* വികാസംവേണം*വിനാശം വേണ്ട*

Thursday, August 22, 2013

മല്ലിക്കാപ്പി

 250 ഗ്രാം മല്ലി ,50 ഗ്രാം ജീരകം ,50 ഗ്രാം ഉലുവ,അല്പ്പം ചുക്ക് ,കുരുമുളക് എന്നിവ വറുത്ത് പൊടിയ്ക്കുക  വേണമെങ്കില്‍ ഏലക്കായും  ചേര്‍ക്കാം . ഇതില്‍ നിന്നും   നാലു ഗ്ലാസ്സ്കാപ്പിയ്ക്ക് ഒരു ടീസ്പൂണ്‍ പൊടി മതി . പൊടി ചേര്‍ത്ത്, ആവശ്യത്തിന് വെല്ലവും (ശര്‍ക്കര ) ചേര്‍ത്ത് തിളപ്പിയ്ക്കുക  നല്ല ഉന്മേഷവും ഉണര്‍വ്വുമൊക്കെ നല്‍കുന്ന ഒരു പാനീയമാണിത് .. 

മല്ലിക്കാപ്പിയില്‍  വേണമെങ്കില്‍ അല്പ്പം നാടന്‍ പശുവിന്റെ പാല്‍ ചേര്‍ക്കാം ,കൃത്രിമ കാലിത്തീറ്റകള്‍ തിന്നുന്നതിന്‍റ പാലാകരുത് .. അല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം.. ഇങ്ങനെ ഇത്രയധികം സാധനങ്ങള്‍ ചേര്‍ക്കുന്നില്ലെങ്കില്‍ മല്ലി ,ജീരകം ,ഉലുവ ഇതില്‍ ഏതെങ്കിലും ഒന്നുമാത്രം ചേര്‍ക്കം .. ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ തുളസിയിലയും ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി നല്ല ഗുണം ചെയ്യും 


ഞങ്ങളുടെ വീട്ടില്‍ ചായ , കാപ്പി ,പാല്‍ പഞ്ചസാര എന്നിവ ഉപയോഗിക്കാറില്ല .. ചായ ,കാപ്പി എന്നിവ കേരളീയരുടെ  പാനീയങ്ങള്‍ ആയിരുന്നില്ല . അവയിലെ ലഹരിവസ്തുക്കളാണ് കുടിക്കുമ്പോള്‍ നല്ല  ഒരു ഉണര്‍വ്വ് തോന്നിയ്ക്കുന്നത് ,.. പക്ഷേ ഈ അധികമായ ഊര്‍ജസ്വലതയ്ക്ക് ആവശ്യമായ ഊര്‍ജ്ജം നമ്മുടെ കരുതല്‍ ശേഖരത്തില്‍ നിന്നാണ് എടുക്കുന്നത് എന്നതിനാല്‍ പിന്നീട് ക്ഷീണമാകും .. അമിതമാത്രയില്‍ ഇവ കുടിക്കുന്നവര്‍ക്ക് ക്രമേണ കണ്ണിന് താഴെ കറുപ്പുനിറം വരും.  പഞ്ചസാരയും ദഹിക്കാനാവാശ്യമായ ഊര്‍ജ്ജം പല്ലുകള്‍ എല്ലുകള്‍ എന്നിവയില്‍ നിന്നാണ്എടുക്കുന്നത് .ഇത് അവയുടെ ബലക്ഷയത്തിന് കാരണമാകും .. പഞ്ച സാര തിന്നാല്‍ കറുത്തുപോകുമെന്ന് മുമ്പൊക്കെ മുതിന്നവര്‍ കുട്ടികളെ വിലക്കിയിരുന്നു . 

നല്ല കടും ചായ അല്ലെങ്കില്‍ കാപ്പി പതിവായി ഒരു പ്രത്യേക സമയത്ത്കഴി ക്കുന്നവര്‍ക്ക് ഒരു ദിവസം അത് കിട്ടാതിരുന്നാല്‍ ,പിന്നെ ആകെ ഒരു വെപ്രാളം വിറയല്‍ ,ശരീരം  തളര്‍ന്നുപോകല്‍,തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിയ്ക്കും .ഇത് അവര്‍ അതിലടങ്ങിയ ലഹരിയുടെ അടിമയായതുകൊണ്ടാണ്.. മദ്യപാനി , മയക്കുമരുന്നിനടിമ എന്നിവര്‍ കാണിക്കുന്ന അതേ ലക്ഷണങ്ങള്‍ ചായ അടിക്‍ടായവരും കാണിക്കുന്നത്  എനിക്കു നേരിട്ടുകണ്ട അനുഭവമുണ്ട് .. ഒരുയാത്രയ്ക്കിടയില്‍ 4 മണിയ്ക്ക് ചായ പതിവായ ഒരു സുഹൃത്തും വാഹനത്തില്‍ ഉണ്ടായിരുന്നു .. നാലര ആയപ്പോള്‍ അയാള്‍ ആകെ വിയര്‍ക്കുകയും വെപ്രാളപ്പെടുകയും ക്ഷീണിച്ചു അസ്വസ്ഥനായി കിടക്കാനും തുടങ്ങി .. വഴിവക്കിലുള്ള ഒരു  പെട്ടിക്കടയില്‍ കയറി ഒരു ഗ്ലാസ് ചായ കുടിച്ചപ്പോഴേയ്ക്കും അയാള്‍ നോര്‍മ്മല്‍ ആയി  . ചായ ഉപേക്ഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ അതിന്റെ കടുപ്പം അളവ് എന്നിവ കുറച്ചു കൊണ്ടുവന്ന് ,ക്രമേണ ഉപേക്ഷിക്കുന്നതാകും നല്ലത് . 

പാല്‍ ദഹിപ്പിക്കാന്‍ കുട്ടികള്‍ക്കേ സാധിയ്ക്കൂ... അതും മൃഗങ്ങളുടെ പാല്‍ അവരുടെ കുട്ടികള്‍ക്ക് .. നമ്മുടെ നാടന്‍ പശുക്കളുടെ പാല്‍ ഏകദേശം അമ്മയുടെ പാലിന്‍റെ ഘടനയുള്ളതായതിനാല്‍ വലിയ കുഴപ്പമാകില്ല .. അല്ലാത്ത പാലിന്‍റെ ചെറിയ ഒരു ഭാഗം മാത്രമേ ദഹിച്ച്ആഗിരണം ചെയ്യപ്പെടൂ  അതുകൊണ്ടാണ്പാല്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് കഫരോഗങ്ങള്‍ കൂടുന്നത് .. 
നമ്മുടെ ശരീരത്തിനു ഗുണം മാത്രം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതല്ലേ വിവേകം ?..  


2 comments:

ബൈജു മണിയങ്കാല said...

അറിവിന്റെ ചൂടുപറക്കുന്ന ഒരു മല്ലി കാപ്പി

ഭാനു കളരിക്കല്‍ said...

ഈയിടെ ഗ്രീൻ ടീയുടെ മേന്മകൾ വായിച്ചു കേൾക്കുന്നു. ടീ ഗ്രീൻ ആയാലും റെഡ് ആയാലും അതിൽ അടങ്ങിയിരിക്കുന്ന കഫീൻ ദോഷമല്ലേ ഉണ്ടാക്കൂ എന്ന് എനിക്ക് സംശയം ഉണ്ടായി. താങ്കളുടെ അഭിപ്രായം കേൾക്കാൻ ആകാംക്ഷയുണ്ട്.