* വികാസംവേണം*വിനാശം വേണ്ട*

Thursday, September 11, 2008

കിളികളുടെ ആപ്പിൾ


തെറ്റി.ഇക്സൊറ കൊക്സീനിയ.റൂബിയെസി കുടുംബം.മനോഹരമായ ഈ പഴം കാണുമ്പോൾ വായിൽ വെള്ളമൂറൂന്നില്ലെ!ഒരു ആപ്പിളിൽ ഉള്ളതിനേക്കാൾ അധികം പോഷകങ്ങൾ ഒരു തെറ്റിപ്പഴത്തിൽ ഉണ്ട്‌.കീടനാശിനികളില്ല,രാസവസ്തുക്കളില്ല.ഒരുപാട്‌ ഔഷധഗുണങ്ങളുണ്ട്‌.പക്ഷികൾക്ക്‌ പറക്കാനുള്ള ഊർജ്ജവും ചന്തവും കിട്ടുന്നത്‌ ഇതു തിന്നിട്ടാണ`.നമുക്കും തിന്നാം പക്ഷെ അധികമാവരുത്‌ ദഹിക്കില്ല. ഇടനാടൻ ചെങ്കൽക്കുന്നുകളിലെ ഒരു സ്വാഭാവിക സസ്യമാണിത്‌. .കുന്നു നശിക്കുമ്പോൾ ഈ പൂവും,കായും,ഇതിലെ ഔഷധങ്ങളും മാത്രമല്ല കിളികളും നശിക്കുന്നു.

0 comments: