* വികാസംവേണം*വിനാശം വേണ്ട*

Thursday, January 12, 2012

നനവ് -ഞങ്ങളുടെ മണ്‍വീട്

                                            

 നനവ് -വിദൂരവീക്ഷണം 
സ്വാഗതം 


സിറ്റൌട്ട്
സിറ്റൌട്ട് -അകം
നവ് എന്നു പേരിട്ടിരിയ്ക്കുന്ന ഞങ്ങളുടെ കൊച്ചു മണ്‍വീട് ഒരുങ്ങിയിരിയ്ക്കുകയാണ്. വിഭവങ്ങള്‍ പരമാവധി കുറച്ചുകൊണ്ടും പ്രകൃതിയിലേയ്ക്ക് പരമാവധി തുറന്നിട്ടുകൊണ്ടും നിര്‍മ്മിച്ചിരിയ്ക്കുന്ന നനവില്‍ ഞങ്ങള്‍ താമസിച്ചുതുടങ്ങിയിട്ട് നാല് മാസത്തോളമായി. വ്യത്യസ്തതയാര്‍ന്ന അനുഭവങ്ങള്‍ പകര്‍ന്നുകൊണ്ട് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ മണ്‍വീട്                                                                                                                   
       ഹാള്‍                                                                                                         ല്ല ചൂടുള്ളപ്പോള്‍ പുറത്തുനിന്നും കയറിവന്നാല്‍ നല്ല തണുപ്പേകി നനവ് ആശ്വസിപ്പിയ്ക്കും . അതിനാല്‍ ഇവിടെ ഫാനുകള്‍ ആവശ്യമില്ല. തണുത്തുവിറയ്ക്കുന്ന മഞ്ഞു കാലത്ത് ജനവാതിലുകള്‍ അടച്ചിട്ടാല്‍ ഇളംചൂടു പകരാനും നനവിന് സാധിയ്ക്കുന്നുണ്ട് . വീട് അടച്ചിട്ട് പോയിവന്ന് ,വാതില്‍ തുറന്നപ്പോള്‍ പുറത്തു 22 -24 ഡിഗ്രി തണുപ്പുള്ളപ്പോള്‍ 28 -32 ഡിഗ്രീ ചൂട് പകര്‍ന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് നനവ്.                                                                                        അതിഥികള്‍ക്കുള്ള വിശ്രമസ്ഥലം                                                                                                                                                                                                              
                              ഹാളിലെ ചുവരില്‍ ടിവീയും  മറ്റും
ഴക്കാലത്താണ് അതിലേറെ രസം. നല്ല മഴ പെയ്യുമ്പോള്‍ മണ്‍ചുവരുകളും, ഓടും അല്പ്പം കോണ്‍ക്രീറ്റും കലര്‍ന്ന മേല്‍ക്കൂരയും തണുപ്പത്രയും പിടിച്ചെടുത്ത് വീടിനെയാകെ തണുപ്പിയ്ക്കുന്നു .കമ്പിളിയും പുതച്ച് കിടയ്ക്കാന്‍ തോന്നിപ്പിയ്ക്കുന്ന,  ഊട്ടിയിലോ മറ്റൊ പോയ അവസ്ഥ.    
 സ്വിച്ച് ബോര്‍ഡ് 
 കുളിമുറി
ടയ്ക്കു വെയിലുദിച്ച ശേഷം മഴ വന്നാല്‍ മറ്റൊരനുഭവമായിരിയ്ക്കും. വീടിനകത്തിരുന്നാല്‍ നേര്‍ത്ത ,തണുവാര്‍ന്ന മഴച്ചാറ്റലില്‍ നനയുംപോലെ  തോന്നുന്ന ഒരു അനുഭൂതി പകര്‍ന്ന് നനവ് വിസ്മയിപ്പിച്ചു.                                                                                                                                                                                     
                                   ഓപ്പണ്‍ എരിയയിലെ മണ്‍കല ഫ്രിഡ്ജ്
 ഇത് വര്‍ക്ക് എരിയയിലാണ്

