* വികാസംവേണം*വിനാശം വേണ്ട*

Monday, July 4, 2016

വ്യക്തിസ്വാതന്ത്യം കയ്യേററം ചെയ്യപ്പെടുമ്പോള്‍

വല്ലാതെ സങ്കടത്തോടെയാണ് ഇതെഴുതുന്നത് .നനവില്‍ ഇന്നലെ ജൂണ്‍ 3നു അഹിതകരവും അനാവശയവുമായ പോലിസ് ഇടപെടല്‍ ഉണ്ടായിരിക്കുന്നു .. ഇവിടെ ഞങ്ങളുടെ സുഹൃത്തുക്കളുടെ ഒരു കുടുംബ സംഗമം നടക്കുമ്പോള്‍ വന്‍ സന്നാഹം കൂട്ടി ഇവിടെ വന്ന്‍ അന്വേഷണ കോലാഹലം നടത്തിയിരിക്കുന്നു . രണ്ടു വണ്ടി പോലീസാണ് വന്നത് ....
നനവ് എന്ന ഞങ്ങളും ഒരുപാട് പക്ഷികളും പുമ്പാററകളും തവളകളും ഒക്കെചെര്‍ന്ന്നു ജിവിക്കുന്ന പച്ചത്തുരുത്ത് കേവലം ഒരു വീടല്ല.ഇത് ഒരു പ്രകൃതിസൌഹൃദജിവിതകൂട്ടയ്മയാണ് .ഭാരതത്തിന്റെ അമുല്യമായ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ടും ഊര്‍ജ്ജസംരക്ഷണം ,ജലസംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയും വിഷമില്ലാത്ത പ്രകൃതികൃഷിയില്‍ പഠന- ഗവേഷണങ്ങള്‍ നടത്തിയും സ്വന്തം ആഹാരം കഴിവതും സ്വയം ഉണ്ടാക്കിയും .ഒക്കെയാണ് നനവ് പ്രവര്‍ത്തിക്കുന്നത് .അതോടൊപ്പം പ്രകൃതി വിഭവങ്ങള്‍ വളരെ കുറച്ചുമാത്രം ഉപയോഗിച്ചുകൊണ്ട് കേവലം 3 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് നിര്‍മ്മിച്ച ഒരു energy efficient മന്‍വീടും നനവില്‍ ഉണ്ട് .ഇവിടെ വന്ന ഓരോരുത്തരും , അത്രമേല്‍ ശാന്തതയും സൌമ്യതയും നിറഞ്ഞു നില്‍ക്കുന്ന ആനന്ദം വഴിയുന്ന ,ഓക്സിജന്‍ നിറഞ്ഞ ഇവിടം വിട്ടുപോകാന്‍ മടിക്കും വിധം അത്രമേല്‍ നനവിനോട് ഇഷ്ടം കാണിച്ചിട്ടുണ്ട് .
നനവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും ഇങ്ങനെ ക്രോഡികരിക്കാം.
1ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
2ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ .
3 മാലിന്യരഹിത ജിവിതരീതി
4ജൈവവൈവിധ്യ സംരക്ഷണം (സസ്യ ജന്തു )
5 മണ്ണ് സംരക്ഷണം
6 വിഷരഹിത ആഹാരം
7 പ്രകൃതികൃഷി
8 നാടന്‍ വിത്തുകളുടെ സംരക്ഷണം
9 ഇലക്കറി ഗവേഷണം
10 പ്രകൃതി സൌഹൃദ കൂട്ടായ്മകള്‍
11 പ്രകൃതി സൌഹൃദ ജിവിത ശൈലി
12 പ്രകൃതിജിവനം
13 സ്വശ്രയജീവിതം..etc..നനവിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളിലെറെക്കാലമായി പൊതു സമുഹത്തില്‍ ഇറങ്ങിയും പ്രവര്‍ത്തിക്കാറുണ്ട് ..വിഷരഹിത ഭുമിക്കായി പ്രവര്‍ത്തിക്കുന്ന ജൈവസംസ്കൃതി ,പ്രകൃതിയുടെ മേലുള്ള കടന്നുകയററങ്ങള്‍ പ്രതിരോധിക്കുന്ന ജില്ലാ പരിസ്ഥിതിസമിതി , കാര്‍ബണ്‍ ന്യൂട്രല്‍ കണ്ണൂര്‍ നഗരത്തിനായി പ്രവര്‍ത്തിക്കുന്ന വൃക്ഷസംരക്ഷണസമിതി ,പ്രകൃതിജീവന കൂട്ടായ്മകള്‍,ജൈവകര്ഷക സമിതി തുടങ്ങിയ തികച്ചും സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല കൂട്ടായ്മകളിലും ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് .. കേരളത്തില്‍ മിക്ക ജില്ലകളിലും നടക്കുന്ന സമാന ആശയക്കാര്‍ നടത്തുന്ന പരിപാടികളിലും പങ്കെടുക്കാറുണ്ട് .
ആരോടും ഞങ്ങള്‍ ഏററുമുട്ടാറില്ല.അന്വേഷണങ്ങളുമായി വരുന്നവരോട് 100% സഹകരിക്കാരുണ്ട്.. കാരണം നിയമ വിരുദ്ധമായ ഒരു കാര്യവും ഞങ്ങള്‍ ചെയ്യാറില്ല . ഒന്നും ഞങ്ങള്‍ക്ക് ഒളിച്ചുവെക്കാനില്ല. ലോകനന്മയ്ക്കായി സത്യം ,അഹിംസ എന്നിവയില്‍ അടിയുറച്ച ലളിതജീവിതം ആണ് ഞങ്ങള്‍ പിന്തുടരുന്നത് .. നനവിന്റെ പ്രകൃതി സൌഹൃദരീതികള്‍ ഇന്ന്‍ ലോകപ്രശസ്തമാണ്.മെട്രോ മനോരമ ,മനോരമ ചാനല്‍ ,ചന്ദ്രിക ദിനപത്രം ,,ഒരു കന്നഡ പത്രം , തുടങ്ങിയ മാധ്യമങ്ങളില്‍ നനവിനെപ്പറ്റി നിരവധി ഫിച്ചരുകള്‍ വന്നിട്ടുണ്ട് ,പ്രശസ്ത വെബ് സൈററായ the better indiaയില്‍ നനവിന് 52600 sharesഉം ലക്ഷക്കണക്കിന്‌ വായനയും ഉണ്ടായിട്ടുണ്ട് .
ഞങ്ങളുടെ കുടുംബം കേവലം രക്ത ബന്ധങ്ങള്‍ അടങ്ങിയ ചെറിയ ഒന്നല്ല .. മണ്ണും മണ്ണിരയും പുല്ലും പുഴുവും തവളയും എല്ലാം അടങ്ങുന്ന വളരെ വലിയ ഒരു കുടുംബം ആണത് . ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ തന്നെയാണ് .. ഞങ്ങള്‍ അവരുടെ വീടുകളിലും അവര്‍ ഞങ്ങളുടെ വീട്ടിലും പോകാറും താമസിക്കാറും ഒക്കെയുണ്ട്. വസുധൈവ കുടുംബകം എന്ന ഭാരതീയചിന്താധാരയാണ് ഞങ്ങള്‍ പിന്തുടരുന്നത് .
നനവ് എന്ന മന്‍വീട് ഉണ്ടാക്കിയതു മുതല്‍ നാട്ടില്‍നിന്നും മറ്റു ജില്ലകളില്‍ നിന്നും മാത്രമല്ല അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരന്തരമായി വീടു കാണാനും അതിനെ പറ്റി പഠിക്കാനും ഇതുപോലെയുള്ള വീടു ഉണ്ടാകാന്‍ ആഗ്രഹിച്ചും ഒക്കെ ധാരാളം പേര്‍ ഇവിടെ വരാറുണ്ട് .. ഇവിടേയ്ക്കു എപ്പോഴും വാഹനങ്ങളില്‍ ആളുകള്‍ വരാരുണ്ട്. നാട്ടുകാര്‍ പത്തും ഇരുപതും വരുന്ന സംഘങ്ങളായി കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളില്‍ ഇവിടെ വന്നിട്ടുണ്ട് ..മാത്രമല്ല അല്‍പ്പം ഉള്ളിലോട്ടുള്ള ഇവിടേയ്ക്ക് ആള്‍ക്കാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും സ്നേഹം നിറഞ്ഞ ഞങ്ങളുടെ നാട്ടുകാരാണ് . ഞങ്ങളെപ്പററി ഇതേവരെ ഒരു പരാതിയും നാട്ടുകാര്‍ പറഞ്ഞിട്ടില്ല..മാത്രമല്ല ,ജാതിമത ധനിക ദരിദ്ര കക്ഷി രാഷ്ട്രിയ പരിഗണനകള്‍ ഒന്നും നോക്കാതെ അവരുടെ വീടുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ തുടങ്ങിയ വിശേഷങ്ങളിലും രോഗങ്ങള്‍ മരണങ്ങള്‍ തുടങ്ങിയ സങ്കടങ്ങളിലും ഞങ്ങള്‍ പോകുകയും സന്തോഷ സങ്കടങ്ങളില്‍ പങ്കാളികള്‍ ആവുകയും ചെയ്യാറുണ്ട് .

