* വികാസംവേണം*വിനാശം വേണ്ട*

Thursday, March 12, 2009

ഐസ്ക്രീം പാർലറുകളും ബേക്കറികളും ആശുപത്രിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസികൾ

ഇന്ന് നാം അറിയപ്പെടാത്ത പല രോഗങ്ങളുടെയും പിടിയിലാണ്.ആധുനിക വൈദ്യശാസ്ത്രമാകട്ടെ നമ്മുടെ ശരീരത്തെ അവരുടെ പരീക്ഷണശാലയുമാക്കുന്നു.വ്യത്യസ്തമായ വിഷരാസവസ്തുക്കൾ നമ്മുടെ ശരീരത്തിൽ പരീക്ഷിക്കുകയും ശരീരത്തിന്റെ പ്രതികരണങ്ങൾ പഠിച്ച് മരുന്ന് ലോബിക്ക് റിപ്പോർട്ട് ചെയ്യുകയണ് നമ്മുടെ മിക്ക ഡോക്ടർമാരും!ഈ രാസവിഷങ്ങൾ ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു,അതിന്റെ പ്രതാഘാതങ്ങൾ എന്ത് എന്നൊന്നും അവർ ആലോചിക്കാറില്ല.സ്ഥിരമായി രാസവിഷഗുളികകൾ കഴിച്ചാൽ വൃക്കകൾ തകരാറിലാവും എന്ന് ഏത് കണ്ണ്പൊട്ടനും മനസ്സിലാവുമെങ്കിലും പറയില്ല.കാരണം കറവപ്പശുക്കൾ ഇഷ്ടം പോലെ വിഹരിക്കുമ്പോൾ കറക്കാനറിയാത്തവർ വിഡ്ഡികളാണല്ലോ?ആശുപത്രികൾ പെരുകുകയാണു് അതോടൊപ്പം രോഗങ്ങളും!!ഈ വൈരുധ്യത്തെ വിചിന്തനം ചെയ്യുമ്പോൾ നിങ്ങൾക്ക് വികസനത്തിന്റെയും പണത്തിന്റെയും ഉള്ള്കള്ളികൾ ബോധ്യപ്പെടും!അത് പോട്ടെ,നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത മറ്റൊരു കാര്യമുണ്ട്.ആശുപ്ത്രികൾ പെരുകുന്നതോടൊപ്പം ബേക്കറികളും,ഐസ്ക്രീം പാർലറുകളും പെരുകുന്നു!!തടിച്ചുകൊഴുക്കുന്നു! ആശുപത്രിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജൻസികൾ എന്ന നിലയിലേയ്ക്ക് അത് വളർന്നിട്ടുണ്ട് എന്നതാണ് സൂക്ഷ്മനിരീക്ഷണത്തിൽ നമുക്ക് കാണാൻ കഴിയുന്നത്....

