* വികാസംവേണം*വിനാശം വേണ്ട*

Friday, September 19, 2008

സുഗന്ധമയീ !!.....പ്രണാമം ...

നനവ്‌ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു തുണ്ട്‌ ഭൂമിയുണ്ട്‌ ഞങ്ങൾക്ക്‌.എല്ലാ ജീവജാലങ്ങൽക്കുംവേണ്ടി കാത്തുസൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു തുണ്ട്‌ മണ്ണ്.ഒട്ടുമുക്കാലും പ്രകൃതികൃഷി തന്നെ നടത്തുന്നഞങ്ങളുടെ ജൈവകൃഷിയിടമാണിത്‌.
ഇവിടെനിന്നും അത്യാവശ്യമില്ലെങ്കി
ഒരിലപോലും പറിച്ചുകളയുന്നത്‌ എന്റെ കൂട്ടുകാരന് ഇഷ്ടമുള്ളകാര്യമല്ല. നടപ്പാതകൾക്കരികെനിന്നും ദേഹത്ത്‌ കോറിവരയുന്ന മുൾചെടികളെ പോലും ഒന്നൽപംഒതുക്കാൻ പറഞ്ഞാലവനെന്നെ തിരുത്താറാണ് പതിവ്‌. മുൾചെടി നമ്മുടെ 'നനവി' വന്നുപൊട്ടിമുളച്ചത്‌ അതിനിവിടെ എന്തോ ധർമ്മം നിർവ്വഹിക്കാനുള്ളതുകൊണ്ടാണെന്നവൻപറയുമ്പോൾ,'പറമ്പിൽ ഇഷ്ടമ്പോലെയവയുണ്ടല്ലോ,ഒന്നുരണ്ടെണ്ണം കളഞ്ഞാലെന്താ?' എന്നു ഞാനുംവാദിക്കാറുണ്ട്‌. അവൻ പറയുന്നതാണ് ശരിയെങ്കിലും . മണ്ണിൽനിന്നും മുൾച്ചെടിക്ക്‌വലിച്ചെടുക്കാനുള്ള മൂലകങ്ങളെക്കുറിച്ചും, മൂലകങ്ങൾ വേരിലും തണ്ടിലും ഇലയിലും പൂവിലുംപൂന്തേനിലും കായിലുമൊക്കെ സംഭരിച്ചുവച്ച്‌ ഒരുപാട്‌ ജീവികളെയതിന്തീറ്റിപ്പോറ്റണമെന്നതിനെപ്പറ്റിയുമൊക്കെയെനിക്കറിയാമെങ്കിലും ശരീരത്തിൽ നീറ്റലുണ്ടാക്കിക്കൊണ്ടവകീറിവരക്കുമ്പോൾ വെട്ടിയൊതുക്കാമെന്ന് ഞാൻ ചിന്തിക്കാറുണ്ട്‌.പറമ്പിലിറങ്ങിക്കയറുമ്പോൾ നാലഞ്ച്‌ചുവന്ന വരകളും കൊണ്ടാണു വരികയെങ്കിലും ഹരിക്കാവരകളുമിഷ്ടമാണ്, മണ്ണിനെയവനത്രയ്ക്ക്‌സ്നേഹിക്കുന്നത്കൊണ്ട്‌........
മഴക്കലാരംഭത്തിൽ,പറമ്പിലെ കൃഷിപ്പണികൾക്കിടയിൽ,തെങ്ങിൻതുണ്ടി(തടം)കളിലൊന്നിൽകഴിഞ്ഞ വർഷം കിളയ്ക്കാതെ വിട്ടുകളഞ്ഞ ചേനകളിലൊന്നു കരുത്തോടെ കിളിർത്തുവന്നതിനൽപ്പംപരിചരണം നൽകുന്നതിനിടയിൽ,ചെറിയ പിക്കാസുകൊണ്ടൽപം മണ്ണ് ചേനയുടെചുവട്ടിലേക്കിടുമ്പോൾ,ഒരു കയ്ക്കുമ്പിൾ നിറയെ മണ്ണ്‌ വാരിയെടുത്തവൻ മണപ്പിച്ചു.പിന്നെയാ കുമ്പിൾഎന്റെ മൂക്കിനടുത്തേക്കു കൊണ്ടുവന്നു. ഹാ! എന്തൊരു സുഗന്ധമായിരുന്നു!!...മനം മയക്കുന്ന ഹൃദ്യഗന്ധം!...ജീവന്റെ ഗന്ധം.....ആവോളമാ ഗന്ധത്തെയെന്നിലേയ്ക്കു ഞാൻ വലിച്ചെടുത്തു.ഗന്ധത്തെയറിയാൻ,ജീവന്റെയാത്മാംശമായീ ഗന്ധത്തെയാഹൃത്തിൽ സ്വാംശീകരിക്കാൻ കഴിയുന്നവർ, മണ്ണിലെ ഏറ്റവും ഭാഗ്യവാന്മാരാണ്;ഏറ്റവും സമ്പന്നരാണ്;ടാറ്റയേക്കാൾ, ബിർളയേക്കാളധികം.....എങ്കിലും....ഹാ; എത്ര കോടി നിർഭാഗ്യ ജന്മങ്ങൾ ഗന്ധമറിയാതെവെറുതെ ജീവിച്ചടിയുന്നു പരമ ദരിദ്രരായ്‌.....കഷ്ടം!..