പ്രധാനമായും ഒരു കിടപ്പുമുറിയും ,ഒരുതുറന്ന  അടുക്കള ,കംപ്യൂട്ടര്‍മുറി,അതിഥിമുറി ,ടിവി റൂം, ഹാള്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു മുറിയും സിടൌട്ടും വര്‍ക്കിംഗ് കിച്ചാണുമാണ് നനവിനുള്ളത്.ചായം തേച്ചിട്ടില്ല .   ചുവരില്‍ അകവശത്ത് മണ്‍തേപ്പാണ്.  പുറംച്ചുവരുകള്‍ തേച്ചുമിനുക്കിയിട്ടില്ല. നിലത്തു തറയോടുകളാണ് പാകിയിരിയ്ക്കുന്നത്.ജനലഴികള്‍ തെങ്ങിതടി  ഉരുട്ടി ച്ചെത്തിയതാണ് .ഇരുമ്പിന് പകരം സിടൌട്ടിനും വര്‍ക്ക് എരിയയ്ക്കും മരം കൊണ്ടുള്ള അഴികളാണ് .                                                                                                                                                     

 ഓപ്പണ്‍ കിച്ചണ്‍ 
 ഇവിടെ നിന്നാല്‍ വീടിന്റെ എല്ലാ ഭാഗത്തേയ്ക്കും ശ്രദ്ധ പതിപ്പിക്കാനാകും 
                                                                                                                                                                                                                                                                                                                                                                                                                                                           
 നനവിലെ ആമ്പല്‍ക്കുളം
കിച്ചന്‍ സിങ്ക് -വര്‍ക്ക് ഏരിയയില്‍ 
                           കിണറിന് മണ്ണുകൊണ്ട് ആള്‍മറ

 ഹാളില്‍ അതിഥി മുറിയും കമ്പ്യൂട്ടര്‍മുറിയും
  വിറകടുപ്പ് 
ണ്ണിന്‍റേയും     മനസ്സിന്‍റെയുമീ സ്നേഹ  നനവ് ഞങ്ങള്‍ ക്ക് ഒരുപാട് പുതുമയാര്‍ന്ന അനുഭവങ്ങള്‍ തന്നുകൊണ്ടിരിയ്ക്കുകയാണ് . ഒരുപാടുപേര്‍ ഇവിടെ വന്നുകഴിഞ്ഞു . ചില സുഹൃത്തുക്കള്‍ ഇവിടെ താമസിച്ചു കഴിഞ്ഞു. ഏവര്‍ക്കും ഏറെ ഇഷ്ടമായിട്ടുണ്ട് ഞങ്ങള്‍ മണ്ണിന്‍റെയും വാടാത്ത സ്നേഹനനവുകൊണ്ട്    കെട്ടിയുയര്‍ത്തിയ ഈ മണ്‍വീട്.....ഒരു ആശ്രമത്തിന്‍റെ ശാന്തിയും ഹോളീഡേ കോട്ടേജിന്റെ മനോഹാരിതയും ഒത്തുചേര്‍ന്ന നനവിനെ എന്നും നനവാര്‍ന്ന ഒരിടമാക്കി സംരക്ഷിയ്ക്കണം ഞങ്ങള്‍ക്ക്. നിങ്ങള്‍ക്കും   ഇതിനായി  ഒപ്പം കൂടാം .ഔപചാരികതളേതുമില്ലാതെ ഇവിടേയ്ക്ക് വരാം...                                                                                                        

67 comments:

jaikishan said...

