ചുംബന സമരത്തെപ്പറ്റി അന്നും ഇന്നും ഞങ്ങള്‍ക്കു എതിരഭിപ്രായം തന്നെയാണ് ഉള്ളത് .
അക്രമത്തെ ഒരിയ്ക്കലും അക്രമം കൊണ്ട് തിരുത്താനാവില്ല .. തിരുത്താനുള്ള ശ്രമം കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നാവുക മാത്രമാണു ചെയ്യുന്നത്.അതുപോലെ അപക്വമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള സമരങ്ങള്‍ ,വലിയ പബ്ലിസിറ്റി കിട്ടും എന്നതിനാല്‍ മാത്രം ഇരച്ചുകയറി വരുന്ന കുറേപ്പേര്‍.. അല്ലെങ്കില്‍ എന്തുകൊണ്ട് ഒരു മരം അനാവശ്യമായി മുറിച്ചുമാറ്റുമ്പോള്‍ ,ഒരു തണ്ണീര്‍ത്തടമോ വയലോ നികത്തുമ്പോള്‍ ,കാട് കത്തിക്കുമ്പോള്‍ ,പുഴയെ നശിപ്പിക്കുമ്പോള്‍ ..ഇങ്ങനെ മനുഷ്യന്‍റെ നിലനില്‍പ്പിനെ അസാധ്യമാക്കുന്ന നശീകരണങ്ങള്‍ നടക്കുമ്പോള്‍ ഒന്നും ഈ ആവേശ മക്കളെ അവിടെയെങ്ങും കാണുന്നില്ല ?.. ചുംബനസമരംപോലുള്ള ,തൊലിപ്പുറത്ത് വിക്സ് പുരട്ടി മാരകരോഗത്തെ മാറ്റാം എന്ന വിശ്വാസത്തോടെ നടത്തപ്പെടുന്ന സമരങ്ങളില്‍ പങ്കെടുത്താല്‍,അവര്‍ക്ക് നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ല. .. സഹനങ്ങള്‍ അത്രയൊന്നും വേണ്ട, എളുപ്പം നായകനും നായികയും ആകാം..കാരണം അശാന്തിയും അക്രമവും ആണ് മാധ്യമങ്ങളുടെ ആവശ്യം .. അവയുണ്ടെങ്കിലേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ..
ആവശ്യമാണ് ഇവിടെ, ആരോഗ്യകരമായ ആണ്‍_ പെണ്‍ ബന്ധങ്ങള്‍ .അതിനു ചെറുപ്പം മുതല്‍ പഠിപ്പിക്കണം മക്കളെ , എന്താണ് സ്ത്രീയെന്നും പുരുഷനെന്നും , എന്താണ് ജീവിതമെന്ന് ..അവരെ ഇടകലര്‍ന്നു തന്നെ വളരാന്‍ അനുവദിക്കണം .. സ്വാഭാവികമായി ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനും ഇഷ്ടമുള്ള ജോലി സ്വീകരിക്കാനും ഇഷ്ടമുള്ള ഇണയെ സ്വയം കണ്ടെത്തി സ്വീകരിക്കാനും ഒക്കെ അനുവദിക്കണം .. അതിനൊന്നും ആരും അനുവദിക്കാറില്ലല്ലോ ,അപൂര്‍വ്വം ചിലരല്ലാതെ . രക്ഷിതാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിന്നായുള്ള കളിപ്പാവകള്‍ മാത്രമായി മക്കള്‍ വളര്‍ത്തപ്പെടുന്ന ഒരു സമൂഹത്തില്‍ , ഇതും ഇതിലപ്പുറവും അസമത്വങ്ങളും ജീര്‍ണ്ണതകളും ഇല്ലാതിരുന്നാലേ അത്ഭുതമുള്ളൂ.. ഇത്തരക്കാരുടെ ജീവിതത്തിലേയ്ക്കു ഒളിഞ്ഞുനോക്കാന്‍ ആരും ഭയക്കുകയില്ല .. യഥാര്‍ഥത്തില്‍ ശക്തരായി മക്കളെ വളര്‍ത്തിയാല്‍ ഒരിയ്ക്കലും അവര്‍ തെറ്റായ ജീവിതങ്ങള്‍ സ്വീകരിക്കില്ല .യഥാര്‍ത്ഥ സത്തയില്‍ ജീവിക്കുന്നവരെ ഒളിഞ്ഞു നോക്കാന്‍ ആരും വരികയുമില്ല . മാതാപിതാക്കള്‍ അവര്‍ക്ക് നല്‍കുന്നത് തെറ്റായ ജീവിത മാതൃക മാത്രമാകുമ്പോള്‍ ,അവര്‍ ആ തെറ്റുതന്നെയല്ലേ സ്വീകരിക്കുക ..