ഇന്നത്തെ ഭക്ഷണശീലം കേരളീയരെ രൊഗികളാക്കിക്കൊണ്ടീരിക്കുന്നു.ബേക്കറി,ഐസ്ക്രീമുകൾ അവരുടെ സ്ഥിരം ഭക്ഷണ മെനുവാണിന്ന്! മുമ്പൊക്കെ കുട്ടികൾ വാശി പിടിച്ച് കരയുമ്പോൾ വല്ലപ്പോഴും വാങ്ങിക്കൊടുക്കുന്ന ഒരപൂർവ്വ വസ്തുവായിരുന്നു ഐസ്ക്രീം.ഇന്ന് കുട്ടികൾ മാത്രമല്ല ഒരു പാർട്ടിയിൽ ലഞ്ചോ,ഡിന്നറോ കഴിഞ്ഞാൽ ഐസ്ക്രീം മുതിർന്നവർക്കും നിർബ്ബന്ധമാണ്..!
ഇനി ഈ ഐസ്ക്രീം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.ഈ വിലകൂടിയ വിഭവത്തിൽ 55% വെറും വായുവാണ്.30%പച്ചവെള്ളവും,ബാക്കി8%പഞ്ചസാരയും,6%കൊഴുപ്പും കൂടാതെ രുചിക്കും,നിറത്തിനും,മണത്തിനും,മയത്തിനും, വേണ്ടി ചേർക്കുന്ന രാസവിഷപദാർഥങ്ങളും.മുകളിൽ‌പ്പറഞ്ഞ ചേരുവകൾ രുചികരമായ ഐസ്ക്രീമായി വരുന്നതെങ്ങിനെയെന്നറിഞ്ഞാൽ ഓക്കാനം വരും-കേട്ട് കൊള്ളുക.ആദ്യമായി കൊഴുപ്പിനെ റബ്ബർ പൊലെ മുറുക്കമുള്ള പദാർഥമാക്കി മാറ്റുന്നു.കൂടുതൽ വായുകുമിളകളെ ഉൾക്കൊള്ളാനാണ് ഇത്.ശീതീകരിച്ച് മുറിയിൽ വച്ചാണ് ഇത് ചെയ്യുന്നത്.അടുത്തതായി വായുകലർന്ന കൊഴുപ്പിനെ ക്രീമായി മാറ്റുന്നതിന് ചില സാധനങ്ങൾ ചേർക്കുന്നു.ഇതിൽ പ്രധാനം ഒരു പശയാണ്(ജലാറ്റിൻ).ഇറ്ച്ചിക്കായി ജന്തുക്കളെ അറക്കുമ്പോൾ ഭക്ഷ്യയോഗ്യമല്ലാതെ മാറ്റിവെയ്ക്കുന്ന കുടൽമാല,മൂക്ക്,ചെവി,അകിട്,വാൽ മുതലായവ തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് ഈ പശ!!!ഈ സാധനമാണ് ഐസ്ക്രീം നാവിന്റെ തുമ്പത്ത് തൊടുമ്പോഴേക്കും വായിൽ മുഴുവൻ പടർന്ന് സുന്ദരമായി അലിയിപ്പിക്കുന്നത്!ഐസ്ക്രീം കഴിച്ചവരെല്ലാം ഈ പരമാനന്ദസുഖം അനുഭവിച്ചുകാണും!!എല്ലാവരും വിചാരിക്കുന്നത് പോലെ ഈ സാധനം ശുദ്ധ വെജിറ്റേറിയനല്ല എന്ന് ഇപ്പോൾ മനസ്സിലായല്ലൊ!..കൂടാതെ തുണികൾക്കും,പ്ലാസ്റ്റിക്കിനും,റബ്ബറിനും നിറവും,ബലവും നൽകാനുള്ള കുറെ വിഷരാസവസ്തുക്കളും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയായി!!..ഉദാ:-ചെറിയുടെ മണമുണ്ടാക്കാൻ ആൽഡിഹൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നു.ഇത് പ്ലാസ്റ്റിക്,റബ്ബർ എന്നിവയ്ക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവിഷമാണ്!..കൈതച്ചക്കയുടെ മണമുണ്ടാക്കുന്ന ഈതൈൽ അസിറ്റേറ്റ് തൊലും തുണിയും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു!വാനിലയുടെ മണമുണ്ടാക്കുന്ന്ത് പെപ്പറോണൽ എന്ന പേൻ സംഹാരിയാണ്!..ചുരുക്കത്തിൽ ഇന്നത്തെ കേരളീയന്റെ സമ്പന്നമായ വിഭവം പേൻസംഹാരി,ചായങ്ങൾ,പശ,പച്ചവെള്ളം,കൂടാതെ കുറെ വാ....യുവും!! രസം തന്നെയല്ലെ?
ഇനി ബേക്കറിയുടെ കാര്യം.മൈദയാണ് ബേക്കറിയിലെ രാജാവ്.ഗോതമ്പ് ഒരു സന്തുലിത ഭക്ഷണമാണ്.പക്ഷെ അതിന്റെ നല്ല ഭാഗങ്ങൾ മുഴുവൻ ഊറ്റിയെടുത്ത ശേഷം കിട്ടുന്ന പശക്ക് മാത്രം ഉപയോഗിച്ചിരുന്ന വസ്തുവാണ് മൈദ!!..ബേക്കറികളിൽ ബ്രഡ് ഉണ്ടാക്കുമ്പോൾ മൈദയിൽ ഒരുപാട് രാസവിഷവസ്തുക്കൾ ചേർക്കുന്നുണ്ട്.നിറത്തിനും ,കട്ടപിടിക്കാതിരിക്കാനുമായി,ബെൻസോയിൽ പെറോക്സൈഡ് ,ക്ലോറിൻ,ക്ലോറിൻ ഡൈ ഓക്സൈഡ് തുടങ്ങിയവ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നു.ഈ രാസവിഷങ്ങൾ ആസ്ത്മ,മൈഗ്രേൻ എന്നിവയെ ഉത്തേജിപ്പിക്കുന്നവയാണ്!!..റൊട്ടി നന്നായി പൊങ്ങിവരാനായി യീസ്റ്റിന്റെ കൂടെ പൊട്ടാസ്യം ബ്രോമേറ്റ്,കാത്സ്യം സൾഫേറ്റ് തുടങ്ങിയവ ചേർക്കുന്നു.പൊട്ടാസ്യം ബ്രോമേറ്റ് ക്യാൻസറിന് കാരണക്കാരൻ എന്നു അസന്നിഗ്ദ്ധമായി തെളിഞ്ഞതിനാൽ 1989മുതൽ തന്നെ മിക്ക ഒന്നാം ലോക രാഷ്ട്രങ്ങളും നിരോധിച്ചതാണ്!..പക്ഷെ ഇവിടെ ഇപ്പോഴും സുലഭമായി ഉപയോഗിച്ചു വരുന്നു.കൂടാതെ മൈദയ്ക്ക് രുചിയും,ഗുണവും,മയവും കൂട്ടാൻ അലക്സാൻ എന്ന രാസവിഷം കൂടി ചേർക്കുന്നു.ഇത് മനുഷ്യന് മരുന്നുണ്ടാക്കാൻ വേണ്ടി പരീക്ഷണം നടത്തുന്ന ഗിനിപ്പന്നികളിൽ പ്രമേഹരോഗം ഉണ്ടാക്കുവാൻ കുത്തിവെക്കുന്ന രാസവസ്തുവാണ്!!..അതിനാൽ മൈദ സ്ഥിരമായി ഉപയോഗിച്ചാൽ പ്രമേഹം ഉറപ്പ്........കൂടാതെ മൈദയിൽ ഭക്ഷ്യയോഗ്യമായ യാതൊന്നും തന്നെയില്ല.ഫൈബർ തീരെ ഇല്ലത്തതിനാൽ ഇത് ചെറുകുടലിലൂടെ സുഗമമായി ചലിക്കില്ല.മലാശയത്തിൽ നിന്നും പുറത്ത് പോകുവാൻ ബലം പ്രയോഗിക്കേണ്ടി വരുന്നതിനാൽ അവിടുത്തെ പേശികളുടെ ഇലാസ്തികത നശിക്കുകയും,രക്ത്ക്കുഴലുകൾ പൊട്ടുകയും അർശസ്സ്,ഭഗന്തരം,മൂലക്കുരു തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.മലബന്ധം സ്ഥിരമാവുമ്പോൾ എല്ലാ രോഗങ്ങളും നമ്മളെ ആക്രമിച്ചു തുടങ്ങും.കാരണം ഏറ്റവും കൂടുതൽ മാലിന്യങ്ങൾ പുറത്തേക്ക് പോകുന്നത് മലത്തിലൂടെയാണ്.അതാത് ദിവസത്തെ ഉപാപചയ പ്രവർത്തനങ്ങളിലൂടെ ഉണ്ടാവുന്ന മാലിന്യങ്ങൾ അതാത് ദിവസം തന്നെ പുറത്ത് പോയില്ലെങ്കിൽ രോഗം സുനിശ്ചിതമാണ്....രോഗം എന്നത് നമ്മുടെ ശരീരം രോഗാണുക്കൾക്ക് വിഹരിക്കാൻ പാകത്തിൽ മലിനമാകുമ്പോൾ ശുചിയാക്കാൻ ശരീരം തന്നെ വരുത്തുന്ന സുരക്ഷാ സംവിധാനമാണ്!!..ബാഹ്യമായും, ആന്തരികമായും ശുചിയായിരിക്കുക എന്നതാണ് രോഗത്തെ അകറ്റാൻ ഒരേ ഒരു പോംവഴി.അല്ലാതെ ഉള്ളിലെ മാലിന്യങ്ങൾ പുറന്തള്ളാൻ ബാഹ്യമായി വീണ്ടും വിഷം അടിച്ചേൽപ്പിക്കുകയല്ല.....!

