സമയക്കുറവുണ്ട് .. വയലില്‍ പണികള്‍ ഓരോന്നായി നടക്കുകയാണ്.. നട്ടതിനൊക്കെ പുതയിട്ടു ..കൈവളം കൊടുത്തു . ഇടയ്ക്കു മല്ലിക തൈകള്‍ നട്ടു. കീട നിയന്ത്രണത്തിന് മാത്രമല്ല പരാഗണകാരികളെ ആകര്‍ഷിയ്ക്കാനും മല്ലിക സഹായിക്കും .. ഇടയ്ക്കു ചാണകം ,സ്ലറി എന്നിവ ചെര്‍ത്ത് കലക്കി ഒഴിക്കുന്നുണ്ട് .. യൂറിയ ഇടുന്ന ചെടിയുടെ തിമര്‍ത്ത വളര്‍ച്ച ഇല്ലെങ്കിലും ,കരുത്ത് വന്നു തുടങ്ങി .. പല പ്രാവശ്യം ചീര പൊട്ടിച്ചു കഴിഞ്ഞു .. ചുവപ്പ്ചീര, മഴച്ചീര ,പൂച്ചീര എന്നിവയാണ് പ്രധാന ചീരകള്‍ നട്ടത് .പാലക്കും ചെറുചീരയും ആരോഗ്യ ചീരയും അല്പം നട്ടിട്ടുണ്ട്.. സ്വര്‍ണ്ണച്ചീര എന്ന ബത്താസ് ചീര പടര്‍ന്നിട്ടുണ്ട്
കുറച്ചു കരിമ്പ് നട്ടത് മുളയ്ക്കുന്നുണ്ട് ,, വന്‍പയര്‍ തീരെ കുറച്ചു നാട്ടതും ഉഴുന്നും പൊടിച്ച് വളരുന്നുണ്ട് ,, നാരില്ലാ പയര്‍,നീളന്‍പയര്‍,കുറ്റിപ്പയര്‍,നാടന്‍പയര്‍, കാന്താരികള്‍ , പച്ചമുളക് ,ആന ക്കൊമ്പന്‍വേണ്ട . മരവെണ്ട,മുന്തിരിത്തക്കാളി തുടങ്ങിയവ വളര്‍ന്നുവരുന്നുണ്ട് .. നടുമ്പോള്‍ ചാണപ്പൊടി നല്കിയത് അല്പ്പം കുറഞ്ഞത് വളര്‍ച്ചയെ ബാധിച്ചു ..മാത്രമല്ല സാമാന്യം ഉപദ്രവം ചുവന്ന ഞണ്ടുകള്‍ ചെയ്യുന്നുണ്ട് .. കുറേ തൈകള്‍ അവര്‍ നശിപ്പിച്ചു .. വീണ്ടും മാറ്റി നട്ടുകൊണ്ടിരികുന്നു.. അവരോടു യുദ്ധത്തിനൊന്നും ഞങ്ങളില്ല ..അവരുടെ സാമ്രാജ്യമായിരുന്നല്ലോ .. അവര്‍ ക്രമേണ ഒഴിയും എന്നു വിശ്വസിയ്ക്കുന്നു .. അതുപോലെ തന്നെ കളകളോടും കരുതുന്നത്.. നാലഞ്ചു വര്ഷം മണ്ണ്‍ ഒലിച്ചുപോകാതെയും ചൂടാവാതെയും മണ്ണിരകളേയും മറ്റു ജീവികളെയും സംരക്ഷിച്ചത് അവരാണല്ലോ .. ഇനി ഞങ്ങള്‍ പുതയിട്ട് കൃഷി ചെയ്തുകൊള്ളാം ,നിങ്ങളുടെ ദൌത്യം അവസാനിച്ചു എന്ന്‍ അവരോടു പറഞ്ഞിട്ടാണ് കലകള്‍ നിയന്ത്രിയ്ക്കുന്നത് ..
