* വികാസംവേണം*വിനാശം വേണ്ട*

Saturday, August 12, 2017

ഞങ്ങള്‍ സമരം തുടരുകതന്നെയാണ് ....

ങ്ങളെപറ്റി ചില സുഹൃത്തുക്കള്‍  ഞങ്ങളോട് തന്നെയും , കൂടാതെ മറ്റു പലരോടും പറയുന്ന ഒരു കാര്യം ഉണ്ട് . നിങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനം ഒക്കെ മതിയാക്കി ഒരു മണ്ണിന്റെ വീടും ഉണ്ടാക്കി ജൈവ കൃഷിയും പശു വളര്‍ത്തലും ആയി ഒതുങ്ങി കഴിയുകയല്ലേ എന്ന് .. അവരോടു ഞങ്ങള്‍ക്ക് പരാതി ഇല്ല കാരണം ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വാര്‍ത്തകളില്‍ വരണം എന്ന ആഗ്രഹം ഇല്ലാത്തതിനാല്‍ പബ്ലിസിറ്റി നല്‍കാറില്ല എന്നതിനാല്‍ ,അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അത്തരം കാര്യങ്ങള്‍ അറിയൂ .അതുപോലെ ഞങ്ങളോട് ഇടപെടുന്ന വലിയ ഒരു വിഭാഗം ആള്‍ക്കാര്‍ ഉണ്ട് അവര്‍ക്കും അറിയാം ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് ..

പരിസ്ഥിതി നിയമങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തന്നെ വന്‍ശക്തികള്‍ക്കായി എടുത്തു കളയുന്ന ഒരു കാലം ആണ് ഇത് . ഗ്രീ ന്‍ ട്രിബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു . ഇപ്പോള്‍ വീ ടുകളില്‍ നിന്നും 50 മീറ്റര്‍ അകലെ ക്വാറി ഉണ്ടാക്കാമത്രേ .കഴിഞ്ഞ ആഴ്ച ഞങ്ങളെ ഒരു സ്ത്രീ വിളിച്ചിരുന്നു .കരിങ്കല്‍ ക്വാറിയില്‍ നിന്നും വലിയ കല്ല് തെറിച്ചു  വീണ്‌ അവരുടെ വീ ടിന്റെ കോണ്‍ ക്രിറ്റ് മേല്‍ ക്കൂര പൊട്ടി മഴയത്രയും വീടിനകത്തു വീഴുകയാണത്രെ ,കളക്ടര്‍ക്ക് പരാതി കൊടുക്കാനും എന്നിട്ട് പരിഹാരം ഉണ്ടാകുന്നിലെങ്കില്‍ പറയാനും പറഞ്ഞു അവരോട്.ഇനി എത്രയെത്ര പരാതികള്‍ വരാനിരിക്കുന്നു .റിസര്‍വ്വ് വനത്തില്‍ നിന്നും 5 km പരിധിയില്‍ ക്വാറി അരുത് എന്നനിയമം വെട്ടി ക്കുറച്ച്,100 മീറ്റര്‍ പരിധിയില്‍ ആവാം എന്നാക്കിയിട്ടുണ്ട് ,ഒരു ആന വന്നു നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അവിടം വന്‍ സ്പോടനം നടത്താം.. നെല്‍വയല്‍ നീ ര്‍ ത്തട നിയമം ഒക്കെ എടുത്തു കളഞ്ഞ മാതിരി ആണ് . കുന്നിടിച്ചാലും വയല്‍ നികത്തിയാലും ആള്‍ക്കാരില്‍ നിന്നും പരാതികള്‍ വരുമ്പോള്‍ ഞങ്ങള്‍ അധികൃതരെ അറിയിക്കാറുണ്ട് .മിക്ക വില്ലേജ് ഓഫീസര്‍ മാരും ഉടന്‍ അത് മാഫിയയെ അറിയിച്ചു അവരെ രക്ഷപ്പെടുത്തും ,എന്നിട്ട് മറ്റോ രു ദിവസം വീണ്ടും ഇടിക്കും .ഇതിങ്ങനെ കുറേ പ്രാവശ്യം ആയാല്‍ കുന്നോ വയലോ പിന്നെ ബാക്കി കാണില്ല .ചില ഉദ്യോഗസ്ഥര്‍ ചെയ്യുക ഞങ്ങളുടെ ഫോണ്‍ നമ്പര്‍ മാഫിയയ്ക്ക് കൈമാറുക എന്നതാണ് .. RDO ,കലക്ടര്‍ ,തഹസില്‍ ദാര്‍ തുടങ്ങിയവര്‍ ചിലപ്പോള്‍ stop memmo ഒക്കെ നല്‍കും .അങ്ങനെ കുറച്ചു കുന്നും വയലും ബാക്കിയാകുന്നുണ്ട്. എന്നാലും അവിടെയും അത്തരം ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് വീ ണ്ടും അക്രമം നടക്കാറും ഉണ്ട് .ഒന്നിനും ഇവിടെ ഒരു വ്യവസ്ഥയും ഇല്ല .. 