സെക്സ് എന്നാല്‍ എല്ലായ്പ്പോഴും സുഖാസ്വാദനത്തിനായി നടത്തേണ്ട ഒരു കൃത്യം മാത്രമല്ലെന്നും വംശത്തിന്‍റെ നിലനില്‍പ്പിനായി ജീവികള്‍ക്ക് പ്രകൃതി നല്കിയ ഉപായം ആണെന്നും ഉള്ള ഒരു ബോധം കുട്ടികള്‍ക്ക് നല്കിയാല്‍ത്തന്നെ , അവര്‍ അത് ദുരുപയോഗം ചെയ്യാതിരിക്കും .ഇന്ന് ഒരുപാട് ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ട് ..പണമുണ്ടാക്കാനും സുഖം നേടാനും ആരോടൊപ്പവും കിടക്ക പങ്കിടാം എന്ന്‍ ഏറ്റവും ലഘുവായി ലൈംഗികതയെ കാണുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്ന് വരുന്നുണ്ട് ..ഇന്നുള്ള ജനാധിപത്യത്തിനായുള്ള അക്രമസമരങ്ങള്‍ ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം മാത്രമാണു നല്‍കുന്നത് .. വികാരങ്ങളുടെ സ്ഫോടനം ഉണ്ടാക്കുന്ന ആഹാരമാണ് അവര്‍ക്ക് നല്‍കി ശീലിപ്പിക്കുന്നതെങ്കില്‍,അത്തരം ഒരു ജീവിത ശൈലിയാണവര്‍ പരിചയിക്കുന്ന തെങ്കില്‍ , എതിര്‍ലിംഗത്തില്‍പ്പെട്ട ഒരു കുട്ടി അടുത്തുവരുമ്പോള്‍ അവര്‍ക്ക് വികാരം നിയന്ത്രിയ്കാന്‍ വിഷമമായിരിക്കും . അത്തരം അപക്വമായ ജീവിത ബോധം ഉള്ള കുട്ടികളും മുതിര്‍ന്നവരും ആണിവിടെ ഭൂരിപക്ഷം എന്നിരിക്കെ ,ചുംബനം തുടങ്ങിയ സമരമാര്‍ഗ്ഗങ്ങള്‍ വഴിതെറ്റാതെ മറ്റെന്താകാന്‍ .
വിദ്യാലയങ്ങള്‍ മക്കളുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന രീതിയില്‍ ,കപടസദാചാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് രക്ഷിതാക്കള്‍ ആയിരിക്കണം . ആവോളം ഉപഭോഗ സംസ്കാരത്തില്‍ മുങ്ങിനീന്തി,അതിന്‍റെ സുഖലോലുപതകളില്‍ മതിമയങ്ങി ,പ്രകൃതിയില്‍ പരമാവധി ഭാരം ഏല്‍പ്പിക്കുന്ന എല്ലാ ശീലങ്ങളും സ്വായത്തമാക്കി ,മക്കളെയും ആ രീതിയില്‍ വളര്‍ത്തീ ആകെമൊത്തം അശ്ലീലതയാര്‍ന്ന ജീവിതം നയിക്കുന്ന മലയാളിയ്ക്ക് ആവില്ല സന്തുലിതമായ ഒരു ജീവിതം നേടാന്‍ .അതിന്റെ പരിണിതഫലം മാത്രമാണു ഇപ്പോള്‍ മത സംഘടനകളായാലും രാഷ്ട്രീയ സംഘടനകളായാലും സദാചാര പോലീസിംഗ് എന്ന നിലയില്‍ തല നീട്ടി ,മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ആക്രമിച്ചു കയറാന്‍ ഇടവരുത്തുന്നത് . അതിനുള്ള പ്രതിവിധി യുദ്ധാഹ്വാനങ്ങള്‍ അല്ല .പ്രകൃതിചൂഷണം അവസാനിപ്പിച്ച് ശരിയായ ജീവിതവഴിയില്‍ സഞ്ചരിക്കുക എന്നത് മാത്രമാണ് .. ആ നിലയില്‍ ജീവിക്കുമ്പോള്‍ എല്ലാം നേരെയാകും .. ഗ്വാഗ്വാ വിളികള്‍ കുറെ വിവാദങ്ങള്‍ മാത്രമാണു സൃഷ്ടിയുക ..കുറേ സമരനായകന്മാരെയും ..
