* വികാസംവേണം*വിനാശം വേണ്ട*

Saturday, September 27, 2008

ഇതോ മനുഷ്യാ....നിന്റെ നീതി!!!.

തലശ്ശേരി കടപ്പുറത്ത്‌ വച്ച്‌ 23-9-08ന് പിടിച്ച്‌ കൊന്നു വിറ്റ പുള്ളിയൻ സ്രാവ്‌ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരപൂർവ്വ ജീവ ജാതിയാണ്.13.6ടൺ വരെ തൂക്കം വെക്കുന്ന ഈ അതി മനോഹര ജീവിക്ക്‌ 1500 മീറ്റർ ആഴത്തിൽ വരെ മുങ്ങാൻ കഴിയും.ഒരദ്ഭുത കപ്പൽ പോലെ കടലിലൂടെ നീന്തുന്ന പുള്ളിയൻ സ്രാവിന്റെ അത്യപൂർവ്വ കാഴ്ച്ച കാണാൻ അതിഭാഗ്യം തന്നെ വേണം.എന്നിട്ടും........ഹാ! കണ്ടപ്പോൾ കൊല്ലുകയല്ലെ ചെയ്തത്‌.! തിന്നാനുപയോഗിക്കാത്ത മാംസം ഉണക്കി വിൽക്കുകയല്ലെ ചെയ്തത്‌!!
വായ തുറന്നാൽ ഒന്നര മീറ്റർ വരെ അകലമുള്ള ഈ തിമിംഗല സ്രാവ്‌ സസ്യപ്ലവകങളെ അരിച്ച്തിന്നാണ്‌ ജീവിക്കുന്നത്‌.ഇത്‌ എത്ര എണ്ണം അവശേഷിച്ചിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല.ഇതിന്റെ പ്രത്യുൽപാദന രീതികളും നിഗൂഢമാണ്‌.1956ൽ ഒരു മുട്ട കണ്ടെത്തിയതിനാൽ മുട്ടയിടുന്ന ജീവിയാണെന്നു പറയാം.ഐ.യു.സി.എൻ. ഒരു അതി പ്രധാന ജീവ ജാതിയായി കണക്കാക്കിയിരിക്കുന്ന ഇതിന്റെ വേട്ടയാടൽ,കൊല,വിൽപന തുടങ്ങിയവയൊക്കെ നിരോധിച്ചിട്ടുണ്ട്‌.റെഡ്‌ ഡാറ്റാ ബുക്കിലെ ഒന്നാം പട്ടികയിൽ പെടുത്തിയിരിക്കുന്ന ഇതിനെ പിടിക്കുന്നത്‌ ശിക്ഷാർഹമാണ്.കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ടെങ്കിലും ജീവനെ സ്നേഹിക്കുന്ന എല്ലാവരും പ്രതികരിക്കുക......പ്രതിഷേധിക്കുക......


.

0 comments: