* വികാസംവേണം*വിനാശം വേണ്ട*

Thursday, April 5, 2012

ഒന്നു കുളിച്ചേക്കാം




ഴുത്തില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പൌഡറിടാന്‍ വേണ്ടി ഉപയോഗിയ്ക്കുന്ന പഫ് പോലെ തൂവലുകളുള്ള ഈ കൊച്ചുകുരുവിയുടെ പേരാണ് പുള്ളിച്ചിലപ്പന്‍ . (puff throated babbler)ഒരുകാട്ടുപക്ഷിയായ ഇവനെ ധാരാളം മരങ്ങളും അല്പ്പം പൊന്തപ്പടര്‍പ്പുകളൂമൊക്കെയുള്ള നാട്ടിന്‍പുറത്തെ പുരയിടങ്ങളിലും കാണാം.... മനുഷ്യരെ കാണുമ്പോള്‍ ഒളിയ്ക്കുന്ന നാണംകുണുങ്ങിയാണ് . ഇണകള്‍ ഒന്നിച്ചാണ് കാണപ്പെടുക.നേര്‍ത്ത ഒരു ചിലയ്ക്കലും നീട്ടിയുള്ള ഒരു ചൂളംവിളിയും ഉണ്ടിവന്.നല്ല ഓമനത്തമുള്ള കിളിയാണിവന്‍ . 

 രാവിലെയും സന്ധ്യയ്ക്കുമാണ് കൂടുതല്‍  ഒച്ചപ്പാടുണ്ടാക്കുക. സന്താനോത്പാദനകാലത്ത് കൂടുതല്‍ ചുവപ്പിച്ച തലയുമൊക്കെയായി സൌന്ദര്യം വര്‍ദ്ധിപ്പിയ്ക്കും.. 
 വേനല്‍കാലത്ത് കുളിയ്ക്കാന്‍ ഇവന് ഏറെ ഇഷ്ടമാണ്. ബേഡ് ബാത്ത് വച്ചിട്ടുണ്ടെങ്കില്‍  മുറ്റത്തുപോലും വരും 
.നനവിലെ കുളിച്ചട്ടിയില്‍ ഒന്നു മുങ്ങി ഏപ്രിലിലെ     കൊടുംചൂടില്‍നിന്നു രക്ഷനേടാമെന്നു കരുതി ചെന്നതായിരുന്നു ഇവന്‍ .  അവിടെയാണെങ്കില്‍ കരിയിലക്കിളികളും മണ്ണാത്തിപ്പുള്ളുകളും ഓലേഞ്ഞാലിയും മറ്റും കുളിയ്ക്കുന്ന തിരക്ക് . ഇത്തിരിക്കുഞ്ഞനായ ഇവനെ അവര്‍ ആട്ടിയോടിച്ചു .
 
പ്പോഴാണവന്‍ ആമ്പല്‍ക്കുളം കണ്ടത് .നീലാമ്പല്‍വിരിഞ്ഞുനില്ക്കുന്നു. ചുറ്റുംനോക്കി, ശത്രുക്കളെങ്ങാനും അടുത്തുണ്ടോ ? പലതവണ കയറിയും ഇറങ്ങിയും സുരക്ഷിതത്ത്വം പരിശോധിച്ചു . ആഴത്തിലിറങ്ങാന്‍  പേടിയായതിനാല്‍  ആമ്പലിലയിലെ ഇത്തിരി വെള്ളത്തില്‍ ചിറകുരസി  ഒരു കുളി . പിന്നെ സപ്പോട്ടയില്‍ ചെന്നിരുന്ന് ചിറകു കോതി വൃത്തിയാക്കി ....


ഇവന്‍റെ കുളിയുടെ കുറച്ചുകൂടി രംഗങ്ങളിതാ...
ഒന്നു കുളിച്ചാലോ 


കുളത്തിലിറങ്ങാന്‍ പേടിയാ.. ഈ ഇലയില്‍കയറിനിന്ന് കുളിയ്ക്കാം 



ശരീയ്ക്കൊന്നു തുടിച്ചു കുളിയ്ക്കട്ടേ
ഇനിമതി .കയറിയേക്കാം
ചിറകൊന്നിനി കോതി മിനുക്കാം

2 comments:

ബെന്‍ജി നെല്ലിക്കാല said...

പ്രകൃതി നമുക്ക് കാരുണ്യം ചൊരിയുമ്പോള്‍ നമ്മുടെ കാരുണ്യം കാത്ത് എത്രയോ ജീവികള്‍ ചുറ്റും, അല്ലേ? നനവിന് ആശംസകള്‍...

Unknown said...

വളപട്ടണത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടി ഗുണ്ടാനേതാവ് ബിസിനസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടില്ലേ?