള്‍ മുന്‍ കൂ ട്ടി ഒരുക്കാന്‍ പറ്റാഞ്ഞത്, പണിയെ ബാധിച്ചു ..കെട്ടിട ത്തിന്‍റെ ചെറിയ ഒരു ഭാഗം മാത്രമേ പൂ ര്ത്തിയാക്കാന്‍ ആയുള്ളൂ .. എങ്കിലും നല്ല അനുഭവം ആയിരുന്നു .ഇതില്‍ പങ്കെടുത്തവര്‍ക്ക് സ്വയം വീടുണ്ടാക്കാനുള്ള പ്രാഥമിക വിവരങ്ങളും അനുഭവവും നല്‍കാന്‍ സാധിച്ചു ..
സ്വന്തം കാര്യങ്ങള്‍ എല്ലാം മാറ്റിവെച്ചു സ്ഥിരമായി ഇത്തരം ക്യാമ്പുകള്‍ക്കുവേണ്ടി എല്ലാ സമയവും ഊര്‍ജ്ജവും ധനവും എല്ലാം ചെലവഴിക്കുന്ന നാലഞ്ചു പേര്‍ക്ക് ,മഴയ്ക്ക്‌ മുമ്പ് ഒരു ക്യാമ്പ് കൂ ടി നടത്താന്‍ സമയം ഇല്ലാത്തതിനാല്‍ , കെട്ടിടത്തിന്‍റെ ബാക്കി ഭാഗം നിര്‍മ്മിക്കാന്‍ മേയ് മാസത്തില്‍ ക്യാമ്പ് നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി അതിനാല്‍ പണി പൂര്ത്തിയാക്കാനായി ഒരു ദിവസം നിശ്ചയിച്ചു. വിപുലമായി ആരെയും അറിയിക്കാന്‍ പറ്റിയില്ല എങ്കിലും അറിയിക്കുകയും ചെയ്തിരുന്നു . എങ്കിലും എത്തിയവര്‍ വളരെ കുറച്ചു മാത്രം .. അതി രാവിലെ ഇവിടെ നിന്നും ,വയലിലെ പണികള്‍ വീണ്ടും മാറ്റിവെച്ചു ( പച്ചക്കറി നട്ട വയലുകള്‍ ഒന്നും ചെയ്തിട്ടില്ല ,മഴയ്ക്ക്‌ മുമ്പ് അവ ശരിയാക്കിയാലെ നെല്‍ക്കൃഷി ചെയ്യാന്‍ പറ്റുകയുള്ളൂ ..)അങ്ങോട്ട്‌ പോയി ..അവിടെ കെപി.വിനോദും പിന്നെ മാഹിക്കാരന്‍ ശ്രീകുമാറും വേറെ രണ്ടു പേരും ഉണ്ടായിരുന്നു . ശ്രീ പണി ചെയ്യാന്‍ വന്നതായിരുന്നു .മറ്റു രണ്ടുപേരും വേഗം മടങ്ങിപ്പോയി . സജിവ മായി എപ്പോഴും ഉണ്ടാകാറുള്ള ഹരീഷിനും രാവിലെ കുറച്ചു സമയം എന്തോ പ്രശ്നത്താല്‍ വരാന്‍ പറ്റിയില്ല .ആര്‍ക്കിടെക്റ്റ് വിനോദ് വന്നത് വൈകുന്നേരം ആയിരുന്നു . ഞങ്ങള്‍ രണ്ടാളും വിനോദ് കെപിയും ശ്രീയും ചേര്‍ന്നു ,പണി തുടങ്ങി .മുള ചീ കി വെച്ചിരുന്നു ,മണ്ണും ചവിട്ടി വെച്ചിരുന്നു .



