* വികാസംവേണം*വിനാശം വേണ്ട*

Saturday, July 17, 2010

ഒടുവിൽ കല്ല് മലയെ പിളർന്നിരിക്കുന്നു...

നവ് അന്നേ പറഞ്ഞതായിരുന്നു,സത്യത്തിന് അപാര ശക്തിയാണെന്ന്....ഈ ശക്തിയോടെ ഒരു കൊച്ചുകല്ല് വേണ്ട സമയത്ത് വേണ്ടതുപോലെ എറിഞ്ഞാൽ,ആർക്കും തകർക്കാനാവില്ലെന്നു കരുതുന്ന അധർമ്മത്തിന്റെ വന്മലയെപ്പോലും പിളർക്കാനും പൊടിക്കാനുമൊക്കെ ആ ഏറുകൊണ്ട് സാധിക്കുമെന്ന് ...അതിന്ന്  യാഥാർഥ്യമായിരിക്കുകയാണ്...
  

ർവ്വ ധാർമ്മികതയും നീതിയും നിയമവ്യവസ്ഥകളെയും ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് ,കയ്യൂക്കിന്റെയും അധികാരശക്തിയുടെയും മാത്രം പിൻബലത്താൽ പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകളെ അപ്പാടെ നശിപ്പിച്ചുകൊണ്ട് ടൂറിസം പാർക്ക് പണിതപ്പോൾ, അതിനെ എതിർക്കാൻ ഒരു ജില്ലാ പരിസ്ഥിതി സമിതി മാത്രമേ ഉണ്ടായിരുന്നുള്ളൂ...പാർക്ക് തുടങ്ങുന്നതിന് 20 ദിവസം മുമ്പ് തന്നെ അതിനെപ്പറ്റി പഠിച്ച് അതിനെതിരെ ശ്രീ ജയറാം രമേഷിനും കേരളത്തിലെ അധികാരികൾക്കുമൊക്കെ പരാതികൾ അയച്ചതായിരുന്നു. അന്നാരും ഞങ്ങൾ പറഞ്ഞത് ചെവിക്കൊള്ളാഞ്ഞതിനാലാണ് ആ നിരാഹാരസമരം നടത്തേണ്ടിവന്നതും തുടർന്നുണ്ടായ സംഭവവികാസങ്ങൾ നടന്നതും...
 

ജിസ്റ്റർ ചെയ്ത് ചട്ടക്കൂട്ടിൽ ഒതുങ്ങിയാൽ പ്രവർത്തനസ്വാതന്ത്ര്യം കുറയും എന്നതിനാൽ അതിനുപോലും മുതിരാതെ ,മെമ്പർഷിപ്പ് പിരിക്കാതെ ആത്മാർഥത മാത്രം കൈമുതലാക്കി പ്രവർത്തിക്കുന്നവരുടെ ഒരു കൊച്ചു സമിതിയാണിത്.സമാനമനസ്കരായ ആർക്കും ഇതിൽ ചേർന്നു പ്രവർത്തിക്കാം..സഹജീവിസ്നേഹവും സത്യസന്ധതയും ഉണ്ടായിരിക്കണമെന്നതുമാത്രമാണ് ഉപാധികൾ...കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനാളൂകൾ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ ഒരു കാര്യം ചെയ്യാൻ രണ്ടോ നാലോ പേർ മാത്രമേ കാണാറുള്ളൂ... പലപ്പോഴും ഒരേയൊരാൾ സംഭവസ്ഥലത്തുചെന്നും ഫോൺ വിളികളിലൂടെയും പല കുന്നുകളേയും വയലുകളേയും മരങ്ങളേയുമൊക്കെ രക്ഷിച്ചിട്ടുണ്ട്...ഞങ്ങളുടെ വാക്കിലെ സത്യത്തിന്റെ ശക്തിയാലാണ് ഇതു സാധിച്ചത്..ഇപ്പോൾ അതേ ശക്തി പാപ്പിനിശ്ശേരിയിലെ കണ്ടലുകൾക്കും രക്ഷയായിരിക്കുകയാണ്..കടലാസു സംഘടന എന്നൊക്കെ ഞങ്ങളെ ചിലർ കളിയാക്കുന്നുണ്ട്.അതു ഞങ്ങൾ കാര്യമാക്കുന്നില്ല,കാരണം സംഘടനയെ ശക്തിപ്പെടുത്തലല്ല ഞങ്ങളുടെ ലക്ഷ്യം ,ഈ ഭൂമിക്കായി പ്രവർത്തിക്കുക എന്നതു മാത്രമാണ്...
 

മ്പൻ സംഘടനകൾ ഇവിടുണ്ടായിട്ടും ആരെങ്കിലും കണ്ടലിനെ രക്ഷിക്കാനായി മുന്നോട്ടു വന്നോ??...ഞങ്ങൾ ശക്തമായ ഒരു മൂവ്മെന്റ് തുടങ്ങിയപ്പോൾ അതിൽ പിടിച്ചുകയറാൻ ചിലരൊക്കെ വന്നെങ്കിലും അന്നു ഞങ്ങളാ അടി വാങ്ങിയില്ലായിരുന്നെങ്കിൽ പാർക്കിനെതിരെ ആരും വിരലനക്കുകപോലും ചെയ്യുമായിരുന്നില്ല..ഞങ്ങൾക്കിന്നും ഒന്നേ ആവശ്യമുള്ളൂ..അത് രാഷ്ട്രീയലക്ഷ്യമോ പണമോ പദവികളോ ഒന്നുമല്ല ,ആ കണ്ടൽക്കാടുകൾ എത്രയുംവേഗം പൂർവ്വസ്ഥിതിയിലാകണമെന്നുമാത്രം...ഞങ്ങളെ ദ്രോഹിച്ചവരോട് പകരം വീട്ടണമെന്ന ആഗ്രഹം പോലും ഇല്ലാത്തതിനാൽ കേസിനുപോലും ഞങ്ങൾ പോയില്ല...കണ്ടൽ ഒരു രാഷ്ട്രീയ പ്രശ്നമല്ല,പാരിസ്ഥിതിക പ്രശ്നം മാത്രമാണ്..ഇതു മറന്നുകൊണ്ടുള്ള കളികളെ ഞങ്ങൾ വെറുക്കുന്നു...
 

രുകോടി മുതൽ മുടക്കിക്കഴിഞ്ഞെന്ന് പാർക്കുകാർ പറയുന്നുണ്ടെങ്കിലും അതുകേവലം നിസ്സാരമായ തുകയാണ്,500 കോടികൾ കൊണ്ടെന്നല്ല ഒന്നുകൊണ്ടും പകരം വയ്ക്കാനാകാത്തതാണ്, വിലമതിക്കാനാകാത്തതാണ് കണ്ടൽക്കാടുകൾ എന്ന സത്യത്തിനു മുമ്പിൽ..ഒന്നും പൂട്ടിക്കണമെന്നോ തുറപ്പിക്കണമെന്നോ ഉള്ള വാശിയല്ല ,മനുഷ്യവംശത്തിന്റെ നിലനിൽപ്പിന്റെ ആധാരശിലകളിൽ ഒന്നായ കണ്ടലുകൾ നിലനിൽക്കണമെന്ന ആഗ്രഹം മാത്രമാണ് ഞങ്ങളെ നയിക്കുന്നത്...
കണ്ടലിനെ അതിന്റെ ധർമ്മങ്ങൾ ഒന്നും ചെയ്യാൻ അനുവദിക്കാതെ,കേവലം ഒരു വിനോദ-വിപണനകേന്ദ്രം മാത്രമാക്കി അധ:പതിപ്പിച്ചശേഷം ,ഞങ്ങൾ കണ്ടൽ സംരക്ഷിക്കാനാണ് പാർക്കുണ്ടാക്കിയത് എന്നു പറഞ്ഞാൽ മന്ദബുദ്ധികൾ വിശ്വസിച്ചേക്കും..കേരളത്തിൽ അവരുടെ എണ്ണം അധികമാണല്ലോ!!...
ഈ പാർക്ക് അടക്കുകതന്നെ ചെയ്യേണ്ടിവരും...കാരണം സത്യവും അസത്യവും നേർക്കുനേർ വരുമ്പോൾ താത്കാലികമായി അസത്യം വിജയിച്ചു എന്നൊക്കെ തോന്നുമെങ്കിലും, അന്തിമവിജയം സത്യത്തിനു മാത്രമായിരിക്കും...
 

കേന്ദ്രസംഘത്തിന്റെ പഠനത്തിനു ശേഷം കേന്ദ്രമന്ത്രാലയം തികച്ചും നിയമവിരുദ്ധമായതാണെന്നു കണ്ട് അത് ഏറ്റവും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരിക്കയാണ്.സംസ്ഥാന സർക്കാറിന് ഉത്തരവ് നൽകിക്കഴിഞ്ഞു.എന്നിട്ടും പാർക്കധികൃതരും സി.പി.എമ്മും കണ്ടൽ സംരക്ഷകരാണ് തങ്ങളെന്നും നിയമാനുസൃതമാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും മറ്റുമാണ് തട്ടിവിടുന്നത്..താൻ കട്ടിട്ടേ ഇല്ല എന്ന് കള്ളന്മാർ ആണയിടും പോലെയാണിത്..കൊച്ചു കുട്ടികൾക്കുവരെ കണ്ടാലറിയാം അവിടത്തെ നിയമലംഘനങ്ങൾ...മന്ദബുദ്ധികൾക്ക് ഇപ്പൊഴും അത് കണ്ടാൽ മനസ്സിലാവില്ല...കണ്ടൽ എന്താണെന്നുപോലും അറിയാത്ത കണ്ടൽ സംരക്ഷകർ!!!കാടിനെ കാടായാണ് സംരക്ഷിക്കേണ്ടത്... അല്ലാതെ അതിന്റെ മുഴുവൻ ധർമ്മങ്ങളൂം ഇല്ലാതാക്കി,മുഴുവൻ ജീവികളെയും ദ്രോഹിച്ച് പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഉല്ലാസപ്പാർക്കാക്കി മാറ്റുകയല്ല വേണ്ടത്...
    

നംമന്ത്രിയും മുഖ്യമന്ത്രിയും ഉത്തരവു പ്രകാരം നടപടിയെടുത്ത് പാർക്കിന്റെ പ്രവർത്തനം നിർത്തലാക്കുകയും, കണ്ടൽക്കാടിനെ പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യേണ്ടതാണ്..ഇല്ലെങ്കിൽ അതിനർഥം കയ്യൂക്കും അധികാരശക്തിയും കൂട്ടിനുണ്ടെങ്കിൽ ഇവിടെ ആർക്കും എന്തു നിയമലംഘനവും നടത്താമെന്ന് അവരും അംഗീകരിക്കുന്നു എന്നാണ്...


 

23 comments:

Unknown said...

ആ കല്ലിനെ പിളര്‍ക്കുന്ന കുഞ്ഞുകല്ലുകളും എത്രയോ ലഭ്യം.ഇത് കേരളമല്ലേ.ധര്‍മ്മം,സത്യം എന്നിവയുടെ മൊത്തക്കച്ചവടം ഏറ്റത് കൊണ്ട് ചോദിക്കട്ടെ, ന്യായം, സത്യം ധര്‍മം ഒക്കെ കിലോമീറ്റരുകള്ക്കുള്ളില്‍ വേണ്ട മീറ്റരുകള്‍ക്കുള്ളില്‍ മാറുമോ.തൊട്ടപ്പുറത്ത്
കണ്ടല്‍ കാടു നശിപ്പിച്ചു പണിത മര വ്യവസായങ്ങള്‍, ഭവനങ്ങള്‍ എല്ലാം കാണാം.അവിടെയൊന്നും "കല്ല്‌" പോവില്ലേ. നാണമാ ?
ഇത് പഴയ കള്ളുഷാപ് സമരം പോലെ,കണ്ണൂര്‍ നഗരത്തില്‍ സ്കൂളിനും വീടിനും അടുത്തു കൊട്ടക്കണക്കിനു ഇപ്പോഴും കള്ളുഷാപ്പ് എത്രയോ ഉണ്ട്
നല്ല ഊക്കന്‍ മൊയലാളിമാരുടെതും ഉണ്ട്.അവടെ "കല്ല്‌" കേറില്ലേ. സുഹൃത്തെ നാടകം എത്രത്തോളം ആവാം. ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഈ പാര്‍ക്കും നിയമവിരുദ്ധമെങ്കില്‍ നിര്‍ത്തട്ടെ.
പക്ഷെ നിയമം നീതിയൊക്കെ പല അളവില്‍ വിതരണം നടത്തിയാ പെട്ട് പോകും സാര്‍. അതിന്റെ ഒരു ഉദാഹരണം വയനാട്ടില്‍ കണ്ടു കൊണ്ടിരിക്കുന്നു.
ചെങ്ങറയില്‍ ആവാമെങ്കില്‍ വീരെന്ദ്രന്മുതലാളിയുടെ വയനാട്ടിലും ആകാം എന്ന രീതിയില്‍ സംഭവിച്ചില്ലേ. "കല്ലുകള്‍" വയനാട്ടില്‍
പോകില്ലല്ലോ അതല്ലേ അതിന്റെ "നടപ്പ് വശം".

F A R I Z said...

ജലരേഖ പറഞ്ഞതാനതിന്റെ സത്യം. കല്ല്‌ ഏതുവരെയൊക്കെ പോകും?അതറിഞ്ഞാല്‍ കൊള്ളാം.

--- ഫാരിസ്‌

ദൃക്സാക്ഷി said...

ഒരു നല്ല പ്രസ്ഥാനത്തെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് പൂട്ടിച്ചപ്പോള്‍ ഹാ.. എന്തൊരാശ്വാസം! ആ പ്രദേശത്തു കൂടെ പലവട്ടം കടന്നുപോയിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ പറയട്ടെ, അവിടെ കണ്ടല്‍ നശിപ്പിച്ച് അനേകം കെട്ടിടങ്ങള്‍ വന്നപ്പോള്‍ കാണാത്ത ശൌര്യം ഇപ്പോള്‍ വന്നതിന്റെ ഗുട്ടന്‍സ് മനസിലാകുന്നില്ല. പാര്‍ക്ക് വരുന്നതു വരെ മൂക്കുപൊത്താതെ അതിലെ നടക്കാം പറ്റില്ലായിരുന്നു. വളപട്ടണം പാലത്തില്‍ നിന്നും കാണാം കണ്ടല്‍ നശിപ്പിച്ചുള്ള കെട്ടിടങ്ങള്‍ . ഒരു വശത്ത് രാസമാലിന്യങ്ങള്‍ കൊണ്ട് കണ്ടലുകള്‍ ഉണങ്ങി നശിയ്ക്കുന്നു. അവിടെയൊന്നും കണ്ടല്‍ സംരക്ഷണം വേണ്ടാ.

Unknown said...

വളപട്ടണത്ത് തന്നെ കല്ല് പോവേണ്ട സ്ഥലങ്ങള്‍ വേറെ ഒരുപാടുണ്ട്.... പാര്‍ക്കിന് അപ്പുറവും ഇപ്പുറവുമായി നില്ക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി കണ്ടലുകളെ നശിപ്പിച്ചാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. (ഇതില്‍ നിന്നൊക്കെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാര്‍ക്ക് തുടങ്ങുന്നത്. ജൈവികമായ നിര്‍മാണ പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും അവിടെ നടന്നിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകും). വളപട്ടണത്തു തന്നെ മറുകരയില്‍ കൈരളി ഹെറിട്ടേജ് തുടങ്ങുമ്പോള്‍ വെട്ടിമാറ്റിയ കണ്ടലുകള്‍ ഏക്കറു കണക്കിന് വരും.... അന്ന് കല്ലും കുന്തവുമൊന്നും ഈ നാട്ടുകാര്‍ എവിടെയും കണ്ടില്ല. ബസ്സില്‍ യാത്രചെയ്യുന്പോള്‍ പുറത്തേക്ക് നോക്കി ചിലര്‍ മൂക്കത്തുവിരല്‍വെച്ചിട്ടുണ്ടാവും എന്നതൊഴിച്ച് യാതൊരുവിധ പ്രതിഷേധവും അന്ന് കണ്ടില്ല. തലശ്ശേരിയില്‍ എം.സി. ലക്ഷ്മണന്‍ ഫ്ലാറ്റ് തുടങ്ങുന്പോള്‍ മുറിച്ച കണ്ടലുകളുടെ കണക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ? എന്നിട്ട് പ്രതിഷേധവുമായി വന്നിരിക്കുന്നു...ഫൂ....

