* വികാസംവേണം*വിനാശം വേണ്ട*

Wednesday, October 7, 2015

ആഹാരത്തെപ്പറ്റി ഒരല്‍പ്പം ചിന്തിക്കേണ്ടിയിരിക്കുന്നു.....

 


സ്യാഹാരത്തിലും ഹിംസയില്ലേ ,ചെടികളെ കൊല്ലുന്നില്ലേ എന്ന്‍ ഒരു സുഹൃത്ത് ചോദി ക്കുകയുണ്ടായി ..  സസ്യാഹാരി ആഹാരം കഴിയ്ക്കുമ്പോള്‍  അമിതാഹാരം ,വിശപ്പില്ലാതെ ആഹാരം കഴിയ്ക്കല്‍ എന്നിവയില്‍ ഹിംസ ഉണ്ടാകുന്നുണ്ട് ..വേട്ടയാടിയും വേട്ടയാടപ്പെട്ടും ആണ് പ്രകൃതിയില്‍ ജീവന്‍ പുലരുന്നത് ..  ആഹാരം കഴിക്കാതെ ജീവിക്കാന്‍ ജീവനുള്ളവയ്ക്ക് സാധിക്കില്ല എന്നിരിക്കെ പ്രകൃതിയില്‍ ഓരോ ജീവിയ്ക്കും അതിന്ടെ ശരീര ഘടനയ്ക്ക് യോജിച്ച ആഹാരവും പ്രകൃതി വിധിച്ചിട്ടുണ്ട്. മനുഷ്യന്‍റെ ശരീര പ്രകൃതിയ്ക്ക്  അനുയോജ്യം സസ്യാഹാരമാണ്.. ഇതിനെപ്പറ്റി വിശദമായ ഒരു   പിന്നീട്  എഴുതുന്നുണ്ട്.. 

മനുഷ്യന്‍ എന്ന ,പരിണാമശ്രേണിയുടെ തലപ്പത്ത് നില്‍ക്കുന്ന ജീവസ്പീഷീസിനെ  വെറുതെ തിന്നും തിമര്‍ത്തും, മറ്റു ജീവജാതികളെപ്പോലെ കഴിയാന്‍ മാത്രം ആണോ  പ്രകൃതി ഉണ്ടാക്കിയത്? ഇതാണാലോചിയ്ക്കേണ്ടത്.. എത്രത്തോളം ഒരു ജീവന് ഉയരാനാകുമോ അത്രത്തോളം ഉയരാന്‍ കഴിയും വിധമാണ് മനുഷ്യന്‍റെ സൃഷ്ടി ... അവന് പ്രപഞ്ചത്തോളം വളരാനാകും. ഇന്ന്‍ കേവലം തലച്ചോറിന്‍റെ മൂന്നുമുതല്‍ അഞ്ചു ശതമാനം മാത്രമാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത് ... നൂറു ശതമാനവും ഉപയോഗിക്കുമ്പോള്‍ മാത്രമാണ്  മനുഷന്‍ മനുഷ്യനെന്ന നിലയില്‍ പൂര്‍ണ്ണത നേടുന്നത് .അതുവരെ കേവലം അവശതകളും ദുര്‍ബലതകളും ഉള്ള ഒരു സാധാരണ ജീവി മാത്രമാണവന്‍  .. അതിലേയ്ക്ക് ഉയരാന്‍,  കേവലം ഇരതേടിയായ സാധാരണ ജീവിയായി മനുഷ്യന്‍ കഴിഞ്ഞാല്‍ മതിയോ ,പൂര്‍ണ്ണ അഹിംസയിലേയ്ക്ക് ആഹാര- ജീവിത- ചിന്താശീലങ്ങള്‍ മാറേണ്ടതല്ലേ .. 

