* വികാസംവേണം*വിനാശം വേണ്ട*

Friday, June 5, 2015

ജില്ലാഭരണകൂടം പ്രതിക്കൂട്ടില്‍



ഇന്ന്‍ ജൂണ്‍ 4 ..വെറും പ്രഹസനങ്ങളായി ,ഫണ്ട് തട്ടിക്കലുകളായി  പരിസ്ഥിതിയെ കൊല്ലത്തില്‍ ഒരേയൊരു ദിവസം         സര്‍ക്കാരും  മറ്റു ചിലരും ഓര്‍ക്കുന്ന ലോക പരിസ്ഥിതി ദിനത്തിന്‍റെ  തലേ ദിവസം .. നാളത്തെ ബഹളത്തിനിടയില്‍ കണ്ണൂരിലേയ്ക്ക് പോകാതെ ഇന്ന്‍ ജില്ലാ പരിസ്ഥിതി സമിതി കളക്ടറേറ്റിന് മുന്നില്‍ ഒരു ഉപവാസസമരം നടത്തി ..പന്തലില്‍ നിറയെ വാര്‍ത്താ കട്ടിംഗുകളും ഫോട്ടോകളും വച്ചിരുന്നു ..ജില്ലാ ഭരണകൂടത്തിനെതിരായ കുറ്റപത്രം തയ്യാറാക്കിയത് വലിയൊരു ബോര്‍ഡില്‍ ഒട്ടിച്ച് വച്ചിരുന്നു .. കഴിഞ്ഞ വര്‍ഷം നടന്ന പ്രധാന പരിസ്ഥിതി ധ്വംസനങ്ങള്‍ അക്കമിട്ടു നിരത്തിയ കുറ്റപത്രം തയ്യാറാക്കി കളക്ടര്‍ ശ്രീ ബാലകിരണിന് നല്‍കുകയും ഈ നിലയിലാണ് ഇനിയും പോക്കെങ്കില്‍ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും അതില്‍ എഴുതിയിരുന്നു ..ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഇരുന്നുള്ള സമരമൊക്കെ ഇപ്പോള്‍ ദുര്‍ലഭമാണ്..ഉപവാസം എന്നു പറഞ്ഞിട്ട്, ഉച്ചക്ക് ചെന്ന്‍ ആഹാരം കഴിക്കലും, 11 മണിക്ക് തുടങ്ങിയിട്ട് 2 മണിക്ക് അവസാനിക്കുന്ന ഉപവാസവും ഒക്കെ നടക്കുമ്പോള്‍ , ഞങ്ങള്‍ 10 മണി മുതല്‍ 5 മണിവരെ ഇരുന്നു . കുറച്ചു പേര്‍ കൂടെയുണ്ടായിരുന്നു .കുറേപ്പേര്‍ വന്നും പോയും സഹകരിച്ചു.സമരം ജനശ്രദ്ധയാകര്‍ച്ചു.
ക്ലാസ്സെടുക്കാന്‍ പലരും ഞങ്ങളെ ക്ഷണിച്ചെങ്കിലും    പരിസ്ഥിതിദിനം ആചരിച്ച് അതിനെ ഒരു ചടങ്ങാക്കാന്‍ തോന്നിയില്ല ..വര്‍ഷം മുഴുവനും പരിസ്ഥിതി ദിനമായിരിക്കെ ,അത് ജീവിതത്തിന്‍റെ ഭാഗമായിരിക്കെ ,ജൂണ്‍ 5 നു ഞങ്ങള്‍ക്ക് പ്രത്യേകിച്ചു ഒരു പ്രാധാന്യവുമില്ല 




വര്‍ഷം മുഴുവന്‍ മാഫിയകള്‍ക്ക് കൂട്ടുനിന്ന് പരിസ്ഥിതി ധ്വംസനം നടത്തിയിട്ട് കൊടികളുടെ ഫണ്ട് തീര്‍ക്കുന്ന മാമാങ്കത്തിനോട് 100 % വി യോജിപ്പും ആണുള്ളത്..ഒരു പരിസ്ഥിതി ദിനത്തില്‍ അധികാരികള്‍ പ്രസംഗിക്കുംപോളാണ് 2013ല്‍ കണ്ണൂരില്‍ തൊട്ടടുത്ത മരം മുറിച്ചത് ..കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഒരു പ്രതിഷേധ സമരവുമായി ജൂണ്‍ 5 നു കളക്ടറേറ്റിന് മുന്നില്‍ ഉണ്ടായിരുന്നു .. അണ് ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം മരത്തൈകള്‍ നടുക എന്ന മാമാങ്കമാണ് അരങ്ങേറിയത് .. ഒരു മരത്തൈ ജനങ്ങളിലേയ്ക്ക് എത്തിക്കുമ്പോഴേയ്ക്ക് അതിനുമേല്‍ 500 രൂപായ്ക്കടുത്ത് ചെലവാകുമത്രേ .. ഇത്തരം മരങ്ങള്‍ കണ്ണൂരില്‍ എങ്ങനെയാണ് നട്ടതെന്ന് ഞങ്ങള്‍ കണ്ടതായിരുന്നു ..നിറയെ മരങ്ങള്‍ ഉള്ള കളക്ടറേറ്റിലെ പാര്‍ക്കിനകത്ത് ചീരയും മറ്റും നടുംപോലെ അടുത്തടുത്ത് കുറേ യെണ്ണം കുഴിച്ചിട്ടത്തില്‍ 1% ആണ് ബാക്കിയായത് ..നൂറുകണക്കിനു മരങ്ങളാണന്ന് നടാതെ നശിപ്പിച്ചത് .. അവയുടെ ഫോട്ടോയും ഇന്ന് ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു .. 



ഇനി നാളെ വീണ്ടുമൊരു ജൂണ്‍ 5 കടന്നുവരുന്നു ഉദ്യോഗസ്ഥന്‍ മാര്‍ക്കും നേതാക്കള്‍ക്കും മറ്റും വെറുതെ ഉണക്കിക്കളയാനായി മരം നടാം .. ഇന്നേവരെ ഇങ്ങനെ നട്ട മരങ്ങളില്‍ 30 % എങ്കിലും വളര്‍ന്ന് വലുതായി രുന്നെങ്കില്‍ കേരളം സസ്യശ്യാമളമായ സുന്ദരദേശമാകുമായിരുന്നു ... ഓരോ വര്‍ഷവും ഒരേ സ്ഥലത്ത് ഒരേ കുഴിയില്‍ തന്നെ മരം നടാനുള്ള ദിവസം എന്ന്‍ ജൂണ്‍ 5 നേ മാറ്റി നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു .. 

0 comments: