* വികാസംവേണം*വിനാശം വേണ്ട*

Friday, December 24, 2010

മോഹനം....

കുളിരാർന്നൊരീ ധനുമാസപ്പുലരി...
മഞ്ഞിൽക്കുളിച്ചീറനണിഞ്ഞ്
അതിസുന്ദരിയാമൊരു തരുണിയെപ്പോൽ
ചിരിതൂകിയൊളിതൂകി
പ്രതിപദനിലാവിൽത്തിളങ്ങിനിൽക്കുമ്പോൾ
ആരുടെ ഹൃദയമാണ് കവരാതിരിക്കുക...


ന്യമാമീ പുലരിയിൽ
പഥികയുടെ പതിവുയാത്ര
കീറമാറാപ്പുംപേറിയുള്ള ജീവിതയാത്ര...
തിരക്കിൽ ചതഞ്ഞരയുന്ന;
സുന്ദരമാമൊരു സ്വപ്നംപോലെ
അലസമായൊഴുകുമൊരരുവിയേപ്പോലെ
മോഹനമാമൊരരു കീർത്തനംപോലെ
പൂവിതൾപോൽ
വിടർന്നുകൊഴിയേണ്ട ദിനങ്ങളെ
വീണ്ടെടുക്കാൻ കൊതിക്കുമൊരു പഥിക...
അവളുടെ സ്വപ്നങ്ങൾക്ക്
ആയിരം പവനുരുക്കും തിളക്കമേകുമീ
ആർദ്രമാം പുലരി...
 


പ്രഭാതാർക്കന്റെ
പ്രതാപകാലമണയുമ്മുമ്പെ
ചിരിതൂകിനിൽക്കുമീ ശശിബിംബവും
ഭൂപാളംപാടും കിളികളും
നിശയവസാനിച്ചിട്ടും ചിലയ്ക്കും ചീവീടുകളും
പ്രഭാതമായിട്ടും
പ്രണയിച്ചുതീരാതെ
ഗംഭീരസ്വനത്തിൽ പ്രിയയെ വിളിക്കും മൂങ്ങയും
നേർത്തുവറ്റാറായെങ്കിലും
കളകളം പാടിയൊഴുകുന്ന കൈത്തോടും
മഞ്ഞുവീണു കുതിർന്നൊരീ
നാട്ടുവഴിയും.....
 

ജീവിതത്തിന്റെ അന്നത്തിനു
വേവു തെറ്റാതിരിക്കാൻ
ധൃതിപൂണ്ട കാൽവയ്പ്പുകളാൽ
ഗമനംചെയ്യുന്നവളെ
നീഹാരാർച്ചനം ചെയ്യുമീ
ധനുമാസപ്പുലരി...
അമ്മ കൈവിട്ട പൈതലിൻ
അനാഥത്വവും പേറിയിഴഞ്ഞ ജീവന്
സാന്ത്വനത്തിൻ സ്നേഹപ്രവാഹമായ്
തുണയായെത്തിയ പ്രിയനേപ്പോൽ
മൂർധാവിലിറ്റുവീണ
തണുവാർന്നൊരു ഹിമചുംബനത്താൽ
സുഖമേകുമീ പുലരി....
മോഹനം...
അതിമോഹനം.....
7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഏത്‌ ഉത്സവത്തിരക്കിലും കാണും കീറാമാറാപ്പും പേറിയ ജീവിത യാത്രികരെ..

moideen angadimugar said...

ഇഷ്ടമായി, ധനുമാസപ്പുലരിയുടെ ഈ വർണ്ണന.
കൊള്ളാം നന്നായിട്ടുണ്ട്.

നിശാസുരഭി said...

റാംജിയുടെ പുതിയ കഥയും
ഈ കവിതയും ഒരേദിവസം വായിച്ചത് ആകസ്മികം.

ആറങ്ങോട്ടുകര അഭിപ്രായത്തോടൊപ്പം ഞാനും

elayoden said...

"ധന്യമാമീ പുലരിയിൽ
പഥികയുടെ പതിവുയാത്ര
കീറമാറാപ്പുംപേറിയുള്ള ജീവിതയാത്ര..."

ഏതു കാലത്തും ജീവിത മാറാപ്പുകള്‍ പേറിയുള്ള വണ്ടികാളകളുടെ യാത്ര, അതാണല്ലോ ജീവിതം. നല്ല വരികള്‍ കോര്‍ത്തിണക്കിയുള്ള നല്ലൊരു കവിത. വഴിതെറ്റി ആകസ്മികമായി ഇവിടെയെത്തിയതാണെങ്കിലും, നിരാശപെടേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ഇനിയും വരാം.
ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍....

നനവ് said...

നേരുന്നു
നനവൂറുമാതിരകൾ
ആഗോളതാപനത്താ‍ലോ
മനസ്സിൻ കാഠിന്യത്താലോ
ദ്ദുരനുഭവങ്ങളാലോ
വരണ്ടുണങ്ങിപ്പോകാത്ത,
തികച്ചും നവ്യ്യമാമനുഭവങ്ങൾ
നിറതാലവുമേന്തീയണയുമൊരു
ഹർഷമഴതൂകുമൊരു
പുതൂവത്സരമേവർക്കും....

jayarajmurukkumpuzha said...

mohanam.......

എന്‍.ബി.സുരേഷ് said...

വളരെ പഴയ കാവ്യഭാഷയും വിഷയവുമാണ്. കാവ്യാത്മകമായ ഒരു മനസ്സ് ഉണ്ട്. അതിനെ ഉണർത്തിയെടുക്കുക. പുതുക്കുക. വായന തീവ്രമാക്കുക. കവിത ഉണർന്നു വരുന്നത് സ്വയം തിരിച്ചറിയുക.