 നമുക്കറിയാം ഒരു ഹിംസയും ഇല്ലാതെ കായ്കനികളും ഇലകളും (പക്വങ്ങള്‍ ) മാത്രം തിന്നും മനുഷ്യനു ജീവിയ്ക്കാനാകും .. ആഹാരരീതിയില്‍ എത്രത്തോളം ഹിംസയുടെ അളവ് കൂടുന്നുവോ അത്രത്തോളം അവന്‍ ഒരു സാധാരണ മൃഗം മാത്രമായി ജീവിയ്ക്കേണ്ടിവരും ..എത്രത്തോളം അവന് ലാളിത്യം   കൊണ്ടുവരാനാകുമോ,എത്രത്തോളം അഹിംസയിലേയ്ക്ക് നീങ്ങാന്‍ സാധിയ്ക്കുമോ,  അത്രത്തോളം അവന്‍ ബൌദ്ധികമായും ആത്മീയമായും ഉയരും ....സാത്വികത അതാണ് മനുഷ്യന്‍ നേടേണ്ട ഗുണം ..തമസ്സില്‍ നിന്നും രജസ്സില്‍ നിന്നും അപ്പുറം സാത്വികതയിലേയ്ക്ക് ....ശരിയ്ക്ക് പഠിച്ചാല്‍ മനസ്സിലാകും മനുഷ്യന്‍ പഴങ്ങള്‍ , വിത്തുകള്‍,കിഴങ്ങുകള്‍  എന്നിവയാണ് ആഹാരമാക്കേണ്ടതെന്ന് .. പക്ഷേ ,ഒരുപാട് വ്യതിചലിച്ചു കഴിഞ്ഞു പ്രകൃതത്തില്‍ നിന്നും .. വികൃതമായിക്കഴിഞ്ഞ ശീലങ്ങളെ പ്രകൃതത്തിലേയ്ക്ക് നിര്‍ബന്ധിച്ച് ആര്‍ക്കും കൊണ്ടുവരാനും പറ്റില്ല. അങ്ങനെ ചെയ്യേണ്ടതുമില്ല.  അത്രമാത്രം .ആത്മീയമായ ഉന്നതി നേടിയവര്‍ക്കേ അതിനാകൂ..  പിന്നെ ഒരുവന്‍റെ ആഹാരം അവന്‍റെ ഇഷ്ടം ആണ് ..നല്ലത് എന്തെന്ന് പറഞ്ഞു  കൊടുക്കാം ..സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവനവന്‍  തന്നെയാണ് ..സ്വീകരിയ്ക്കാനുള്ള സമയം ആകുമ്പോഴേ ഏതറിവും ഒരാള്‍ക്ക് സ്വീകരിക്കാനാകൂ..ഒരാള്‍ക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ല.. സ്വയം പഠിക്കുകയേ ഉള്ളൂ .. മാര്‍ഗ്ഗനിര്‍ദേശം കാട്ടാം എന്നു മാത്രം .. 