വളരെ രസകരമായിരിക്കുന്നു .ഇതുപോലൊന്ന് കൊല്ലം ടി കെ എം എമ്മ എങ്ങിനിയരിഗ് കോളെജിലെ ശ്രീ യു ജിന്‍ പണ്ടാല ഉണ്ടാകിയതായി പണ്ടെങ്ങോ വായിച്ചിരുന്നു .രൂഫില്‍ എന്താണ് ചെയ്തത് .ആകെ നിരമാണചിലവ് എത്രയായി എന്നറിഞ്ഞാല്‍ നന്നായിരുന്നു

Typist | എഴുത്തുകാരി said...

കണ്ടിട്ട് എനിക്കിഷ്ടമായി. ശരിക്കും ഒരു തണുപ്പ് തോന്നുന്നു. നേരിട്ട് കാണണം എന്നു് ആഗ്രഹവുമുണ്ട്. തൃശ്ശൂരിന്റെ അടുത്തെവിടെയെങ്കിലുമാണോ?

നനവ് said...

@jaikishan സിറ്റൌട്ട് , വര്‍ക്ക് ഏരിയ എന്നിവ ഓട് മേഞ്ഞതാണ്. മറ്റു ഭാഗങ്ങളില്‍ രണ്ടു ഓടുകള്‍ മേല്‍ക്കുമേല്‍ വച്ച് അതിനു മേലെ രണ്ടിഞ്ച് ഘനത്തില്‍ കോണ്‍ക്രീറ്റു ചെയ്തിരിക്കയാണ്. ചൂട് അറിയുകയേ ഇല്ല. അതിനാല്‍ ഈ വീട്ടീല്‍ ഫാനിന്‍റെ ആവശ്യമില്ല. 5 ലക്ഷമാണ് ആകെ ചെലവ് . ഇത്ര വലുപ്പത്തില്‍ (960 ച. അടി )ഒരു സാധാരണ വീടുണ്ടാക്കാന്‍ 10-12 എങ്കിലും ചെലവ് ആകും. @എഴുത്തുകാരി ഇത് കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല് എന്ന സ്ഥലത്താണ്.

Typist | എഴുത്തുകാരി said...

അപ്പോ രക്ഷയില്ല, ഞാനൊരു തൃശ്ശൂർക്കാരിയാണേയ്, അടുത്തൊന്നും ആ ഭാഗത്തേക്കു വരാനുള്ള സാധ്യതയും കാണുന്നില്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വീട് മനോഹരമായി.ചെലവ് കുറഞ്ഞതിനാല്‍ ലാഭവും ഉണ്ടായി.
അഭിനന്ദനങ്ങള്‍

അലി said...

പ്രകൃതിയോടിണങ്ങിയ വീട്. ഇഷ്ടപ്പെട്ടു.

vithu said...

സമൂഹത്തിനൊരു നല്ല മാതൃക യായി ഹരിയേടന്റെയും ആശേച്ചിയുടെയും നനവ്‌ ...

vithu said...

സമൂഹത്തിനൊരു നല്ല മാതൃക യായി ഹരിയേടന്റെയും ആശേച്ചിയുടെയും നനവ്‌ ...

ചക്രൂ said...

വളരെയധികം ഇഷ്ടപ്പെട്ടു .
ഇതിന്റെ നിര്‍മ്മാണം ആരാണ് ?... തിരുവനന്തപുരത്ത് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്ന ആരെങ്കിലും ഉള്ളതായി അറിയുമോ ?

saju john said...

മനോഹരം... അതുല്യം

പ്രകൃതിയെ സ്നേഹിക്കുന്ന ആ മനസ്സിന് ഒരായിരം ഉമ്മകള്‍.

paarppidam said...

വീട്ടുകാര്‍ക്കും പണിതവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.... ഇത്തരം വീടുകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ....
സസ്നേഹം
എസ്.കുമാര്‍

Myna said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..മാതൃകയാവട്ടെ

Basheer Vallikkunnu said...

simply awesome

Salil said...

