*വികസനം വേണം*വിനാശം വേണ്ട*

Tuesday, March 25, 2014

എന്‍റെ വോട്ട് കണ്ണൂരില്‍ മരങ്ങള്‍ നട്ട് സംരക്ഷിയ്കുന്നവര്‍ക്കുമാത്രം..എന്‍റെ വോട്ട് കണ്ണൂര്‍ നഗരത്തില്‍ 100 തണല്‍ മരങ്ങള്‍  നട്ടുവളര്‍ത്തുകയും ,അവിടത്തെ കൊതുകുകള്‍ നുരയ്ക്കുന്ന ചീഞ്ഞു നാറുന്ന ഓടകള്‍ വൃത്തിയാക്കി അവിടെയെത്തുന്ന ആള്‍ക്കാരുടെ ജീവിതത്തെ സംരക്ഷ്യ്ക്കുന്നവര്‍ക്ക്..

അനാവശ്യമായും അലക്ഷ്യമായും തണല്‍ മരങ്ങള്‍,കണ്ണൂരില്‍നിന്നും  ഒന്നിന് പിറകെ ഒന്നായി  മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ് .. താലൂക്കാഫീസിന് മുന്നിലെ ഭീമന്‍ ചക്കരക്കയ്മരം, റെയില്‍വേ കോമ്പൌണ്ടിലെ വന്‍ മരങ്ങള്‍ , മേലെ ചൊവ്വയിലെ വന്‍ മരം , പീതാംബര പാര്‍കിലെ ത ണല്‍മരങ്ങള്‍,കാല്‍ടെക്സ് ജങ്ഷനിലെ തണല്‍ മരങ്ങള്‍ ..... ഇവയത്രയും  സംരക്ഷിയ്ക്കാന്‍ വഴിയുണ്ടായിരുന്നവയും മുറിയ്ക്കേണ്ട അത്യാവശ്യം ഇല്ലാതിരുന്നവയും ,മു റിയ്ക്കാതെ  തന്നെ വികസനങ്ങള്‍ നടത്താമായിരുന്നവയുമാണ്.. 

ഈ പട്ടികയിലേയ്ക്ക് ഇന്നലെ ഒരാള്‍ കൂടി  വന്നിരിയ്ക്കുന്നു .. കണ്ണൂര്‍ ഫോറന്‍റിക് ലാബ് കോമ്പൌണ്ടിലെ തണല്‍ മരം ഇന്നലെ മുറിച്ചിരിയ്ക്കുന്നു .. മതില്‍ തിങ്ങുന്നു എന്നാണ് കാരണം പറഞ്ഞിരിയ്ക്കുന്നത് ..ശരിയാണ്,റോഡ് സൈഡിലെ മതില്‍ പോറ്റാന്‍ തുടങ്ങിയിട്ടുണ്ട് .. പക്ഷേ ,തണലിനായി കേഴുന്ന പൊരിവെയിലില്‍ പൊരിയുന്ന കണ്ണൂരില്‍ ആ മരത്തെ സംരക്ഷിയ്കാമായിരുന്നു ,മതിലല്‍പ്പം ഒന്നു മാറ്റിക്കെട്ടിയാല്‍.. ഒരു മരം വളര്‍ന്ന് തണല്‍ നല്കാന്‍ പത്തിരുപത് വര്‍ഷങ്ങളെങ്കിലും വേണമെന്നിരിയ്ക്കേ ,അമൂല്യമായ ഈ സംപത്തുകള്‍  യാതൊരു പുനരാലോചനയുമി ല്ലാതെ മുറിച്ച്  തള്ളുമ്പോള്‍   ,ജീവിതം അസഹനീയമാവുകയാണ്.. 


കണ്ണൂരിലേയ്ക്കിന്നും പോയി  ..ഞങ്ങള്‍ക്ക് പട്ടണയാത്ര തീരെ ഇഷ്ട മല്ലെങ്കിലും ,ഇടയ്ക്കിടെ പോവേണ്ടിവരുന്നു പല കാരണങ്ങളാല്‍ . ഓരോ യാത്രയും ,ചൂടും പൊടിയും വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും ,ഓടകളുടെ ചീഞ്ഞുനാറ്റവുംപ്ലാസ്റ്റിക് കത്തിയ്ക്കുന്ന വിഷപ്പുകയും ഒപ്പം മലിനമായ പട്ടണ മനസ്സുകളുടെ ദുര്‍ഗന്ധവും ഒക്കെ ചേര്‍ന്ന് ആരോഗ്യത്തെ ബാധിയ്ക്കാറുണ്ട് .. ഇന്ന് ഉച്ചയ്ക്ക് ബസ്സിലിരുന്നപ്പോള്‍ പോലും സൂര്യ രശ്മികളാല്‍ ചുട്ടുപൊള്ളി.. കൊടും ചൂടിലേയ്ക്ക് നാട് തിളയ്ക്കുമ്പോള്‍  അതിനു പരിഹാരം കാണാന്‍ ആരുമില്ല .. ഇന്ന്‍ ഇതിനെപ്പറ്റി ബോധവാനാകുന്നിലെങ്കില്‍ ജീവിതം അപകടത്തിലേയ്ക്കാണ് പോകുന്നത് എന്നുമാത്രം മലയാളി മനസ്സിലാക്കിയാല്‍ മതി..അതുകൊണ്ട് എന്‍റെ വോട്ട് 
കണ്ണൂരിനെ വൃത്തിയായി പച്ചപ്പണിയിച്ച് സംരക്ഷിയ്ക്കുന്നവര്‍ക്ക് മാത്രം .


2 comments:

maharshi said...

എന്താണ് പാരിസ്ഥിതിക പ്രശ്നം എന്ന് വളരെ ലളിതമായി പറഞ്ഞു..നാം ജനങ്ങൾ മനസ്സിലാക്കേണ്ട ഗൌരവമേറിയ സത്യം .സംശയം വേണ്ട എന്റെ വോട്ടും പ്രകൃതി സ്നേഹിക്ക് തന്നെ.

ആൾരൂപൻ said...

എന്റെ വോട്ട് ഇന്ത്യയെ മോഡിഫൈ (MODIfy) ചെയ്യുന്നവർക്കാണ്!!!