സസ്യാഹാരം മികച്ചതാണെങ്കില്‍ ,സസ്യാഹാരികള്‍ എന്നറിയപ്പെടുന്ന കുറേപ്പേര്‍ ഗുജറാത്തില്‍ കാട്ടിക്കൂട്ടിയ നരനായാട്ടുകള്‍ എങ്ങനെ വന്നു എന്ന്‍ ഒരു സുഹൃത്ത് ഈയിടെ ഞങ്ങളോട് വാദിക്കാന്‍ വന്നിരുന്നു ..സസ്യജന്യങ്ങളായ ആഹാരം മാത്രം കഴിച്ചവരാണ് അവര്‍ എന്നു പറയാനാകുമോ ?.. ഇന്ന് കിട്ടുന്ന ഏതാണ്ടെല്ലാ ജങ്ക് ഭക്ഷണങ്ങളിലും മാംസം അടങ്ങിയിട്ടുണ്ട് ..  മാത്രമല്ല, മാംസത്തേക്കാള്‍ ശരീരത്തേയും സ്വഭാവത്തെയും മലീമസമാക്കുന്ന നിരവധിഘടകങ്ങളും അവയില്‍ ഉണ്ട് .. ശരിയ്ക്കും ഉത്തേജകങ്ങളും ആക്രമവാസന പോഷിപ്പിക്കുന്നവയും അമിതമായി ഊര്‍ജ്ജം അടിഞ്ഞു കൂടിക്കുന്നവയും ഒക്കെയാണവ..   ഇവയിലെ രൂപം മാറ്റിയ  മാംസമാണെങ്കില്‍ സാധാരണ ഒരു കോഴിയെയോ ആടിനെയോമറ്റോ നേരിട്ടു കറിയാക്കി തിന്നുമ്പോള്‍ ഉണ്ടാകുന്നതിലും എത്രയോ അധികം ഹിസാത്മകമായവയാണ്.. താമസമായവയാണ്.. അങ്ങനെ വരുമ്പോള്‍ ഇന്ന്‍ ശരിയ്ക്കും സസ്യാഹാരി എന്നു പറയുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഇന്ത്യയിതന്നെ കാണൂ .. ഞങ്ങളൊക്കെ സസ്യാഹാരികള്‍ ആയിക്കൊണ്ടിരിക്കുന്നവര്‍ മാത്രമാണ്.. ഇങ്ങനെ ഉത്തേജക 
ആഹാരങ്ങളും ഹിംസാത്മകമായ അമിതാഹാരങ്ങളും കഴിക്കുന്നവര്‍;അജ്ഞത മതഭ്രാന്തായി പിടി കൂടിയവര്‍കൂടിയാമ്പോള്‍ ,ജീവികളെ കൊന്നു തിന്നില്ലെങ്കിലും , തമസ്സിന്‍റെ സന്തതികളാണ്, കാട്ടാളത്തമോ രാക്ഷസിയതയോ മാത്രമേ അവരില്‍ നിന്നും ഉണ്ടാകൂ ..അതുതന്നെ ഫ്രിഡ്ജില്‍ ബീഫ് വച്ചു എന്നു പറഞ്ഞു ഒരച്ഛനെ കൊല്ലാനിടയാക്കിയതും തട്ടം അല്‍പ്പം മാറി എന്നുകണ്ട് അച്ഛന്‍ മകളെ കൊല്ലാനിടയാക്കിയതും  അമ്പലത്തില്‍ കയറിയ കിഴ്ജാതിക്കാരനെ അടിച്ചു കൊല്ലിച്ചതും ആയുധവ്യാപാരങ്ങളും യുദ്ധങ്ങളും വര്‍ഗ്ഗീയ കൂട്ടക്കുരുതികളും പ്രകൃതിചൂഷണങ്ങളും അധികാര ദുര്‍മോഹങ്ങളും...  

4 comments:

ബഷീർ said...

ആഹാരം കഴിച്ചാൽ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാവുമോ എന്ന ചിന്തയിൽ ജീവിക്കേണ്ട അവസ്ഥയിലേക്കോ കാര്യങ്ങൾ ! നമ്മുടെ നാട്

Malayalam Times said...

Please note that in our secular country approx. 20 states banned slaughter of cow, see details below. In many parts of India, for triggering a communal violence, the terrorist / anti-social people are doing putting beef on temple or kill a pig and put near mosque premises, that much sensitive is the issue. Unfortunately both SFI / DYFI just for making issues has conducted approx. 1,000 beef festivals as stated by them. Also when the CMS College Principal obstructed, pushed him and poured beef over him. Unfortunately so far these Beef Brand Ambassadors could not make any martyrs (Rakthasakshi) however they are working hard with their agenda.


Please read this article of Indian Express dated October 8, 2015 9:00 am
States where cow slaughter is banned:

1) Andhra Pradesh & Telangana

2) Assam

3) Bihar

4) Chandigarh
5) Chhattisgarh

6) Delhi

7) Gujarat

8) Haryana

9) Himachal Pradesh
10) Jammu & Kashmir
11) Jharkhand
12) Karnataka
Cows can be slaughtered if old or diseased.
14) Madhya Pradesh
Slaughter of cow, progeny banned.
15) Maharashtra
Mizoram
No restrictions.
17) Odisha
19) Punjab
20) Rajasthan
21) Tamil Nadu
Cow, calf slaughter banned; up to 3 years’ jail and/or Rs 1,000 fine. Beef consumption and slaughter of economically worthless animals allowed.

22) Uttar Pradesh
Slaughter of cow, bullock, ox banned. Can’t store or eat beef. 7 years’ jail and/or Rs 10,000 fine. Can import in sealed containers, to be served to foreigners. Buffaloes can be killed.

വീകെ said...

വികലമായി മാത്രം ചിന്തിച്ച് എല്ലാം മതത്തിന്റെ പേരിൽ കെട്ടിവച്ച് സായൂജ്യമടയുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.....!

വീകെ said...

വികലമായി മാത്രം ചിന്തിച്ച് എല്ലാം മതത്തിന്റെ പേരിൽ കെട്ടിവച്ച് സായൂജ്യമടയുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു.....!