മൂന്നു കൂവ്വലുകള്‍ കുഴിച്ചതില്‍ വെള്ളം കുറയുന്ന മുറയ്ക്ക് അല്പ്പം കുഴിയ്ക്കുന്നു .. ഒരു കോണില്‍ കുളം കുഴിയ്ക്കുന്ന പണിയും തുടങ്ങി .. നിലക്കടല നട്ടത് പൂത്തിരിയ്ക്കുന്നു .. നാലഞ്ചിനം മഴുരക്കിഴങ്ങുകളുടെ വള്ളികള്‍/ വിത്തുകള്‍ നട്ടവ വളര്‍ന്നുതുടങ്ങി .. അല്പം ചെറിയ ഉള്ളി പരീക്ഷണാര്‍ഥം നട്ടിട്ടുണ്ട്..
വയലിന്‍റെ വെള്ളം അധികമുള്ള ഭാഗത്താണ് കുളം വരിക ..അതിന്റെയടുത്ത തട്ടില്‍ കുറച്ചുവാഴകള്‍ വച്ചവ വളരുന്നുണ്ട് .. ഒരു വളവും ഇടാതെ ,നട്ട് പുതയിട്ടു കൊടുത്തു .. എതിര്‍ വശത്തും ഒരു നിരയില്‍ വാഴ നട്ടിട്ടുണ്ട് .. .നാടാണ്‍ പറ്റാതിരുന്നത് ചെറുപയര്‍ ,വന്‍പയര്‍ മരച്ചീനി എന്നിവയാണ്.. നേരം വൈകിയതിനാല്‍ വെള്ളത്തിന്റെ പ്രശ്നം ,പിന്നെ കളനീക്കുക എന്ന പ്രശ്നം.. എന്നാലും നാലഞ്ച് കമ്പുകള്‍ മരച്ചീനി നട്ടു കുറച്ചുകൂടി നടണം.. നാലാഞ്ജ്ച് പപ്പായകള്‍ ചിറയില്‍ നട്ടത് വളരുന്നുണ്ട് ,കവുങ്ങ് പേരിന് ഒന്നുമാത്രം നട്ടു..രണ്ടു ചിറകളിലായി കുറച്ചു തെങ്ങുകള്‍ ഉണ്ട് ..അവയ്ക്കു പൂത്ത നല്കിയിട്ടുണ്ട് . ഇപ്പോള്‍ ഓരോ ദിവസമായി സ്ലരി നല്‍കിക്കൊണ്ടിരിക്കുന്നു . വഴുതന പാകിയിട്ടുണ്ട് പറിച്ചുനടാന്‍. ചൂട് കൂടുമ്പോള്‍ തക്കാളിയില്‍ പരാഗണം നടക്കാതെ പൂക്കള്‍ കരിയുകയാണ് പതിവ് .എന്നാല്‍ നാടന്‍ തക്കാളിവേനലിനെ അതിജീവിയ്ക്കുന്നുണ്ട് .. അല്പ്പം വിത്ത് പാകിയിട്ടുണ്ട് .. കുളത്തിനടുത്ത തട്ടില്‍ പയര്‍ ,വഴുതന ,തക്കാളി എന്നിവ നടണം ..
പിന്നെ കാര്യമായ പണിയുണ്ട് .. 45 സെന്‍റ് സ്ഥലം ഉള്ളത്തില്‍ പാതിയില്‍ കൃഷിയായി .ബാക്കിഭാഗത്ത് കള മാറ്റണം .. ചാലുകള്‍ ശരിയാക്കണം .ആവശ്യമില്ലാത്ത ചാലുകള്‍ നീക്കി ,നെല്‍കൃഷിയ്ക്കായി വയല്‍ ഒരുക്കണം .. വെള്ളരിവര്‍ഗ്ഗങ്ങള്‍ (വെള്ളരി,കുമ്പളം ,വത്തയ്ക്ക കക്കിരി ,മത്തന്‍..) നട്ട സ്ഥലത്തും അല്പ്പം കൂടി സ്ഥലവും കൂട്ടിയാണ് നെല്ല് നടുക ..അത് ഏപ്രിലിന് ശേഷം.. ബാകിയുള്ള സ്ഥലത്തു വാഴകളും മരച്ചീനിയും ഇടവിളകളും നടണം .. കള അല്പം മാത്രം നിയന്ത്രിയ്ക്കും .. ചിറയിലും അതോട് ചേര്‍ന്ന തെങ്ങിന്റെ തണലുള്ള ഭാഗത്തും മഞ്ഞള്‍ ,ചെമ്പ് ,കൂവ ചേന തുടങ്ങിയവയാണ് നടാന്‍ വിചാരിക്കുന്നത് .. .
