കഴിഞ്ഞ ദിവസം ജില്ലാ പരിസ്ഥിതിസമിതി ടിം കതിരുർ സന്ദർശിച്ചു .തലകൾ ഉരുണ്ടിരുന്ന ,ഡൈമൻ മുക്കും മറ്റും കടന്നു ഒന്നാംതരം വയലുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ സുന്ദരമായ ആ സ്ഥലത്തു എത്തിയപ്പോൾ ,ഇവിടം നികത്താൻ ,അതും ഈ വെള്ളമില്ലാക്കാലത്തു ,പദ്ധതി തയ്യാറാക്കിയവരുടെ തലയിൽ ചെളിയാണോ എന്ന് തോന്നി ..രണ്ടു ഗ്രാമങ്ങളുടെ കുടിവെള്ള സംഭരണിയായി പ്രവർത്തിക്കുന്ന വയലുകളും ചതുപ്പുകളും .അവിടെ ഓരോ വയലിലും രണ്ടും മൂന്നും കുളങ്ങളും ഉണ്ട് ..ഈ ജനുവരിയിലും അഞ്ചടിയിലേറെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം .. പിന്നെ ധാരാളമായി ചെറുമൽസ്യങ്ങൾ ആമകൾ തുമ്പികൾ ,പക്ഷികൾ തുടങ്ങിയ ജീവികളും തകരം പോലുള്ള നിരവധി ഔഷധ സസ്യങ്ങളും .തരിശുകൾ കൃഷിയിറക്കുന്ന നമ്മുടെ ബഹു .കൃഷിമന്ത്രി ഈ സ്ഥലം കണ്ടാൽ ഉടൻ കൃഷിയിറക്കും .വെള്ളം സമൃദ്ധമായതിനാൽ പച്ചക്കറികൾ വാഴ തുടങ്ങിയവ ,എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വയലുകൾ ആണ് തരിശിട്ടിരിക്കുന്നത് ..
ഇവിടെ പത്തേക്കർ നികത്തി വൈദ്യുതി സബ് സ്റ്റേഷനും ജീവനക്കാർക്ക് താമസ സ്ഥലവും ഒരുക്കാൻ ആണ് പദ്ധതി വരുന്നത്.ഒരു ഉന്നത നേതാവിന് താത്പര്യമുള്ള പദ്ധതി ആണ് ഏഴെട്ടടി ഉയരത്തിൽ പത്തേ ക്കർ മണ്ണിട ണം അതിനു ഒന്നോ രണ്ടോ കുന്നുകൾ തന്നെ വേണ്ടിവരും ഇഷ്ടം പോലെ വേറെ സ്ഥലങ്ങൾ ഉള്ളപ്പോൾ ആണ് ഈ കുറ്റം ചെയ്യാൻ ഒരുങ്ങുന്നത് ..ഒപ്പം തൊട്ടടുത്ത കൃഷിയിടങ്ങൾ വെള്ളം കയറി കൃഷി നശിക്കുകയും ചെയ്യും

കുറ്റം എന്ന് പറഞ്ഞാൽ കൊടുംപാതകം തന്നെ ആണിത് .മഴകുറഞ്ഞു വെള്ളം ഇല്ലാതായ ഒരു കാലത്തു വെള്ളം നശിപ്പിക്കുന്നത് കുറ്റമല്ലാതെ എന്താണ് ?എന്തിനാണ് ഹരിത കേരളം എന്നപേരിൽ ലക്ഷങ്ങൾ മുടക്കി കോപ്രായങ്ങൾ കാണിച്ചു ഇത്തരം കാര്യത്തിന് ഒരുങ്ങുന്നത് ?..
വേണ്ടത് ഒന്നാംതരം ജലസംഭരണിയായി ഈ സ്ഥലത്തെ സംരക്ഷിക്കുക എന്നതാണ് .ഒപ്പം ചുറ്റുമുള്ള പാടങ്ങൾ കൃഷിയിറക്കി ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക .അവിടത്തെ ജൈവസമ്പത്തും സംരക്ഷിക്കുക .. എല്ലാവരും അറിയണം എന്താണിവിടെ നടക്കുന്നതെന്ന് .പരമാവധി പങ്കിടുക .പരാതികൾ അയക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ ഒക്കെ അയക്കുക .ആ ചതുപ്പുകളും ഒരുക്കലും നികത്തരുത് .അതിനായിനിയും കുന്നുകൾ ഇടിയരുത് .നമുക്ക് വേണ്ടത് ഹരിതകേരളം ആണ് .അല്ലാതെ മരുഭൂമിയാക്കപ്പെടുന്ന കേരളം അല്ല .
0 comments:
Post a Comment