കുറച്ചു കാലം മുമ്പ് ,കുറച്ചെങ്കിലും ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിഞ്ഞിരുന്നത് ,അല്‍പ്പം നിയമ പരിരക്ഷ ഉണ്ടായത് കൊണ്ടാണ് .അതുകൊണ്ട് തന്നെ ,ഒറ്റയാള്‍ പോരാട്ടങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ നിഷ്പ്രയോജനം ആണ് ഇന്ന് .. വെറുതെ ഒരു താത്കാലിക വാര്‍ത്ത ഉണ്ടാക്കാം എന്നല്ലാതെ ,ഒന്നുമങ്ങനെ തടയാന്‍ പറ്റില്ല .പിന്നെ വേണ്ടത് ജനകീയ സമരങ്ങള്‍ ആണ് .പ്രദേ ശ ത്തെ ജനങ്ങള്‍ സംഘടിച്ചാല്‍ അതിനെ ചെറുക്കാന്‍ ഇത്തരം മാഫിയകള്‍ക്ക് പറ്റില്ല .എന്നാല്‍ ആര്‍ക്കാണ്‌ അതിനു സമയവും ധൈര്യവും മനസ്സും ഒക്കെ ഉള്ളത് .. എന്നാലും പോരാട്ടങ്ങള്‍ക്ക് എന്നും അതിന്‍റെ വിലയും ഉണ്ട് .. ചെറുത്തു നില്‍പ്പുകള്‍ പോലും ഇല്ലാതെ ആവരുത് . 

ഇന്ന് എല്ലാവര്ക്കും അറിയാം കുന്നിന്റെയും മരത്തിന്റെയും വയലിന്റെയും ഒക്കെ പ്രാധാന്യം എന്നിട്ടും ജനങ്ങള്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ അവര്‍ അനുഭവിക്കട്ടെ .. എന്നും അവര്‍ക്കായി ചാവേറാകാന്‍ ,ലേബല്‍ ഒട്ടിക്കപ്പെട്ട ചിലര്‍ നിന്നോളും .ഞങ്ങള്‍ക്ക് പണം സമ്പാദിക്കാനും മറ്റുമേ സമയം ഉള്ളു എന്ന ചിന്ത ആണ് ഇനിയും ഭൂ രിപക്ഷത്തിനുമെങ്കില്‍ ,ലോകം നശിക്കുക തന്നെ ചെയ്യും .
കോളകള്‍ ക്കെതിരെ വമ്പന്‍ പ്രഭാഷണം നടത്തുകയും ചെയ്താല്‍ ,അല്ലെങ്കില്‍ പന്തല്‍ കെട്ടി ഉഗ്രന്‍ സമരം നയിച്ചാല്‍ അത് നിരാ ഹാരസമരം ആയാല്‍പ്പോലും ,കോള കമ്പനി തളരില്ല .കാരണം അതുകുടിക്കുന്നവര്‍ ആ കമ്പനിയെ വളര്‍ത്തുക ആണ് ചെയ്യുന്നത് .. ഭൂരിഭാഗം ആള്‍ക്കാരും അത് കുടിക്കാതായാല്‍ ആവശ്യക്കാര്‍ ഇല്ലാതെ സാധനം കെട്ടിക്കിടന്നാല്‍ കോള ഭീമന്‍മാര്‍ നാടു വിടാതെ എന്തു ചെയ്യും ?

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന കാലത്ത് ,ജില്ലാ പരിസ്ഥിതി സമിതി പശ്ചിമ ഘട്ടസംരക്ഷണത്തിനായി നിരവധി corner യോഗങ്ങള്‍ , ക്വാറികളില്‍ സന്ദര്സനങ്ങള്‍ ,3 ജില്ലകളില്‍ പ്രചാരണ ജാഥ, തെരുവ് നാടകം ,ബുക്ക്‌ലെറ്റ്‌ വിതരണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു .കണ്ണൂരില്‍ 3 സ്ഥലങ്ങളിലും കാസര്ഗോടും ശ്രീ ഗാ ദ്ഗിലിനെ എത്തിച്ചു പൊതു യോഗങ്ങളും നടത്തുകയുണ്ടായി .. ആള്‍ക്കാരെ ക്കൊണ്ട് കത്തെഴുതിച്ചു,പരാതികള്‍ അയപ്പിച്ചു അങ്ങനെ ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു .എന്നിട്ടും സര്‍ക്കാരിനെകൊണ്ട് അനുകൂലമായ തീരുമാനം ഒന്നും ഉണ്ടാക്കാന്‍ ആയില്ല . മാത്രമല്ല ആള്‍ക്കാര്‍ക്ക് കല്ല്‌ വേണം എന്നും പറഞ്ഞു എല്ലാ നിയമങ്ങളും ഇല്ലാതാക്കി ക്വാറികള്‍ പ്രവര്‍ത്തി പ്പിക്കാന്‍ അനുവാദവും കൊടുക്കുന്നു അടച്ച ക്വാറികള്‍ ഒക്കെ തുറക്കുന്നു .