ഭംഗിയായിരിക്കുന്നു .. ചക്കരക്കല്ലില്‍ എവിടെ ആണ് ... ഞാന്‍ ഒരു കണ്ണൂര്‍ കാരന്‍ ആണ് .. ഒന്ന് വന്നു കണ്ടാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു ...
ഒന്ന് രണ്ടു കാര്യങ്ങള്‍ .. ചിതലിന്റെ ശല്യം ഇല്ലാതാക്കാന്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ ..
പിന്നെ ഭിത്തിയില്‍ ആണി അടിക്കാന്‍ കഴിയില്ല എന്നാ ഒരു പോരായ്മ കൂടി ഉണ്ട് ..
പുറം ചുമര്‍ മഴ നനഞ്ഞാല്‍ എന്ത് സംഭവിക്കും -- അതിനു എന്തെങ്കിലും മുന്‍കരുതല്‍ എടുതിട്ടുണ്ടോ - പുറം ചുമര്‍ പകുതി എങ്കിലും തേക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു ..
കണ്ണൂര് ഇത്തരം വീടുകള്‍ പണിയുന്നത് ആരാണ് .. മണ്ണിന്റെ പണി ഒരു സ്കില്‍ ആവശ്യമുള്ള പണി ആണ് എന്ന് തോന്നുന്നു ..

Malarvadi said...

ഒത്തിരി ഇഷ്ടപ്പെട്ടു...............പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും..............ഇതിന്റെ ആയുസ്സ് എത്രത്തോളം ഉണ്ടാകും.........മഴ നനയുന്നത്, ചിതല്‍.........

ഭാനു കളരിക്കല്‍ said...

ഗംഭീരം

Malarvadi said...

ഒത്തിരി ഇഷ്ടപ്പെട്ടു...............പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും..............ഇതിന്റെ ആയുസ്സ് എത്രത്തോളം ഉണ്ടാകും.........മഴ നനയുന്നത്, ചിതല്‍.........

Unknown said...

വളരെ നന്നായിരിക്കുന്നു. മാതൃകയാകട്ടെ. ഏതായാലും സ്വന്തമായി വീട് വയ്ക്കുന്നതിന് മുന്നെ ഈ വീട് കാണാന്‍ വരുന്നുണ്ട്

വികെ ആദര്‍ശ്

MONALIZA said...

അസ്സലായിരിക്കുന്നു ..

thullimarunnu said...

കണ്ണടയുംമുന്‍പ്‌ ഈ ഭൂമിയെ നോവിച്ച് താമസിക്കാനെന്ന പേരില്‍ പടുകൂറ്റന്‍മാളികയെടുക്കുന്നവര്‍ വന്ന് കാണട്ടെ ഈ 'നനവ്‌'....പ്രിയപ്പെട്ട വീട്ടുകാരാ/കൂട്ടുകാരാ നിങ്ങളുടെ നടപ്പും സ്വരവും നോട്ടവും എല്ലാം ഞാനിപ്പോള്‍ തിരിച്ചറിയുന്നു....ഫോണ്‍നമ്പര്‍ തരൂ...വരും...കാണണം....

thullimarunnu said...

വി കെ ജോഭിഷ്‌

asrus irumbuzhi said...

കൊള്ളാം ...
വളരെ മനോഹരമായിരിക്കുന്നു ..
ആശംസകളോടെ
അസ്രുസ്

Anonymous said...

ഇഷ്ടപ്പെട്ടു.. പ്രകൃതിയെ അറിയാനുള്ള ഈ മനസ്സ്

Anonymous said...

ഇഷ്ടപ്പെട്ടു.. പ്രകൃതിയെ അറിയാനുള്ള ഈ മനസ്സ്

റസാഖ് എടവനക്കാട് said...

}}

kaps said...

valare nanayitondu...oru divasam veedu kanan varunondu....

Unknown said...

nallla sambavamayi.........keep it up...

Unknown said...

valare nannayittundu,,ini mannanu nammalude sharikkum veedu.........njanu atharam pathayil anu.....keep it up

Anonymous said...

this is a good attempt....hats off to your courage.....! i am equally impressed and inspired......!!!!!!!!!!!!!!