ക്യാമ്പില്‍ രണ്ടു പോര്‍ഷന്‍ ചുമര്‍ ആണ് തീ ര്ന്നിരുന്നത് .കെട്ടീടത്തിന്‍റെ പാതിവരെ മുള മെടഞ്ഞു . അതല്‍പ്പം കഠിന പ്രയത്നം തന്നെ ആയിരുന്നു എങ്കിലും , പരമാവധി ഇന്ന് തീ ര്ക്കണം എന്ന വാശിയില്‍ അത്ര തീര്ത്തു.. ഉ ള്‍വശത്തെ ചുമരുകള്‍ ,മോന്തായം എന്നിവയ്ക്ക് വേണ്ട മുളങ്കാലുകള്‍ നാട്ടി . ഇടച്ചുമരുകളില്‍ മുള കൊണ്ട് നെയ്യാനായുള്ള ബേസുകളും കെട്ടിയുറപ്പിച്ചു..ഇതത്രയും ചെയ്തത് ആകെ കുറച്ചു മണിക്കൂ റുകള്‍ മാത്രം മുന്‍ പരിചയം ഉള്ളവര്‍ ആയതിനാല്‍ കുറച്ചു സമയം എടുത്തു ..
രാവിലെ കുറച്ചു പുട്ടും കറിയും ഉണ്ടാക്കി അതും എടുത്താണു പോയത് .ഉച്ചഭക്ഷണം എന്ത് കഴിക്കും എന്ന് വിചാരിച്ചപ്പോള്‍ അതിനും പരിഹാരം ആയി .വീ ട്ടിലെ പ്രശ്നം കാരണം വരാന്‍ പറ്റാതിരുന്ന കുതിര്‍ അംഗം രാഗേഷിനെ വിളിച്ചപ്പോള്‍ ,ആഹാരവും കൊണ്ട് രാഗേഷ് എത്തി . അവല്‍ കൊയച്ചതും പഴുത്ത മാങ്ങയും പിന്നെ നല്ല പരിപ്പ് പ്രഥമനും . അത്രയെങ്കിലും രാഗേ ഷിനു പങ്കിടാന്‍ തോന്നിയതില്‍ സന്തോഷം തോന്നി .പണിയ്ക്ക് ആളില്ലാതെ വല്ലാതെ വിഷമിച്ചിരുന്നു ,ഒരു നാലുപേര്‍ കൂ ടി ഉണ്ടായിരുന്നെങ്കില്‍ ,വന്നവര്‍ക്ക് ഇത്രയധികം ഭാരം വഹിക്കേണ്ടി വരില്ലായിരുന്നു
ഭക്ഷണ ശേഷം മണ്ണിന്റെ പണി തുടങ്ങി .അത് പ്രായേണ എളുപ്പം ആയിരുന്നു എങ്കിലും ഏറെ മണി ക്കൂ റുകള്‍ വിശ്രമം ഇല്ലാതെ പണിയേണ്ടി വന്നു .. ആര്‍ക്കിടെക്ടും ശ്രിയും സന്ധ്യയായപ്പോള്‍ പോയി . പിന്നെ ഞങ്ങള്‍ നാലു പേര്‍ മാത്രം . മണ്ണ് അല്പം കൂടി വെള്ളം ചേര്‍ത്ത് ഒന്ന് കൂ ടി ചവിട്ടിക്കുഴച്ച്, ചട്ടികളില്‍ വാരി ,കെട്ടിട ത്തിന്റെ അടുത്ത് എത്തിക്കേണ്ടതും ഉണ്ടായിരുന്നു .എങ്കിലും ഞങ്ങള്‍ തോറ്റ് പിന്‍മാറാന്‍ തയ്യാറില്ലായിരുന്നു. വെളിച്ചം മങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ആണ് അവസാന മിനുക്ക്‌ പണികള്‍ ചെയ്തത് . എന്നിട്ട് അങ്ങനെ തന്നെ ,സാധനങ്ങള്‍ എടുത്തുവെച്ചു .മഴ നനയാതിരിക്കാന്‍ ചുമര്‍ ഷീറ്റു കൊണ്ട് മൂ ടിവെച്ചു .ഓരോ മാങ്ങയും തിന്നു . അല്‍പ്പം ക്ഷിണം മാറ്റി



വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഞങ്ങളുടെ കുറെ സാധനങ്ങള്‍ കൊണ്ട് പോകാന്‍ ഉണ്ടായിരുന്നു .മൊബൈലിന്റെ മങ്ങിയ വെളിച്ചത്തില്‍ അവയും എടുത്തു വയലിലൂടെ നടന്നു , മറ്റൊരു കുതിരില്‍ കയറി ,റോഡില്‍ എത്തിയ ആ യാത്ര, ഈയിടെ കണ്ട ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിച്ചു ..സ്വപ്നംപോലെ ഒരു നടത്തം ആയിരുന്നു അത് .വല്ലപ്പോഴും മാത്രമേ ജിവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകയുള്ളൂ ....
വണ്ടിയില്‍ സാധനങ്ങള്‍ വെച്ച ശേഷം, അതുമെടുത്ത് കുളത്തിന്റെ അടുത്തേക്ക് പോയി .മേലാസകലം മണ്ണായതിനാല്‍ ഒന്ന് മേല്‍ കഴുകാതെ പോകാന്‍ ആവില്ലല്ലോ .അവര്‍ മൂന്നുപേരും കുളിച്ചു ,ഞാന്‍ കൈകാല്‍ കഴുകുക മാത്രം ചെയ്തു .രാത്രി 9 മണി കഴിഞ്ഞു അവിടന്നും വീട്ടിലേയ്ക്ക് തിരിക്കാന്‍ .വിട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്നു മണി .ഒന്ന് മേല്‍ കഴുകിയ ശേഷം,കിടക്കയിലേക്ക് വീണു.



_ആശാഹരി നനവ്