ഇത് ഒരു പ്രകൃതികൃഷി ഗവേഷണ - പരീക്ഷണ പ്ലോട്ടാക്കാനാണ് വിചാരിക്കുന്നത് .. ഒരു ബോര്‍ഡ് വയ്ക്കണം .. പശുവിനും ആടിനും പുല്ലരിയാന്‍ അല്പ്പം സൂത്രകാരായ സ്ത്രീകള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഇതിനെ ഒന്നല്‍പ്പം എസ്റ്റാബ്ലിഷ് ആകാതെ വഴിയില്ല .. ആടിനെ അഴിച്ചു വിടുന്നവരോട് പല തവണ അരുതെന്ന് പറയേണ്ടി വന്നിട്ടുണ്ട് .. ചുറ്റും മുസ്ലിം ഗൃഹങ്ങളാണ്..വര്‍ഗ്ഗീയത പറയുന്നതല്ല എങ്കിലും അല്പ്പം ഒറത്ത ആള്‍ക്കാരാണ് ചുറ്റുമുള്ളവര്‍ .. ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ടു വിയര്‍പ്പൊഴുക്കി കൃഷി ചെയ്യുന്നത് കണ്ടിട്ടും ആടിനെ കെട്ടാന്‍ പല തവണ പറഞ്ഞിട്ടും കണ്ണു തെറ്റിയാല്‍ ആട് വയലില്‍ എത്തുന്നു .. അതൊക്കെ നിയന്ത്രിയ്കാന്‍ കളിയല്ല ,കാര്യമായ കൃഷിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടണം .കള നീക്കാതെ വച്ചിരിക്കുന്നത് തന്നെ അവരുടെ കണ്ണില്‍ തമാശയാണ്.. ജീവിയ്കാനുള്ള പണമുണ്ടായിട്ടും, സമ്പാദ്യമത്രയും ഇങ്ങനെയൊരു വയലില്‍ മുടക്കി ,കഷ്ടപ്പെടുന്നത് അവര്‍ക്ക് വെറും ഭ്രാന്താണ് ..ഞങ്ങള്‍ ഒന്നുകൊണ്ടും നിരാശപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല ..ഈ വയല്‍ ഞങ്ങള്‍ക്ക് ഒരു നിയോഗം പോലെ ലഭിച്ചതാണ്.. ഇവിടെ കൃഷിയുടെ യഥാര്‍ത്ഥ മാതൃക കാണിച്ചുകൊടുക്കാനും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും ഒപ്പം കുറെ നല്ല വിത്തുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാനും പ്രകൃതി ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് .. അതുകൊണ്ട് ,മണ്ണും കാലാവസ്ഥയും മറ്റെല്ലാ ഘടകങ്ങളും ഒത്തുചേര്ന്ന് ,പ്രശ്നങ്ങള്‍ എല്ലാം മാറി ഞങ്ങള്‍ക്കൊപ്പം പ്രകൃതി ഉണ്ടാകും ,തീര്‍ച്ച ..കൃഷി എന്ന വ്യവസായമോ , കൃഷി എന്ന പണമുണ്ടാക്കലോ അല്ല ,കൃഷി എന്ന ജീവിതരീതിയാണ്ഞങ്ങള്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും .. അതുകൊണ്ട് ഒരിയ്ക്കലും ഞങ്ങള്‍ പരാജയപ്പെടില്ല
1 comments:
നല്ല വിത്തുകള് വിളക്കൂ...
ബ്ലോഗിലും വയലിലും...
ആശംസകള് നേരുന്നു.....:)
Post a Comment