5 comments:

D'signX said...

really nice...

ullas said...

വളരെ നല്ല പോസ്റ്റ് .മാഷേ വാസ്തവത്തില്‍ ഭയപ്പെടുത്തി കളഞ്ഞു .നമ്മള്‍ കുത്തിതിരുകുന്നതു മുഴുവന്‍ വിഷമാണല്ലോ . വളരെ എളിയ രീതിയില്‍ യോഗ ജീവിത ക്രമമായി കൊണ്ട് നടക്കുന്ന ആളാണ്‌ ഞാന്‍ .

മുക്കുവന്‍ said...

നന്നായിരിക്കുന്നു മാഷെ!

പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ വായിക്കാന്‍ എളുപ്പമായിരുന്നു.

അപ്പോള്‍ ഐസ് ക്രീം നോണ്‍ വെജ്ജായിരുന്നോ? എന്റെ കൃഷ്ണാ!

പഥിക്‌ said...

ente daivamEEEEE!

നനവ്‌ said...

D'signX,ullas,മുക്കുവൻ,പഥിക് ഞങ്ങളെ ശ്രദ്ധിച്ചതിൽ വളരെ സന്തോഷം.സമഗ്ര ബോധമാണ് ജീവന്റെ ആനന്ദം.കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ പതിപ്പിക്കാത്തവർ രോഗികളായിക്കൊണ്ടിരിക്കുന്നു...