ഇനിയിപ്പോള്‍ ഇത്തരം മാഫിയകളെ തുരത്താന്‍ ഒരു വഴി മാത്രമേ ഉള്ളു .ഗൃഹ നിര്‍മ്മിതിയില്‍ കരിങ്കല്ല് ഇല്ലാതെയോ പരമാവധി കുറച്ചു ഉപയോഗിച്ചോ നമ്മള്‍ ഒരു വലിയ പരിസ്ഥിതി സമരം നടത്തുക .. ഇന്ന് അത്തരം നിര്‍മ്മാണ രീ തികള്‍ പലതും ഉണ്ട് ഉപയോഗിക്കാന്‍ .പൂഴി ഏറ്റവും കുറവ് വേണ്ടുന്ന നിര്‍മാണ രീ തി ഉണ്ട് ..പഴയ സാധനങ്ങള്‍  വീണ്ടും ഉപയോഗിക്കാവുന്നതാണ് .ഇതൊക്കെ ഉണ്ടായിട്ടും ,ഇത്തരം സമരങ്ങളില്‍ നേതാവായി വിലസുന്നവര്‍ പോലും അതൊന്നും ഉപയോഗിക്കാതെ പാരമ്പര്യ രീതിയില്‍ കോണ്‍ക്രീ റ്റ്മേല്‍ക്കൂ ര ,ആകെ മൊത്തം സിമന്റും പൂ ഴിയും തേച്ചു ,പെയിന്റടിച്ച ചുമരുകള്‍ ,ബേബി ജില്ലി വിരിച്ച മുറ്റം തുടങ്ങിയവ ഒക്കെ ആകുമ്പോള്‍ , അവര്‍ ചെയ്യുന്ന സമരങ്ങള്‍ നേരം കൊല്ലി സമരങ്ങള്‍ ആയി ,അവനവനു നിലനില്‍പ്പിനു വേണ്ടി മാത്രമുള്ള സമരങ്ങള്‍ ആയി തരാംതാഴുന്നു 
പ്രകൃതി സൌഹൃദ ജീവിതം പഠിപ്പിക്കുന്ന ഒരു കലാശാല ആയി നനവ് എന്നകൊച്ചു മൺവീട് മാറികഴിഞ്ഞു .കേരളത്തില്‍ ഇന്ന് കുറേ മൺവീ ടുകള്‍ ഉണ്ട് എങ്കിലും പലതുംവളരെ ആഡംബരം ഉള്ളത് കൂ ടി ആണ് .അതുകൊണ്ട് തന്നെയാണ് നനവ് ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് . കഴിഞ്ഞ ആഴ്ച മഞ്ചേരിയിലെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ആറുപേര്‍ ഇവിടെ വന്നിരുന്നു അവര്‍ക്ക് താത്പര്യമുണ്ട്  ഗൃഹ നിര്‍മ്മാണ രീതിയില്‍ മാറ്റം വരുത്താന്‍ . അവിടെയുള്ള 150  വിദ്യാര്‍ഥികള്‍ ക്കും ക്ലാസ് വേണം എന്ന് അവര്‍ പറഞ്ഞു .കുതിരില്‍ നടക്കുന്ന വര്‍ക്ക് ഷോപ്പില്‍ അവര്‍ വരുന്നുണ്ട് ,അങ്ങനെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു . 

ഇന്നിവിടെ വന്നത് ചെന്നൈ നിന്നും കോളേജ് പ്രൊഫസര്‍ ആയ ഷര്മ്മിയും ഭര്‍ത്താവ ദിനേശും ആണ് . അവര്‍ വളരെ ക്ലെശി ച്ചു ഇവിടെ വന്നത് ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്നു .അടുത്ത ആഴ്ചകളില്‍ പല സ്കൂ ള്‍ വിദ്യാര്‍ഥികളും കോളേജ് വിദ്യാര്‍ഥികളും അന്യ സംസ്ഥാന ക്കാരും ഒക്കെ വരുന്നുണ്ട് .നനവിനെ പറ്റി selfiക്കായി അല്ല ഇതൊക്കെ എഴുതുന്നത് .ആള്‍ക്കാര്‍ ഇന്ന് ആഗ്രഹിക്കുന്നത് വെറും വിവ രണങ്ങള്‍ അല്ല ,അവര്‍ക്ക് നേരില്‍ കാണാന്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ വേണം അവര്‍ പ്രകൃതിയിലേയ്ക്ക് നീങ്ങണമെങ്കില്‍,അത് സാധ്യമാണ് എന്നതിനു വിശ്വസനീ യമായ മോഡല്‍ വേണം  .അവിടെയാണ് നനവിന്റെ പ്രസക്തി .അത് തന്നെയാണ്‌ ഞങ്ങള്‍ ചെയ്യുന്ന ഏറ്റവും പ്രധാനസമരവും .