വിനയച്ചിത്രങ്ങള്‍ said...

വീട് നന്നായി.എനിക്കിഷ്ടമായി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

Admin said...

ഗംഭീരം.
എന്റെ വീടുപണി കഴിഞ്ഞു. ഇനി ഫ്ലോര്‍ വര്‍ക്ക് മാത്രമേ ബാക്കിയുള്ളു. നേരത്തെയറിഞ്ഞിരുന്നുവെങ്കില്‍ ശ്രമിക്കാമായിരുന്നു.

Unknown said...

abhinandanagal..

സുഗന്ധി said...

എന്തു തണുപ്പ്....ഇഷ്ടായി

Sunilkumarkottappally said...

മാതൃകയാക്കാന്‍ പറ്റിയ വീട് ...കാണാന്‍ ആഗ്രഹിക്കുന്നു നേരില്‍

jeejodeshabhimani said...

nanave vayichappo,kandappo thanuppinte nnavanubhavappettu,nhan kannurila,phone no, tharoo. veedukananm

MINI.M.B said...

കണ്ടപ്പോള്‍ മനസ്സിലും നനവ്‌. ഞാന്‍ നേരത്തെ വീട് വെച്ചുപോയല്ലോ എന്ന നിരാശ.

madhavan kutty said...

രണ്ടുകൊല്ലം കഴിഞ്ഞു വന്നു കാണണം എന്ന് കരുതുന്നു. അപ്പോഴേ ഗുണമേന്മ മനസ്സിലാകൂ.

PANAKAKARAN said...

ഇവിടെക് എത്താനുള്ള വഴി facebook അല്ലെങ്കില്‍ മെയില്‍ ബോക്സില്‍ തന്നാല്‍ വലിയ ഉപകാരമായിരുന്നു ഞാന്‍ ജന 9 നു നാട്ടില്‍ വരുന്നുണ്ട് ദയവായ് സഹകരിക്കുമല്ലോ {baburajpannakaran@yahoo.com

krish | കൃഷ് said...

മനോഹരമായിരിക്കുന്നു.

സ്മിത മീനാക്ഷി said...

ഇതു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം... നന്ദി..

MMP said...

വീട് മനോഹരം.

Sekhar Vanasthali said...

നല്ല വീട്, ഇക്കാലത്ത് ഇത്തരം ഒരു വീടുണ്ടാക്കിയവര്‍ക്ക് അഭിനന്ദങ്ങള്‍.

മുന്‍പ് ഞങ്ങളുടെ നാട്ടില്‍ (ഇടുക്കി) വീടിന്റെ ചുവര്‍ നിര്‍മ്മിച്ചിരുന്നത് മണ്ണ് കൊണ്ടാണ്. ചുവന്ന പശമണ്ണ് നന്നായി കുഴച്ച് നാലു വശങ്ങള്‍ മാത്രമുള്ള ഒരു പെട്ടിയിലൂടെ കയറ്റി ഇറക്കി, വെയിലത്തു വെച്ചുണക്കി ഉണ്ടാക്കുന്ന ഇഴ്ടികകള്‍ ചേര്ത്തു വെച്ചാണ് ഭിത്തി നിറ്മ്മിച്ചിരുന്നത്. ഇടയിലെ ചാന്ത് ആയി കുഴമണ്ണോ സിമന്റോ ഉപയോഗിക്കാം. ചുവരിനിരുപുറവും അരിച്ചെടുത്ത് കുഴച്ച മണ്ണൂപയോഗിച്ചു തേയ്ക്കാവുന്നതാണ്.

ഓടുപയോഗിച്ച് മേല്‍ക്കൂരയുണ്ടാക്കാം. എങ്കിലും
മേച്ചില്‍ പുല്‍ എന്ന പുല്ല് ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരുന്നത്. വീടിനുള്ളിലെ ഊഷ്മാവ് ക്രമപ്പെടുത്താന്‍ ഈ പുല്ലിനോളം പോന്ന മറ്റൊരു വസ്തവുമില്ല!!

തറയും മണ്ണുപയോഗിച്ചു തന്നെയാണ് നിര്‍മ്മിക്കുന്നത്. കുളമാവ് എന്ന മരത്തിന്റെ കറയും കരിയും ചാണകവും ചേര്‍ത്ത് കുഴച്ച് തറ തേയ്ക്കുന്നു.
ഗ്രനൈറ്റ് പോലെ തിളങ്ങും. !

psr said...

സ്വപ്നങ്ങള്‍ മുള പൊട്ടാന് പാകത്തില് നനവ്. നല്ല മാതൃക. അഭിനന്ദനങ്ങള്.
പി.എസ്.രാജശേഖരന്‍

വില്‍സണ്‍ ചേനപ്പാടി said...

വസതി വസിക്കാനുള്ള ഇടമെന്നതിനപ്പുറം ആഡംബരത്തിനും പ്രദര്‍ശനത്തിനുമുള്ള ഇടമായിരിക്കുന്ന ഇക്കാലത്ത് നനവ്....ഒത്തിരി നനവു പകരുന്നു മണ്ണിനും മനസിനും.ഭാവുകങ്ങള്‍

രഞ്ജിത്ത് കുമാര്‍ said...

hai,
would like to see this house.
exactly where its located?

can you email me the details: ranjithvedika@gmail.com

അനില്‍@ബ്ലോഗ് // anil said...

മനോഹരം. കണ്ണിനും മനസ്സിനും കുളിർമ.

mr.unassuming said...

ഇഷ്ടമായി ...നല്ല മാതൃക !!

thenmozhi said...

Oru paadu ishtappettu. Ithinte nirmaana reethikoodi ariyan aagrahikkunnu

Unknown said...

i want to come and stay for a few days there. I really love it. Thanks for the photos.

നനവ് said...

ജോലിയും തിരക്കുകളും കാരണം ബ്ലോഗില്‍ വരാന്‍ ഈയിടെ നേരം കുറവായതിനാല്‍ നനവില്‍ ധാരാളം അതിഥികളെത്തിയ കാര്യം ശ്രീമതി മൈന ഉമൈബാന്‍ വിളിച്ചപ്പോഴാണറിഞ്ഞതു. നോക്കിയപ്പോള്‍ ഹരീഷ് ഫേയ്സ്ബുക്കിലിട്ടതിലും ഒരുപാട് സന്ദര്‍ശകര്‍ വന്നിരിയ്ക്കുന്നു .. അവിടെ പോയി നേരം വൈകിയതിനാല്‍ എല്ലാ അഭിപ്രായങ്ങളും ഇന്ന്‍ ശ്രദ്ധിയ്ക്കാന്‍ പറ്റില്ല .. എങ്കിലും വളരെ സന്തോഷം .. എല്ലാവര്‍ക്കുംഹൃദയം നിറഞ്ഞ നന്ദി .

നനവ് said...

@ചക്രൂ
മണ്‍ വീടുകള്‍ മുമ്പ് വടക്കന്‍ കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്നു ... എന്നാലിപ്പോഴാരും പണിയാത്തത്തിനാല്‍ മണ്‍പണി അറിയുന്നവര്‍ ഇവിടെ അപൂര്‍വ്വമാണ്.. അതിനാല്‍ തിരുവനന്തപുരത്തുനിന്ന് പണിയ്ക്കാരെ കൊണ്ടുവരേണ്ടിവന്നു.. വെട്ടുകല്ലിന്ക്ഷാമമുള്ളതിനാല്‍ അവിടെയൊക്കെ പലരും മണ്‍വീട് പണിയുന്നുണ്ടത്രേ .. പക്ഷേ, സാധാരണക്കാരായ പണിക്കാരാണ്.... അവര്‍ ചെയ്യുന്നതില്‍ നമ്മുടേതായ മാറ്റങ്ങള്‍വരുത്തേണ്ടിവരും

നനവ് said...