നനവില്‍ വച്ചു ഞങ്ങള്‍ ,പരിസ്ഥിതി പ്രകൃതിജിവനം , ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട് .ഗവേഷണ വിദ്യാര്‍ത്ഥികളും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ഒക്കെ ഇവിടെ പഠനാര്‍ത്ഥം വരികയും ഡോക്യുമെന്‍ററികള്‍ ഉണ്ടാക്കുകയു ഒക്കെ ചെയ്തിട്ടുണ്ട് . ഇതിന്‍റെയൊക്കെ തുടര്‍ച്ച എന്ന നിലയില്‍ ജൂലായ് ‍2,3 തീയതികളില്‍ ഇവിടെ ഞങ്ങള്‍ കൂട്ടുകാരുടെ ഒരു കുടുംബ സംഗമം നടത്തുകയുണ്ടായി .. കൊച്ചുകുട്ടികളും സ്ത്രികളും അടക്കം 7, 8 കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു .. ഇന്ത്യയില്‍ പലതരം ചികിത്സാ രീതികള്‍ നിലവില്‍ ഉണ്ട് .ആയുര്‍വേദം .ഹോമിയോപ്പതി,നാച്ചുരോപ്പതി തുടങ്ങിയവയും അംഗികൃത ചികിത്സാരിതികള്‍ ആണ് .ഇതില്‍ ഏതിലെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം വിശ്വാസം ഇല്ലാത്ത ഒരു രീതി സ്വീകരിക്കതിരിക്കാനുള്ള സ്വാതന്ത്യവും ഓരോ ഇന്ത്യന്‍ പൌരനും ഉണ്ട് . അതുപോലെ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും ഉണ്ട് .അലോപതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് സ്വികരിക്കാം അതിനായി പ്രചാരണങ്ങള്‍ നടത്താം ..അല്ലാതെ ഞങ്ങള്‍ വല്ല്യ തമ്പുരാക്കന്‍മാരാണ് .എല്ലാവരും തങ്ങളുടെ വിനീതവിധേയര്‍ ആവണം ..ഞങ്ങളുടെ ചികില്‍സ സ്വികരിക്കണം അംഗികരിക്കണം എന്നൊക്കെ പറയുമ്പോള്‍ അത്തരം വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കയ്യേറ്റങ്ങള്‍ ചെറുക്കാനും ഒരു പൌരനു അവകാശം ഉണ്ട് . ഇതൊക്കെ തികച്ചും ഇന്ത്യയില്‍ നിയമവിധേയം ആയ കാര്യങ്ങള്‍ ആണ് ..തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്യം നിഷേധിക്കപ്പെടുമ്പോള്‍ അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്താന്‍ പ്രകൃതിജീവനം പിന്തുടരുന്ന കുറച്ചു കുടുംബങ്ങള്‍ നനവില്‍ ഒത്തുചേര്‍ന്നു ..100% അപകട രഹിതം എന്ന് ബോധ്യമായതും രോഗങ്ങളെ മാററുന്നതുമായ ഒരു ജീവിതരിതി ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിനു നിറയെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതും ഫലസിദ്ധിക്ക് 100% ഗ്യാരണ്ടി അത് ഉണ്ടാക്കിയവര്‍ പോലും പറയാത്ത ഒന്നിന് പിറകെ പോകണം ..
