* വികാസംവേണം*വിനാശം വേണ്ട*

Saturday, February 1, 2014

ആദരാഞ്ജലികള്‍.....


നില്‍ക്കുന്നതില്‍ നാലാമത് രജിത

ഇന്ന്‍ വളരെയേറെ ദു:ഖം തോന്നിയ ഒരു ദിനം .. കണ്ണൂര്‍ജില്ലാപരിസ്ഥിതിസമിതി   ടീമിന്റെ കൂടെ  ഒരുപാട് പ്രവര്‍ത്തനങ്ങളില്‍ കൂടെ നടന്ന രജിതേച്ചി അന്തരിച്ചു .. കേവലം 42 വയസ്സേ അവര്‍ക്കായിട്ടുള്ളൂ.... ഞങ്ങള്‍ക്കൊപ്പം,  ഭര്‍ത്താവ് ദിവാകരേട്ടന്‍റെയും രണ്ടു മക്കളുടേയും കൂടെ  അവര്‍ വരാറുണ്ടായിരുന്നു.. തീരെ സാധുവായ അവര്‍ ശബ്ദമുയര്‍ത്തി സംസാരിയ്ക്കുകകൂടി ചെയ്യാറുണ്ടായിരുന്നില്ല .. നെല്‍വയല്‍-നീര്‍ത്തടനിയമം നടപ്പിലാക്കിക്കിട്ടാനായി പരിസ്ഥിതിസമിതി നടത്തിയ തിരുവനന്തപുരം യാത്രയിലും ,തലശ്ശേരിയിലെ ഭൂതത്താന്‍കുന്ന്‍ സംരക്ഷണപ്രവര്‍ത്തനത്തിലുമൊക്കെ അവര്‍ കൂടെയുണ്ടായിരുന്നു.. 

20 ദിവസത്തോളമായി അവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.. വീട്ടില്‍നിന്നും അണലിപ്പാമ്പിന്‍റെ കടിയേറ്റ് അത്യാസന്ന നിലയിലായിരുന്നു ഈ  ദിവസങ്ങളിലത്രയും .. പക്ഷേ ,ആ ജീവന്‍ രക്ഷിയ്കാനായില്ല.. പ്രസവിച്ചു കിടക്കുകയായിരുന്ന പാമ്പിനെ അറിയാതെ ചവിട്ടിപ്പോയപ്പോള്‍ രണ്ടുപ്രാവശ്യം ശക്തമായ കടിയേറ്റത്രേ.. ഒരു അശ്രദ്ധ വിലയേറിയ ഒരു ജീവനാണ് അപഹരിച്ചത്.. 
 ദിവാകരേട്ടന്‍റെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളുടേയും തീരാ നഷ്ടത്തിലും ദു:ഖത്തിലും ഞങ്ങളും പങ്കുചേരുന്നു .. പരേതാത്മാവിന്‍റെ നിത്യശാന്തിയ്കായി പ്രാര്‍ഥിയ്ക്കുന്നു... 

0 comments: