* വികാസംവേണം*വിനാശം വേണ്ട*

Monday, March 19, 2012

പക്ഷികളെ സഹായിക്കാം...ഈ വേനലില്‍ നമുക്ക് പക്ഷികളെ ഇത്തിരി സഹായിക്കാം .. വെള്ളം കിട്ടാതെ പല പക്ഷികളുമിപ്പോള്‍ മരിച്ചുകൊണ്ടിരിയ്ക്കുകയാണ് . കഠിനമായ ചൂട് താങ്ങാന്‍ അവയ്ക്കാവില്ല.

നമുക്കേറെ ആനന്ദവും ശാരീരികവും മാനസികവുമായ ആരോഗ്യവും പകര്‍ന്നു തരുന്ന ഈ ചിറകുള്ള ചങ്ങാതിമാര്‍ക്കു,  ഒരു വലയിലെ കണ്ണികളെപ്പോലെ പരസ്പരം ഭക്ഷണം ,ജീവിതം എന്നിങ്ങനെ പലതിനും ആശ്രയിയ്ക്കുന്ന ഈ ജീവലോകത്തില്‍ വലിയ സ്ഥാനമാണുള്ളത്. ചെടികളില്‍ പരാഗണം നടത്തിയും പ്രാണികളുടെ അമിതവളര്‍ച്ച തടഞ്ഞും പലതിനും ഭക്ഷണമായും മറ്റും മറ്റും ഇവര്‍ നമ്മേയും മറ്റെല്ലാ ജീവികളേയും പ്രത്യക്ഷമായും പരോക്ഷമായും പലവിധത്തില്‍ സഹായിക്കുന്നുണ്ട്.


വീടീനടുത്തോ പറമ്പിലോ മണ്‍ചട്ടികളിലോ മറ്റു പാത്രങ്ങളിലോ വെള്ളം വച്ചുകൊടുക്കുക.വെള്ളം തീരുമ്പോഴും അഴുക്കാകുമ്പോഴും മാറ്റി നിറച്ചു കൊടുക്കുക. ഇത്രയേ ചെയ്യേണ്ടതുള്ളൂ . നമുക്കാണെങ്കില്‍ മിക്ക പക്ഷികളേയും അടുത്ത് കാണാനും അവയുടെ ഓമനത്തവും കൌതുകവും നിറഞ്ഞ പലതരം ചേഷ്ടകള്‍ കണ്ടു ആനന്ദിയ്ക്കാം. ഗൌരവമായി പഠിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് അതിനും സാധിയ്ക്കും. ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്കാണെങ്കില്‍ പറയുകയും വേണ്ട.

ഞങ്ങളുടെ വീട്ടില്‍ രണ്ടു ചട്ടികളിലും ഒരു ആമ്പല്‍ക്കുളത്തിലും കിളികള്‍ക്കായി വെള്ളമുണ്ട് . ഇവ കൂടാതെ ആമ്പല്‍ നട്ടിരിക്കുന്ന ഒരു പഴയ ബക്കറ്റിലും കാട്ടുകരിയിലക്കിളികളും മറ്റും വരാറുണ്ട്. പലപ്പോഴും കുളിത്തൊട്ടികല്‍ക്കരികില്‍ ക്യൂ  കാണാം. മേധാവിത്തമുള്ളവര്‍ മറ്റുള്ളവരെ ആട്ടിയോടിച്ചിട്ട് കുളിയ്ക്കുകയും ചെയ്യും .ഓരോരുത്തരും ഓരോ രീതിയിലാണ് കുളിയ്ക്കുക.. കാക്ക, മൈന ,ഓലേഞ്ഞാലി ,പുള്ളിച്ചിലപ്പന്‍,തുടങ്ങിയവര്‍  ഏറെനേരം  തുടിച്ചുകുളിച്ച് ധാരാളം വെള്ളം തെറിപ്പിച്ചു കളയും. പലരും മടിയന്മാരെപോലെ ഒന്ന് വെള്ളം തൊട്ടു പുരട്ടി സംതൃപ്തരാകും.. വിരുന്നുവരുന്ന നാഗമോഹന്‍  കുളത്തിനടുത്തുള്ള സപ്പോട്ടയുടെ കൊമ്പില്‍ വന്നിരുന്ന്‍ രണ്ടുമുന്നു മിനുറ്റ് നേരം ഉറക്കെ ഒച്ചപ്പാടുണ്ടാക്കിയ ശേഷം നാലഞ്ചു പ്രാവശ്യം മുങ്ങിക്കളിയ്ക്കും. മിമിക്രിക്കാരനായ കാടുമുഴക്കിയുടെ കുളിയാണ് ഏറ്റവും രസകരം .കുളക്കരയിലെ പേരക്കൊമ്പില്‍ വന്നിരുന്ന്‍ വളരെ വേഗത്തില്‍ ഒന്നുമുങങ്ങി ഒരു ആര്‍ച്ച് സൃഷ്ടിച്ചുകൊണ്ട് തൊട്ടപ്പുറത്തെ സപ്പോട്ടയില്‍ ചെന്നിരിയ്ക്കും. എന്നിട്ട് അതെ മുച്ചിനിങ്ങോട്ടും ഒരാര്‍ച്ച് സൃഷ്ടിച്ച് ഒരു മുങ്ങല്‍കൂടി. ഇങ്ങനെ എട്ടുപത്തു പ്രാവശ്യം മുങ്ങിയശേഷം മരക്കൊമ്പിലിരുന്ന്‍ തുവല്‍ കോതും..


നല്ല ചുടായതിനാല്‍ മറ്റ്പലരും ഇപ്പോള്‍ വെള്ളത്തിനായി വരാരുണ്ടു. അതില്‍ പ്രമുഖന്‍ ഒരു ചേരപ്പാമ്പാണ്. ഒരു ദിവസം നാലുപ്രാവശ്യം നോക്കിയപ്പോള്‍ അവന്‍ അതില്‍ കിടക്കുന്നതുകണ്ടു.തുമ്പികള്‍ ,കടന്നലുകള്‍  , മരപ്പട്ടികള്‍ ,തുടങ്ങി ഞങ്ങള്‍ കണ്ടവരും  കാണാത്ത മറ്റു പലരും നനവില്‍ വെള്ളം കുടിയ്ക്കാനായി എത്തുമ്പോള്‍ ഈ ജീവിതം ധന്യമായതായി അനുഭവപ്പെടാറുണ്ട്.. നിങ്ങളും നഷ്ടപ്പെടുത്തരുതേ ഈ ധന്യത.. .. 


6 comments:

ഫിയൊനിക്സ് said...

Good effort. Appreciate this move. Keep it up.

Mohanan Sreedharan said...

നല്ല കാര്യം,വളരെ നല്ല കാര്യം!!

arun bhaskaran said...

നാളെത്തന്നെ ഞാനിത് ചെയ്യും. എന്റെ വരണ്ടുണങ്ങിയ വളപ്പില്‍ ഇങ്ങനെയുള്ള ഒരു നനന്വ് കിളികള്‍ക്കായി ഒരുക്കുന്നത് ആവശ്യമാണ്. നന്ദി.

നനവ് said...

അരുണ്‍ ,സന്തോഷമുണ്ട് ഇത് കേള്‍ക്കാന്‍ ...

Nisanth P Unnikrishnan said...

kollam :-)

Nisanth P Unnikrishnan said...

kollam :-)