* വികാസംവേണം*വിനാശം വേണ്ട*

Tuesday, July 28, 2009

നാടൻ സമ്പത്തുകൾ കൊള്ളയടിക്കപ്പെടുമ്പൊൾ...



ഇത് മാളുവും ശങ്കരനും.നനവിലെ പുതിയ അന്തേവാസികൾ!കേരളത്തിന്റെ തനത് കന്നുകാലി സമ്പത്തിൽ‌പ്പെടുന്ന‘കാസർകോഡൻ’ഇനത്തിൽ‌പ്പെടുന്നവരാണ് ഇവർ. കുറ്റിയറ്റ്പോയ്ക്കൊണ്ടിരിക്കുന്ന ഒരമൂല്യ സമ്പത്ത്..പ്രകൃതിജന്യമായ ഭക്ഷണം മാത്രം കഴിക്കുന്നതു കൊണ്ടുതന്നെ ഇവയുടെ ഇറച്ചിക്ക് നല്ല രുചിയാണത്രെ!അതിനാൽത്തന്നെ അവ വംശനാശ ഭീഷണിയിലുമാണ്. വിദേശക്കമ്പനികളുമായി ഒത്തു കളിച്ച്,നാടൻ കന്നുകാലി വർഗ്ഗങ്ങളെ ഇല്ലാതാക്കാൻ വേണ്ടി,മൃഗസംരക്ഷണവകുപ്പ് നാടൻ കാളകളെ പോറ്റുന്നത് നിരോധിച്ചിരിക്കുന്നു!.അഥവാ പോറ്റുന്നുണ്ടെങ്കിൽത്തന്നെ വരിയുടച്ചു കളയണമെന്നത് നിർബ്ബന്ധം!!നമ്മുടെ തനതായ പല സസ്യ-ജന്തു ജാതികളെയും-ഇല്ലാതക്കാൻ-ജീൻ പൈറസി നടത്തി വിദേശത്തേയ്ക്ക് കടത്തി പണമുണ്ടാക്കുകയും,ഇവിടെ ഹരിതവിപ്ലവും,ധവളവിപ്ലവവും നടത്തി കൈയ്യടി നേടുകയുമാണ് കൃഷിവകുപ്പിലേയും,മൃഗസംരക്ഷണ വകുപ്പിലേയും ചില മേലാളന്മാർ!!ഈ ദ്വിമുഖ തന്ത്രത്തിലൂടെ ഇവർ ചെയ്തത് എന്താണ്?അമിതമായി രാസവിഷങ്ങളും,കീടനാശിനികളും,ജലസേചനവും നടത്തി നമ്മുടെ മണ്ണിനെ കൊന്നു!ഭക്ഷണം വിഷലിപ്തമാക്കി!രോഗങ്ങൾ നിയന്ത്രിക്കാൻ ഒരു ഏജൻസിക്കും പറ്റാതായി!ഹരിതവിപ്ലവത്തിലൂടെ ഇവിടെ പാൽപ്പുഴയൊഴുക്കി!പക്ഷെ ഈ പാലിലൂടെ നമ്മൾ അകത്താക്കുന്നതു് എന്തൊക്കെയാണെന്നറിയാമോ?സ്ത്രീ വളർച്ചാ ഹോർമോണുകൾ,പശുവിന്റെ നീർ രൂപത്തിലുള്ളതെന്തും പാൽ രൂപത്തിൽ വരുത്തുന്ന ഓക്സിടോക്സിൻ,ഇതൊക്കെ നമ്മുടെ ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കും എന്നത് പടച്ചവനു് മാത്രമേ പറയാനാവൂ!! ഇതിനെതിരെ ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് ഞങ്ങളിൽ പലരും ഈ അമൂല്യ സമ്പത്ത് സംരക്ഷിക്കാനായി മുന്നോട്ട് വന്നിട്ടുള്ളത്.പശുക്കൾക്ക് അവയുടെ ജന്മാവകാശമായ,പ്രകൃതിസഹജമായ രീതിയിൽ ഇണ ചേർന്ന്,കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാനുള്ള അവകാശം തിരികെ നൽകണം എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്. വലിപ്പം കുറവാണ് ‘വെച്ചൂർ’പശുവിന്റെ ബന്ധുവായ കാസർകോഡന്.പാൽ അളവിൽ കുറവാണ്.ഒന്നര-4ലിറ്റർ.എന്നാൽ ഗുണമേന്മയിലിത് ശരിക്കും ഔഷധമാണ്!ഇതിന്റെ ചാണകം,മൂത്രം എന്നിവ ഒന്നാംതരം വളവും,ഔഷധവും കൂടിയാണ്!ക്രിത്രിമാഹാരങ്ങൾ തിന്നു വളരുന്ന പശുവിന്റെ ചാണകം ചാണകമല്ല,മലമാണ്..മലിനവസ്തുവാണ്.അത് നാറും.എന്നാൽ പച്ചപ്പുല്ല്,വൈക്കോൽ,കാടിവെള്ളം,കഞ്ഞിവെള്ളം,തവിട്,പച്ചക്കറി അവശിഷ്ടങ്ങൾ,പഴത്തൊലികൾ എന്നിവ തിന്നു വളരുന്ന നാടൻ പശുവിന്റെ ചാണകത്തിന് നേർത്ത സുഗന്ധ്മാണുള്ളത്!!മേയ്ക്കാൻ പറമ്പുണ്ടെങ്കിൽ ഒരു ചിലവുമില്ലാതെ ഇവ വളർന്ന്കൊള്ളും.രോഗപ്രധിരോധശേഷിയും വളരെക്കൂടുതലാണ്.ചാണകത്തിൽ ധാരാളം സൂക്ഷ്മജീവികൾ അടങ്ങിയിട്ടുണ്ട്.ഇവ മണ്ണിലെ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് ചെടികൾക്ക് വലിച്ചെടുക്കാൻ പാകത്തിലാക്കി മാറ്റുന്നു.ക്രിത്രിമാഹാരങ്ങൾ തിന്നു വളരുന്ന പശുവിന്റെ ചാണകത്തിൽ 1ഗ്രാമിൽ ഏകദേശം200ഓളം സൂക്ഷ്മജീവികളുണ്ടാകുമെങ്കിൽ നാടൻ ചാണകത്തിൽ ഇത് 200000ത്തിലേറെയാണ്!!! ഹരിത വിപ്ലവം നമ്മുടെ നാടൻ വിത്തുകളെയും,കൃഷിയിടങ്ങളേയും,നമ്മുടെ ആരോഗ്യത്തേയും എങ്ങിനെ നശിപ്പിച്ചുവോ..അതുപോലെ ധവള വിപ്ലവം നമ്മുടെ നാടൻ കന്നുകാലികളെയും നശിപ്പിച്ചു!!മണ്ണിനേയും,നാടൻ വിത്തുകളേയും,കന്നുകാലികളേയും വീണ്ടെടുക്കുക എന്നത് ഒരു യുദ്ധസമാന പ്രവൃത്തിയാണ്. ജൈവകൃഷി മാത്രമാണ് പോംവഴി...വിത്തുകൾ സ്വയം സൂക്ഷിക്കുകയും,പങ്കുവെയ്ക്കുകയും ചെയ്യുക. വിത്തിന്നധികാരി കർഷകൻ മാത്രം... അല്ലാതെ കുത്തകകളോ കൃഷി വകുപ്പൊ അല്ല... ഈ ജീർണിച്ച പണാധിഷ്ടിത വ്യവസ്ഥയൊടു തന്നെ കലഹിക്കേണ്ടിവരും.ചിലപ്പോൾ നമ്മുടെ നിലനിൽ‌പ്പ് തന്നെ അവതാളത്തിലാകും.കാരണം ഇതിന്റെയൊക്കെ കടിഞ്ഞാണുകൾ ആഗോള ഭീമന്മാരുടെ കൈകളിലാണ് എന്നത് തന്നെ!പക്ഷെ ജൈവികമായി ജീവിക്കുക എന്നാൽ സ്വതന്ത്രരാവുകയും,നിർഭയരാവുകയും ചെയ്യുക എന്നതാണ്!അത് അനുഭവിച്ച് തന്നെ അറിയണം........

3 comments:

Baiju Elikkattoor said...

ഹൃദ്യമായ പോസ്റ്റ്‌!

പടത്തിലെ കാലികളും പശ്ചാത്തലവും ചില പഴയ കാല ഓര്‍മ്മകളെ ഉണര്‍ത്തുന്നൂ! ഹരിതവിപ്ലവം, ധവളവിപ്ലവം തുടങ്ങിയ ആശയങ്ങളെ കുഴിച്ചു മൂടണം. അതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് ദുരാഗ്രഹവും ആര്‍ത്തിയുമാണ്.

വയനാടന്‍ said...

ആശങ്കാ ജനകമായ പോസ്റ്റ്‌
ഇതുപോലെ കുറ്റിയറ്റു പോകുന്ന എത്രയെത്ര കാഴ്ച്ചകൾ

ഷിനോജേക്കബ് കൂറ്റനാട് said...

ബ്ലോഗ് തുടങ്ങിയത് അറിഞ്ഞില്ലല്ലോ.... ആശംസകള്‍...