മണ്ണ്...എന്റേയും നിങ്ങളുടേയും സർവ്വജീവജാലങ്ങളുടേയും മജ്ജയും, മാംസവും,രക്തവും,സിരകളും,ശ്വാസനിശ്വാസങ്ങളും,തലച്ചോറുമൊക്കെയായിത്തീരുന്ന മണ്ണ്.... ഇത്‌ പാറ പൊടിഞ്ഞുണ്ടാകുന്ന വെറും പാറപ്പൊടിയാണൊ? പാറപ്പൊടിക്ക്‌ മണ്ണായി മാറാൻകടമ്പകളേറെ കടക്കാനുണ്ട്‌.ഒരിഞ്ച്‌ കനത്തിലീ മേൽമണ്ണുണ്ടാകാൻ ആയിരത്തിലേറെ വർഷംവേണ്ടിവരുമത്രെ.സൂര്യനും, ജലവും,കാറ്റും,മറ്റും ചേർന്ന് ഊർജ്ജം നൽകി കുറേ മാറ്റം വരുത്തുന്നപാറപ്പൊടിയെ മണ്ണാക്കി മാറ്റുന്ന പ്രധാന പോരാളികൾ കോടാനുകോടി വരുന്നസൂക്ഷ്മജീവികളാണ്.ഒപ്പം മണ്ണിര,ചേരട്ട,ഉറുമ്പ്‌,ചിതൽ,ഫംഗസ്സുകൾ തുടങ്ങിയ ജീവികളും കൂടുന്നു.
സസ്യജന്തുജാലങ്ങളില്ലെങ്കിൽ മണ്ണ് മണ്ണാകുമോ?.വിസർജ്ജ്യങ്ങളടക്കമുള്ള എല്ലാ മൃതാവശിഷ്ടങ്ങളുംമുൻപറഞ്ഞ വിഘാടകർ മണ്ണിന്റെ ഘടകങ്ങളാക്കി മാറ്റുമ്പൊൾ,മണ്ണിന്റെ നിർമ്മാണം ഏകദേശംപൂർതിയാവുന്നു.ഓരോ സസ്യത്തിൽനിന്നും മണ്ണിനു കിട്ടാനുള്ളത്‌ ഓരോയിനം സവിശേഷമൂലകങ്ങളെയാണ്.ചീരയിലത്‌ ഇരുമ്പായും,നെല്ലിക്കയിലത്‌ അസ്കോർബിക്കാസിഡായും,ധാന്യവർഗ്ഗ്ങ്ങളിൽ ക‍ാർബണും,ഹൈഡ്രജനൂം,ഓക്സിജനുമായും ഒക്കെയാണിരിക്കുന്നത്‌.മനുഷ്യനിനിയുംകണ്ടെത്താനാകാത്തയത്രയിനം സൂക്ഷ്മ മൂലകങ്ങളും ഓരോ സസ്യങ്ങളും മണ്ണിൽനിന്നുംശേഖരിച്ചുവെക്കുന്നുണ്ട്‌.'പൊലുവള്ളി' എന്ന 'നിറയോലം' കെട്ടുന്നതിൽ വയ്ക്കുന്ന കുഞ്ഞുവള്ളിച്ചെടി നിങ്ങളുടെ പറമ്പിൽ മുളച്ചു വന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കിക്കൊള്ളുക നിങ്ങളുടെ മണ്ണു് ഏറെസമ്പുഷ്ടമായിരിക്കുന്നെന്ന്.സസ്യവളർച്ചയ്ക്കാവശ്യമായ നിരവധി സൂക്ഷ്മ മൂലകങ്ങളുള്ളയീ സസ്യംഇല്ലം-നിറ'യിൽ കെട്ടാൻ കാരണവും ഐശ്വര്യമാണ്.
സൂക്ഷ്മവും അല്ലത്തതുമായ മൂലകങ്ങളടങ്ങിയ ജൈവാംശത്തിന്റെ(ഹ്യൂമസ്‌) ഒരു നേർത്തപാളിയും,അതിനേയും പൊതിഞ്ഞ ഒരു നേർത്ത ജലപാളിയും ഇതിൽ ജീവിക്കുന്ന അനേകംസൂക്ഷ്മജീവികളടങ്ങിയജീവനുള്ള ഒരു വസ്തുവാണ്,നിസ്സാരമെന്നു നമ്മൾ കരുതുന്ന ഒരു യഥാർത്ഥമൺതരി.!!... തരികൾ കൂടിച്ചേർന്നതിൽ മറ്റു കൊച്ചു ജീവികളും കൂടി ചേരുമ്പോൾ സുഗന്ധമയിയായമണ്ണ് എന്ന അൽഭുതപ്രതിഭാസത്തിന്റെ ഒരേകദേശരൂപമായി.
"മനുഷ്യാ നീ മണ്ണാകുന്നു"എന്ന മഹത്ഗ്രന്ഥവചനം അന്വർത്ഥമാണ്. സസ്യങ്ങൾ മണ്ണിൽ നിന്നുംപോഷണങ്ങൾ വലിച്ചെടുത്ത്‌ അന്നരൂപത്തിലാക്കി നമുക്ക്‌ തരുന്നു. നിങ്ങൾക്ക്‌ബുദ്ധിശക്തിയും,ഓർമ്മ്ശ്ക്തിയും ഉണ്ടാകാൻ ഒരൽപം സ്വർണ്ണത്തിന്റെ ആവശ്യമുണ്ട്‌.അത്‌ ജൈവസ്വർണ്ണമാണ്.മണ്ണിൽനിന്നും മുത്തിൾ,ബ്രഹ്മി തുടങ്ങിയ സസ്യങ്ങൾ വലിച്ചെടുത്ത്‌ അവ നിങ്ങൾക്ക്‌നൽകും.ശരീരത്തിൽ പതിനായിരങ്ങൾ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കെട്ടി നടന്നാലൊന്നുംനിങ്ങൾക്ക്തു കിട്ടില്ല.

മുരിങ്ങ,നരയൻ കുമ്പളം തുടങ്ങിയവ കായ്ക്കണമെങ്കിൽ കാൽസ്യം എന്ന മൂലകം വേണം.നമ്മുടെപറമ്പിൽ അവയെത്തുന്നത്‌ നാലഞ്ച്‌ കുറുക്കന്മാരിലൂടെയാണ്.തൊട്ടടുത്ത വയലിൽ നിന്നുംഞണ്ടിനേയും,നൊയ്ച്ചിങ്ങയേയും മറ്റും തിന്ന ശേഷം പറമ്പിൽ വന്നു കാഷ്ടിക്കുന്നു. അങ്ങിനെപറമ്പില്‍ അത്യാവശ്യമായിരുന്ന കാല്‍സ്യം എന്ന മു‌ലകം ഭക്ഷ്യശൃംഖലയിലൂടെ ലഭിക്കുന്നു. ഇത്‌ തനത്‌മൂലകങ്ങളുടെ യഥാർത്ഥ സഞ്ചാരപഥം...!.മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളിലും പാരിസ്ഥിതിക ബോധമുണ്ട്‌.മനുഷ്യൻ മാത്രം വീട്ടിനകത്തുള്ള ക്ലോസെറ്റിലൂടെ സിമന്റ്‌ ടാങ്കുകളിൽവിസർജ്ജ്യം സംഭരിച്ചുവെക്കുമ്പോൾ മണ്ണിനോട്‌ ഒരുപാടനീതിയാണു ചെയ്യുന്നത്‌.മണ്ണിനെദരിദ്രമാക്കുകയാണ് ചെയ്യുന്നത്‌.
മണ്ണിനോട്‌ നമ്മൾ ചെയ്യുന്ന ചതികൾ ഇനിയും ഒരുപാടുണ്ട്‌. പലതും കൊലച്ചതികളാണ്.ഖനനമെന്നപേരിൽ കിളച്ചുമറിക്കലുകൾ,രാസവളകീടനാശിനികൾ,പ്ലാസ്റ്റിക്‌ പോലുള്ള മാലിന്യങ്ങൾ,എന്നിവയാൽമണ്ണിനെ മൃതമാക്കിയുംവരട്ടിയുണക്കിയുംകൊല്ലൽ,സസ്യാവരണം നശിപ്പിച്ച്‌ കൊല്ലൽ,സീമന്റിട്ടൂം ടാർപൂശിയും നശിപ്പിക്കൽ,ഏകവിളത്തോട്ടങ്ങളുണ്ടാക്കികൊല്ലൽ...അങ്ങിനെ...അങ്ങിനെ........ഒരുപാടൊരുപാട്‌...... വികസനമെന്ന് നമ്മൾ ഓമനപ്പേരിട്ട്‌വിളിക്കുന്ന വിനാശങ്ങൾ.....!!
ഒരൽപം മണ്ണ് ശരീരത്തിൽ പുരളുമ്പോഴേയ്ക്കും പലർക്കും എന്തൊരവജ്ഞയാണ്?!...ശ്ശോ.....മണ്ണ്.... ചെളി... വൃത്തികെട്ട വസ്തു...കീടാണുക്കളുടെ കൂടാരം...ഉടൻ സോപ്പിട്ടും,ഡെറ്റോളിട്ടുംകഴുകിത്തുവർത്തണം...കുട്ടികളെ മണ്ണിൽ കളിക്കാൻ അനുവദിക്കുകയേയില്ല.ചെരിപ്പിടാതെവീട്ടിനകത്ത്‌ പോലും നടക്കരുത്‌....