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നും 17 കിലോമീറ്ററോളം അകലെ യുള്ള മാമ്പ എന്ന ഉള്‍നാട്ടിലാണ് നനവ് .. കണ്ണൂര്‍ അഞ്ചരക്കണ്ടി റൂട്ടില്‍ ,ചക്കരക്കല്‍ ബസ്റ്റാന്‍റില്‍ നിന്നും പിന്നേയും ഒരു കിലോമീറ്റര്‍ പോയാല്‍ നാലാം പീടിക സ്റ്റോപ്പിലെത്തും . അവിടെനിന്നും നാട്ടുവഴിയിലൂടെ പത്തുമിനുട്ടു നടക്കണം . അല്ലെങ്കില്‍ ചക്കരക്കല്ലില്‍നിന്ന്‍ റിക്ഷയില്‍ വരാം .. തലശ്ശേരി ഭാഗത്തുനിന്നാണ് വരുന്നതെങ്കില്‍ അഞ്ചരക്കണ്ടി കണ്ണൂര്‍ ബസ്സിനു വന്നാല്‍ നാലാം പീടിക ഇറങ്ങാം. അല്ലെങ്കില്‍ തൊട്ടുമുമ്പിലെ സ്റ്റോപ്പായ വളവില്‍പ്പീടികയില്‍ ഇറങ്ങി റിക്ഷയില്‍ വരാം . nh വഴി വന്നാല്‍ മേലെ ചൊവ്വ ഇറങ്ങി അഞ്ചരക്കണ്ടി ബസ്സു പിടിയ്ക്കണം .. വരുന്നെങ്കില്‍ ഫോണ്‍ ചെയ്തിട്ടേ വരാവൂ ,9447089027. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണമെങ്കില്‍ ഫോണ്‍ ചെയ്യാം

നനവ് said...

@ sekhar
മണ്ണുകൊണ്ടുള്ള പച്ചകട്ടകള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും മുമ്പ് ഉപയോഗിച്ചിരുന്നു .. മണ്ണ്‍ പുളിപ്പിക്കാത്തത്തിനാല്‍ ഇതില്‍ ചിതല്‍ശല്യം അധികമാണ്. പ്ലാസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ചിതല്‍ വരില്ല . കട്ടകളാക്കാതെ ഒറ്റബ്ലോക്കായി ചുവര്‍ നിര്‍മ്മിയ്ക്കുമ്പോള്‍ നല്ല ഉറപ്പ് കിട്ടും .. കുമ്മായവും ചേര്ത്ത് പുളിപ്പിച്ച് ഉരുട്ടുമ്പോള്‍ ഉണങ്ങിയാല്‍ സിമന്‍റുകട്ടയേക്കാള്‍ ഉറപ്പാണ്. മേല്‍ക്കൂരയ്ക്ക് ഏറ്റവും അനുയോജ്യം ഓല ,പുല്ല്എന്നിവ തന്നെയാണ്.. വര്‍ഷാവര്‍ഷം പുതുക്കേണ്ടതിനാല്‍ , പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ്ഞങ്ങളതു ഉപയോഗിക്കാതിരുന്നത്. തറയ്ക്കും മണ്ണു മതി. ഇവിടെ വെള്ളം ഒഴുകുന്ന സ്ഥലമായതിനാല്‍ മഴക്കാലത്തെ സുരക്ഷിതത്വം ഓര്‍ത്താണ്തറ കല്ലുകൊണ്ട് കെട്ടിയത് .. നിലം ചാണകമാക്കണമെന്ന സ്വപ്നം നടപ്പാക്കാനായില്ല. പശുവിനെ വളര്‍ത്താന്‍ പറ്റാത്തതിനാല്‍ ചാണകം ലഭിക്കില്ലല്ലോ. ചുവരിലെ മണ്‍തേപ്പില്‍ കുളിര്‍മാവിന്‍റെ ഇലത്താളി ചേര്‍ത്തിരുന്നു ..തറ മെഴുകാനുള്ള കൂട്ടിലും ചുവരിലെ തേപ്പിലും ചേര്‍ക്കാവുന്ന മറ്റൊരു വസ്തുവാണ് ഉലുവ . ഇതില്‍ നിറമുള്ള മണ്ണ്‍ , സുഗന്ധ വസ്തുക്കള്‍ എന്നിവയൊക്കെയും ചേര്‍ക്കാം

poor-me/പാവം-ഞാന്‍ said...

Glad to visit your house....What about safety? Will rain create seepage problem?

Sekhar Vanasthali said...

Thanks for the informations :)

രജീഷ് said...
This comment has been removed by the author.
രജീഷ് said...

വളരെ നന്നായിട്ടുണ്ട് ... ചിലര്‍ക്കെങ്കിലും ഇതൊരു പ്രചോദനം ആകും.. നല്ല ഒരു മാതൃക...
ആകെ ആശങ്ക ഈട് നില്പ്പിനെ കുറിച്ചും സുരക്ഷയെ കുറിച്ചും ആണ് ... ഫോണ്‍ നമ്പറും വഴിയും സൂക്ഷിച്ചു വെയ്ക്കുന്നു .. ഒരു നാള്‍ നേരിട്ട് കാണാന്‍ ആകും എന്ന പ്രതീക്ഷയോടെ ... ആശംസകള്‍...!!!!!!!!!!!

Arafath Yasar said...

ഇപ്പോഴാണ്‌ ഇത് കണ്ടത്. കാണാന്‍ വരാതിരിക്കുന്നതെങനെ , ഇതുപോലൊരു വീട് സ്വപ്നം കണ്ടു നടക്കുമ്പോള്‍...

കൊച്ചവുസേപ്പു said...

വളരെ യധൃശ്ചികമായാണ്, ഈ പേജ് കാണാന്‍ ഇടയായത്.... വളരെ അധികം ഇഷ്ടപ്പെട്ടു.... എന്തായാലും ഇത് എന്റെ facebook പേജില്‍ ഷെയര്‍ ചെയ്യുകയാണ്.... നന്ദി
https://www.facebook.com/kochavuseppu

dadukkadan said...

കണ്ടിട്ട് എനിക്കിഷ്ടമായി...ഞാന്‍ ഒരു കണ്ണൂര്‍ കാരന്‍ ആണ് .. ഒന്ന് വന്നു കാണണം എന്നു് ആഗ്രഹവുമുണ്ട്...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹ്ര്‌ദ്യം

Maithreyi Sriletha said...

happened to be here thru Manoj's G+.congrats.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കിടിലൻ .... ഈ വീട് കാണാൻ കൊതിയാവുന്നു.

Unknown said...

ഈ കാലഘട്ടത്തില്‍ കേരളീയര്‍ ചിന്തിക്കേണ്ടത് ഇങ്ങനെ ഒക്കെ യാണ് ...ആയിരം വര്ഷം പഴക്കമുള്ള മന്പാത്രങ്ങള്‍ ഇപ്പോഴും കുഴിച്ചെടുക്കുന്നു ..മണ്‍ വീടുകളുടെ സുരക്ഷിതത്വും ഈട് നില്‍പ്പും ഇപ്പോഴും നമ്മള്‍ ഉള്‍ക്കൊണ്ടിട്ടില്ല

ഓക്കേ കോട്ടക്കൽ said...

ഇതു കൊള്ളാല്ലോ..
സുന്ദരമായിരിക്കുന്നു

ഓക്കേ കോട്ടക്കൽ said...

ഇതു കൊള്ളാല്ലോ..
സുന്ദരമായിരിക്കുന്നു

Gcikmgm. jee said...

ശരിക്കും ഒരു സ്വപ്നഭവനം....