ഇങ്ങനെ തികച്ചും നിയമവിധേയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തിയ കുടുംബസംഗമത്തിലെയ്ക്ക് അവിചാരിതമായ ഒരു കടന്നാക്രമണം ഉണ്ടായിരിക്കുന്നു .. ഉച്ചക്ക് കുട്ടൂസന്‍ അരിയുടെ കഞ്ഞിയും ചക്ക പ്പുഴുക്കും തക്കാളി ചട്നിയും നെല്ലിക്കക്കറിയും ഒക്കെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടു വണ്ടി പോലീസ് ഇവിടെ വന്നു . മുകളില്‍നിന്നും ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട് .പരാതി കിട്ടിയിട്ടുണ്ട് അതിനാണ് ഞങ്ങള്‍ വന്നത് എന്നാണ് സ്ഥലം sl പറഞ്ഞത് . .ഭിതി വിതറാന്‍ ശ്രമിച്ചുകൊണ്ട് പൊലീസുകാര്‍ നനവിലെക്കുള്ള വഴിയിലും മറ്റുമായി ഏറെനേരം നിലയുറപ്പിച്ചു..കുറേപ്പേര്‍ പറമ്പില്‍ കയറി .മൂന്നാല്പേര്‍ വീട്ടിനകത്തും വന്നു .ഞങ്ങളുടെ കുറെ സമയം അപഹരിച്ചു ..ഹരിയേയും എന്നെയും കുറേനേരം ചോദ്യം ചെയ്തു .സൌഹൃദഭാവത്തില്‍ ആയിരുന്നു ഇന്‍സ്പെക്ടര്‍ ,എങ്കിലും ,എന്തിനു വേണ്ടി ആയിരുന്നു ആര്‍ക്കുവേണ്ടി ആയിരുന്നു ഇതൊക്കെ ?.. ഞങ്ങളുടെ വീട്ടില്‍ മാത്രമല്ല ധാരാളം ഇടങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടക്കുന്നുണ്ട് .പലയിടത്തും ഞങ്ങള്‍ പോയിട്ടും ഉണ്ട് ,അവിടൊന്നും ഇതുവരെ ഇങ്ങനെ സന്നാഹം പോയിട്ട ഒരൊറ്റ പോലിസ് പോലും അന്വേഷിക്കാന്‍ വന്നിട്ടില്ല ..തികച്ചും നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് നനവ് നടത്തുന്ന പ്രവര്തനത്തി ലെയ്ക്ക്, ഒരു കുടുംബസംഗമത്തിലേയ്ക്ക് ആണ് ഈ കയ്യേററം നടന്നത് .മുററത്ത് ഓടിച്ചാടി കളിച്ചിരുന്ന കൊച്ചു കുഞ്ഞുങ്ങള്‍ വല്ലാതെ പേടിച്ചു പോയി ..
സങ്കടമുണ്ട് ഞങ്ങള്‍ക്ക്... വല്ലാത്ത സങ്കടമുണ്ട് ...,ഒന്നും മറച്ചുവെക്കാൻ ഇല്ലാത്ത ഞങ്ങൾ ഇക്കാര്യം എല്ലാവരെയും അറിയിക്കുകയാണ് .. ഞങ്ങൾ ഇനിയും സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും 


2 comments:

Arun B said...

നിർഭാഗ്യകരമായ സംഭവം. ഏത് വിഷയത്തിലാണ് പരാതി എന്ന് അറിഞ്ഞോ ? പൊതു ഇടത്തിൽ പങ്കുവെയ്ക്കാമെങ്കിൽ പങ്കുവെയ്കൂ.

സുധി അറയ്ക്കൽ said...

കഷ്ടം തന്നെ.