ചെരിപ്പ്‌ എന്ന മനുഷ്യനെ മണ്ണിൽ നിന്നകറ്റുന്ന പടച്ചട്ട.....കാലിനുംമണ്ണിനുമിടയിലെല്ലായ്പ്പോഴും ചെരിപ്പിനെ വെയ്ക്കുന്നവർ നഷ്ടപ്പെടുത്തുന്നത്‌ അവരുടെകായികശേഷിയും,രോഗപ്രതിരോധശേഷിയുമാണ്.ശരീരത്തിലെ മർമ്മപ്ര്ദ്ധാനമായ ഒരു ഭാഗമാണ്കാലടിയും,കൈവെള്ളയും.അവിടങ്ങളിലെ ഓരോ ഭാഗങ്ങളിലും മണ്ണിലൂടെ ഏൽക്കുന്ന ചെറിയ... ചെറിയ സമ്മർദ്ദ്ങ്ങൾ നമ്മുടെ എല്ലാ ആന്തരാവയവങ്ങൾക്കും സ്വസ്ഥതയും അതിലൂടെ ആരോഗ്യവുംനൽകുന്നു.മിക്ക രക്തജന്യ രോഗങ്ങൾക്കും കാരണം മണ്ണുമായി ബന്ധമില്ലത്തത്‌ കൊണ്ടാണെന്ന്ആധുനിക പഠനങ്ങൾ വരെ വെളിപ്പെടുത്തുന്നു.ഇതു പോലെ രോഗപ്രതിരോധ ശേഷി ലഭിക്കാൻപ്രകൃതിയുടെ വഴിയിൽ ജീവിച്ചാൽ മാത്രം മതി.കൃത്രിമ പ്രതിരോധ കുത്തിവെപ്പുകൾ എന്നഅപടകരമായ തട്ടിപ്പുകൾ ഒന്നും സ്വീകരിക്കേണ്ടതില്ല.ഇന്നത്തെ മണ്ണ് നമ്മൾ താറിട്ടും, കുപ്പിച്ചില്ലുകൾനിരത്തിയും അപകടമുള്ളതാക്കിക്കഴിഞ്ഞതിനാൽ ചെരിപ്പിടാതെ എല്ലായിടത്തുംനടക്കാനാവില്ലെങ്കിലും ദിവസം ഒരൽപസമയമെങ്കിലും ജൈവമണ്ണിൽ ചവിട്ടി നടക്കുന്നത്‌ നിങ്ങളുടെആരോഗ്യത്തെ പതിന്മടങ്ങ്‌ വർദ്ധിപ്പിക്കും.
എല്ലാമെല്ലാമായമണ്ണ്...എല്ലാംതരുന്നമണ്ണ്....സുഗന്ധ്മയിയും,അന്നപൂർണ്ണേശ്വരിയും,ജലദയും,ജീവദയുമായമണ്ണ്....നമുക്കീ മണ്ണിനെ പ്രഭതത്തിലുണർന്ന്തൊട്ടുകണ്ണിൽവച്ച്പ്രണമിക്കാം.....
അന്നപൂർണ്ണേശ്വരീ......ജലദേ.....സുഗന്ധമയീ....പ്രണാമം....അമ്മേ...പ്രണാമം...
'

2 comments:

mini//മിനി said...

നല്ല എഴുത്ത്,,
പ്രീയപ്പെട്ട നനവ്,, ആ പൊലുവള്ളിയുടെ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ? വളരെ അത്യാവശ്യമാണേ,,,

DHAN said...

നല്ല എഴുത്ത്. ആശംസകൾ.