* വികാസംവേണം*വിനാശം വേണ്ട*

Saturday, November 30, 2013 ജൈവ സംസ്കൃതിയുടെ നവമ്പര്‍ മാസത്തെ വിപണന പ്രചാരണ മേള ഇന്ന് വൈകുന്നേരം സമാപിച്ചു .. രണ്ടു ദിവസമായി നടന്ന മേള ഇപ്രാവശ്യവും നല്ല ജനശ്രദ്ധ ആകര്‍ഷിച്ചു . സാധനങ്ങള്‍ എത്തിക്കാമെന്ന് ഏറ്റ പലരും അവസാനനിമിഷം പിന്‍ വലിഞ്ഞതിനാല്‍ പച്ചക്കറികളും മറ്റും ഇപ്രാവ ശ്യാം അല്പ്പം കുറവായിരുന്നു ..  അനില്‍ ബക്കളം ,ഹരീ ആശ , ഷാജി  തേന്‍ കുടിയന്‍&ജിഷ , സജീവന്‍  എന്നിവരാണ് ഉല്പന്നങ്ങള്‍ എത്തിച്ചത് .. ചേന ,ചേമ്പ് ,വാഴപ്പഴം ,കായ ,പച്ചമുളക്  വഷളച്ചീര, ചെടിച്ചീര ,ചെറുചീര, സാമ്പാര്‍ ചീര , ചുക്‍രുമണീസ്, കാട്ടുതേന്‍ , കുമ്പളം ,മത്തന്‍ , വാഴക്കന്ന്, പപ്പായ, വാഴക്കാമ്പ്   വിത്തുകള്‍,തുണിസഞ്ചി തുടങ്ങിയവ ഉണ്ടായിരുന്നെങ്കിലും വലിയ അളവില്‍ ഇല്ലാത്തത് പലരെയും നിരാശപ്പെടുത്തി.. 

നനവിന്റെ ബോധവത്കരണ ചാര്‍ട്ടുകളും പ്രദര്‍ശനവും വന്‍  ജന ശ്രദ്ധയാകര്‍ഷിച്ചു .. ഒരു പാട് പേര്‍ക്ക് തൈകളും നടീല്‍ വസ്തുക്കളും നാമമാത്രമായ വിലയ്ക്കും സൌജന്യമായും നല്‍കാനായി.. ആവശ്യങ്ങള്‍ പരിഗണിച്ചു അടുത്തമാസം കുറേക്കൂടി തൈകളും മറ്റും  തയ്യാറാക്കണം .. ഒക്കെ ഞങ്ങള്‍ തന്നെ  ചെയ്യണമെന്ന സമയ പരിമിതിയുണ്ട്. നനവില്‍ അധികം വന്ന പപ്പായ ,ചീരകള്‍, കാമ്പ് തുടങ്ങിയവ ആവശ്യക്കാരില്‍  എത്തിക്കാനായത്തില്‍ നല്ല സന്തോഷമുണ്ട് .. അല്പ്പം കോവയ്ക്കയും ഉണ്ടായിരുന്നു .. പിന്നെ കുറെ വിത്തുകളും ...  വയലറ്റ്കാന്താരി മുളക്, മണിത്തക്കാളി,പുളിയാരില, മുത്തിള്‍ ,ബ്രഹ്മി തുടങ്ങിയ കുറച്ചു തൈകള്‍ വില്‍പ്പനക്കുവച്ചിരുന്നു .. പറമ്പിലും റോഡ് വക്കിലുമൊക്കെ വെറുതേ വളരുന്ന കുറേ വിഭവങ്ങളെ പരിചയപ്പെടുത്താനായാണ് കൊണ്ട് പോകുന്നതെങ്കിലും ,അവയുടെയും തൈകള്‍കായി ആവശ്യക്കാരുണ്ട്.. 
പിന്നെ പതിവുപോലെ ഭക്ഷ്യ വിഭവങ്ങളും പരിചയപ്പെടുത്തി . വസന്തേച്ചിയുടെ,ചിരട്ടയിലുണ്ടാക്കിയ ബീറ്റ് റൂട്ട് പുട്ടും റാഗിപ്പുട്ടും, ചീര ദോശയും മല്ലിയില ദോശയും .എന്‍റെ റാഗി പായസവും മഷിത്തണ്ട് ഉപ്പേരിയും ചേമ്പിന്‍ തണ്ട് ഉപ്പേരിയും . രണ്ടു ദിവസവും ഉച്ച ഭക്ഷണം വസന്തേച്ചിയുടെ സ്വന്തം പാചകം , ജീഷ  അല്‍പ്പം ചപ്പാത്തിയും ഭാജിയു കൊണ്ടുവന്നു .. 

അല്പ്പം വിഷമമായത് മേളയില്‍ സഹായിക്കാന്‍ ഇപ്രാവശ്യം ആള്‍ക്കാര്‍ കുറവായിരുണ് എന്നതാണ്.. കൂടുതല്‍ ആള്‍ക്കാര്‍ വരുമ്പോള്‍ അവരോടു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍  കുറച്ചു ബുദ്ധിമുട്ടി .. ഹരിയാണെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ യും     ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെയും പ്രചരണവുമായി  മൈക്കുമെടുത്ത് മാറി നിന്നു . ഒന്നാം ദിവസം വിശാലാക്ഷന്‍ മാഷും ഇതില്‍ ഉണ്ടായിരുന്നു . വസന്തേചിയാണെങ്കില്‍ പ്രകൃതി ചികില്‍സയുടെ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു . ഒന്നാംദിവസം പ്ലാച്ചിമടക്കാരുടെ സോപ്പ് വാങ്ങിയത് വില്‍ക്കുന്ന തിരക്കിലായ  ദിനേശന്‍,രണ്ടാം ദിവസം വൈകുന്നേരമാണ് വന്നത്.. പരിസ്ഥിതി പ്രവര്‍ത്തകര്‍ ,ജൈവകര്‍ഷകര്‍ എന്നൊക്കെ അറിയപ്പെടുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങളില്‍ മാസത്തില്‍ രണ്ടു ദിവസമെങ്കിലും സജീവമായി ,നിസ്സ്വാര്‍ഥമായി സമയം നല്കേണ്ടതിന്റെ പ്രാധാണ്യം  ഇനിയും   മനസ്സിലാകുന്നില്ല എന്നത് ഖേദകരം തന്നെ . ഏറ്റവും പ്രധാനമായ ഒരു കാര്യമായി എല്ലാവരും ഇത് എറ്റെടുക്കേണ്ടതാണ്.. 

എന്തായാലും ജൈവ സംസ്കൃതി പിന്നോട്ടില്ല ..  അടുത്ത മാസത്തെ പരിപാടി ഉഷാറാക്കാന്‍ ഇപ്പഴേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം .. 

1 comments:

insight said...

നന്മ വളര്‍ത്തുന്ന എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ . എല്ലാ നല്ല പ്രവത്തനവും ഒറ്റയാള്‍ പോരാട്ടങ്ങള്‍ ആണ് .