കൊടൂത്തചീര
സപ്തമ്പര്‍ 12,13 തീയ്യതികളില്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ,ജൈവസംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ ജൈവോല്‍പ്പന്ന വിപണനമേള നടത്തുന്നു . തുടര്‍ന്ന് വരുന്ന എല്ലാ മാസങ്ങളിലും തുടരാന്‍ തിശ്ചയിച്ചിരിക്കുന്ന ഈ മേളയുടെ ഉദ്ദേശ്യം വിഷരഹിത ഭക്ഷ്യസ്വരാജ് എന്ന ആശയത്തിലേയ്ക്ക് എല്ലാവരേയും എത്തിയ്ക്കുക എന്നാണ്
മേളയില്‍ പൂറ്ണ്ണമായും ജൈവരീതിയില്‍ ഉണ്ടാക്കിയ കാര്ഷിക ഉല്‍പ്പ ന്നങ്ങള്‍ , വിത്തുകള്‍ എന്നിവയുടെ കൈമാറ്റം, വിപണനം എന്നിവ ഉണ്ടായിരിക്കും . ഇതില്‍ പച്ചക്കറി ,ധാന്യങ്ങള്‍ ,കിഴങ്ങുകള്‍ ,പഴങ്ങള്‍ ,ഇലക്കറികള്‍, തവിട് ,അവല്‍, ശുദ്ധമായ ധാന്യപൊടികള്‍ ,മഞ്ഞള്‍പ്പൊടി മല്ലിപ്പൊടി ,ജാപ്പിപ്പൊടി ,ശര്‍ക്കര ,തേന്‍,..തുടങ്ങിയവയും പച്ചക്കറിതൈകളും വില്‍ക്കാം.
രാസവസ്തുക്കള്‍ ,മൈദ ,ഡാല്‍ഡ,തുടങ്ങിയവ ചേറ്ക്കാത്ത ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും മേളയില്‍ വയ്ക്കാം ..കൊണ്ടാട്ടങ്ങള്‍ ,ഉണക്കനെല്ലിക്ക , ചക്കവിഭവങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുമെങ്കിലും അച്ചാര്‍ ,സ്ക്വാഷ് തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നില്ല . മറ്റൊരുകാര്യം തുണിസഞ്ചി,പേപ്പര്‍ബാഗ് ,പാളപ്ലേറ്റ് തുടങ്ങിയവയാണ്..ഇതുപോലെ തനതായ ഭക്ഷ്യവിഭവങ്ങള്‍ ( പലഹാരങ്ങള്‍ മുതലായവ ) മേളയില്‍ വയ്ക്കാം..ചേമ്പ് , താള്,തകര ,കറിവേപ്പ്, സാമ്പാര്‍ച്ചീര, മുരിങ്ങയില ചെറുചീര, കൊടൂത്തചീര, വാഴക്കാമ്പ് ,കൂമ്പ് തുടങ്ങിയവയെ പ്രൊമോട്ട് ചെയ്യാനും മേള ഉദ്ദേശിക്കുന്നുണ്ട്..
സാധനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗില്‍ നല്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല .പേപ്പര്‍ ,തുണിസഞ്ചി, പേപ്പര്‍ബാഗ് തുടങ്ങിയവ ഉപയോഗിക്കണം ..വാങ്ങാന്‍ വരുന്നവര്‍ കൊണ്ടുവരുന്ന സ ഞ്ചികളില്‍ നല്കാം. മേളയില്‍ പരമാവധി മാലിന്യരഹിതമായ രീതിയായിരിക്കണം.
കൂടാതെ ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കും . പച്ചക്കറികളുടെ ഉപയോഗം ,ഗുണങ്ങള്‍ എന്നിവയെപ്പറ്റിയും വിഷരഹിതവും ആരോ ഗ്യത്തിന് ഹാനികരമല്ലാത്തതുമായ ആഹാരശീലങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്..
കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും ഇടനിലക്കാരനില്ലാതെ സ്വന്തം വിഭവങ്ങള്‍ വില്‍ക്കാം. ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജും മറ്റും ചേര്‍ത്ത് വില നിശ്ചയിക്കാമെങ്കിലും അമിതലാഭം കൊയ്യുന്ന പ്രവണത നിയന്ത്രിയ്ക്കപ്പെടും...
ആഗസ്ത് 12നു രാവിലെ മുതല്‍ 13നു വൈകുന്നേരം വരെയാണ് മേള നടക്കുക .. അധികം വന്നവ 13നും വിക്കാന്‍ സൌകര്യം ഉണ്ടാക്കും .. ജൈവസംസ്കൃതിയുടെ ഭാരവാഹികള്‍ പരിശോധിച്ച്,പൂര്‍ണ്ണമായും ജൈവം എന്ന്‍ ഉറപ്പായ വിഭവങ്ങള്‍ മാത്രമേ പങ്കെടുപ്പിയ്ക്കൂ .. ത്ഥങ്ങള്‍ എന്തെല്ലാം വിഭവങ്ങളാണ് കൊണ്ടുവരികയെന്ന് മുങ്കൂട്ടി അറിയിക്കണം താത്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക .
9497606148 , 9497288652 , 9447089027
2 comments:
Sorry I can't read your language, what plant is this?
It's Stinging nettle. An Edible plant having very much nutritious values.
The post is about a program that we are conducting about BHAKSHYA SWARAJ ,based on Mahatma Gandhi's HIND SWARAJ .That is, becomig self sufficient in the field of food,that is purely organic , nutritious and giving health.
Post a Comment