സദാചാരം എന്നത് സെക്സുമായി ബന്ധപ്പെട്ട ഒരു വാക്കല്ല .ജീവിതത്തിലെ എല്ലാ പ്രവര്‍ത്തികളിലും സദാചാരം ആവശ്യമാണ് .. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും സദാചാരം ആവശ്യമാണ് .. ഇവരൊക്കെ ഇത്രയേറെ കോളിളക്കങ്ങള്‍ ഉണ്ടാക്കി ,എന്തൊക്കെയോ നേടാനായി പടപ്പുറപ്പാട് കൂട്ടുമ്പോള്‍ ,ഇതൊന്നും ഇല്ലാതെ തന്നെ ഇവിടെ എത്രയോ ശാന്തമായി , തികഞ്ഞ സ്ത്രീപുരുഷ സമത്വത്തോടെ ഇവിടെ കണ്ണൂരില്‍, ജോണ്‍സിമാഷും പത്മനാഭന്‍മാഷുമൊക്കെ പരിസ്ഥിതിക്യാമ്പുകള്‍ നടത്തിയിരുന്നു . ഒരേ പുഴയില്‍ കുളിച്ചും ഒരേപാത്രത്തില്‍നിന്നും ഭക്ഷണം കഴിച്ചും വനത്തിലൂടെ ഒന്നിച്ചുനടന്നും കുന്നുകള്‍ കയറിയുമൊക്കെ ,പിന്നെ രാവേറെ ചെല്ലുംവരെ ഒന്നിച്ചിരുന്നു നാനാ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും ,രാത്രി ആടിപ്പാടിയും ഒരേ ഹാളില്‍ കിടന്നുറങ്ങിയും ഒക്കെ എത്രയോ ക്യാമ്പുകള്‍ ഇവിടെ നടന്നിട്ടുണ്ട് .ഇന്നേവരെ ഇതിലൊന്നുംതന്നെ ലൈംഗികത കടന്നുകയറി പ്രശ്നം ഉണ്ടാക്കിയിട്ടില്ല .. കൂടെയുള്ള ഒരാണിനോട് അല്ലെങ്കില്‍ പെണ്ണിനോട് അപമര്യാദ നിറഞ്ഞ നോട്ടങ്ങള്‍പോലും ഉണ്ടാകാറില്ല ..തീര്‍ച്ചയായും പ്രണയങ്ങള്‍ മുള പൊട്ടുകയും പലതും വിജയിക്കുകയും പലതും കരിയുകയും ചെയ്യാറുണ്ട് ..
പ്രകൃതിയോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന പക്വത ആണ് മനുഷ്യനെ മൃഗത്തില്‍നിന്നും ഉയര്‍ത്തുന്നത് ..
ശരീരം കൊണ്ടാണ് എല്ലാം നേടേണ്ടത് എന്നു പഠിപ്പിക്കുന്ന ചില ഗുരുക്കന്‍മാര്‍ ,സമൂഹത്തില്‍ നില നിന്നുവരുന്ന മാര്‍ഗ്ഗങ്ങളെ തെറ്റിക്കുന്നവരെ വിപ്ലവകാരികളായി കൊണ്ടാടാന്‍ നടക്കുന്നവര്‍ ,മിക്കപ്പോഴും യുവതയെ വഴി തെറ്റിക്കുക മാത്രമാണു ചെയ്യുന്നത് .. എന്തായാലും വിപ്ലവത്തിന് വേണ്ടി മാത്രമായി വിപ്ലവം ഉണ്ടാക്കിയെ തീരൂ എന്ന ഒരു വിചാരം പല കുട്ടികളെയും ഇപ്പോള്‍ ഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ഇതിന്‍റെയൊന്നും യാതൊരു ആവശ്യവും ഇല്ല .ഒരാള്‍ക്ക്, അയാള്‍ വിചാരിക്കുകയാണെങ്കില്‍ ,അയാള്‍ വിചാരിക്കുന്നതുപോലെ ജീവിക്കാനാകും .പക്ഷേ അത് നേര്‍വഴി ആകണം എന്നുമാത്രം .
ചുംബനം ,സ്ത്രീശരീരം ,ലൈംഗികത ,പ്രണയം ,ഒന്നിച്ചിരിക്കല്‍ തുടങ്ങിയ സാധാരണ കാര്യങ്ങളെ അസാധാരണ കാര്യങ്ങളായി , മഹത്തായ കാര്യങ്ങളായി ഫോക്കസ് ചെയ്യിച്ച് മുതലെടുക്കാന്‍, അതില്‍ പങ്കെടുക്കുന്നവര്‍ക്കും സൂത്രധാരന്‍മാര്‍ക്കും ഒപ്പം മാധ്യമവ്യവസായികള്‍ക്കും അവസരം നല്‍കുന്നു എന്നതാണു ഇത്തരം സമരങ്ങള്‍ ഉണ്ടാക്കുന്ന ഒരേയൊരു പരിണിതഫലം . .സമൂഹത്തിലെ വേര്‍തിരിവുകള്‍ ഇല്ലാതാക്കാനല്ല ,കൂടുതലാക്കാനാണ് ഇവിടെ ഇത്തരം കാര്യത്തിനായി ചെലവിടുന്ന ഊര്‍ജ്ജമത്രയും പോകുന്നത് .. ആരൊക്കെയോ മറഞ്ഞിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ട് , തങ്ങളുടെ ഉദ്ദേശം സഫലമാകുന്നതില്‍ ..

0 comments:
Post a Comment