ജനശക്തി said...

ഇന്ത്യാ വിഷന്‍ ചര്‍ച്ചയില്‍ കേട്ടത്...

പാര്‍ക്കിന്റെ പേരു പറഞ്ഞ് 12 ഏക്കര്‍ ഭൂമി പാര്‍ട്ടി വെട്ടിപ്പിടിച്ചു - തിരുവഞ്ചൂര്‍

പാര്‍ക്കിന്റെ ആകെ വിസ്ത്രീര്‍ണ്ണം 8 ഏക്കര്‍ ഒന്നേ മുക്കാല്‍ സെന്റ് മാത്രം. മൊത്തം ഭൂമിയും വില കൊടുത്ത് വാങ്ങിയത് - പ്രകാശന്‍ മാസ്റ്റര്‍.

കെട്ടിടം പണിതു, നമ്പര്‍ കൊടുത്തു, കറന്റ് കണക്ഷന്‍ കൊടുത്തു - തിരുവഞ്ചൂര്‍

കല്ലോ സിമന്റോ ഉപയോഗിച്ച് ഒറ്റ കണ്‍സ്റ്റക്ഷനും അവിടെ ഇല്ല. നമ്പര്‍ ഇടേണ്ട ഒരു കണ്‍സ്റ്റ്രക്ഷനും അവിടെ ഇല്ല. കറന്റ് കണക്ഷന്‍ ഇല്ല. ഒരു ചെറിയ ജനറേറ്റര്‍ ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത് - സൊസൈറ്റി സെക്രട്ടറി അജയന്‍

ഈ കണ്ടല്‍കാട് ഭൂമിയുടെ ശ്വാസകോശമാണ്. - ജോണ്‍ പെരുവന്താനം പരിസ്ഥിതി പ്രവര്‍ത്തകന്‍

ഈ പാര്‍ക്കിന്റെ തൊട്ടടുത്ത്(പടിഞ്ഞാറ് വശത്ത്) 2 ഏക്കര്‍ കണ്ടല്‍കാട് സ്വകാര്യവ്യക്തി പൂര്‍ണ്ണമായും വെട്ടി നശിപ്പിച്ചപ്പോള്‍ ഈ പരിസ്ഥിതിപ്രവര്‍ത്തകര്‍ എവിടെയായിരുന്നു. തെക്കുവശത്തെ പാര്‍ക്കിലെ കണ്ടല്‍മാത്രം ശ്വാസകോശവും പടിഞ്ഞാറുള്ളത് ശ്വാസകോശമല്ലാതാകുന്നതും എങ്ങിനെ? ഒറ്റകണ്ടല്‍ ചെടി പോലും പാര്‍ക്കിനു വേണ്ടി വെട്ടിയിട്ടില്ലെന്ന് മാത്രമല്ല 1200 ചെടികള്‍ കഴിഞ്ഞ 6 മാസത്തില്‍ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.

ശ്രീ തിരുവഞ്ചൂര്‍ താങ്കള്‍ ആ പാര്‍ക്ക് സന്ദര്‍ശിച്ചിട്ടുണ്ടോ? - അവതാരകന്‍

(കുറച്ച് സമയത്തിനു ശേഷം) എനിക്ക് ആ പാര്‍ക്കിനെപ്പറ്റി നന്നായി അറിയാം - തിരുവഞ്ചൂര്‍ ( പോയിട്ടില്യാന്ന്..)

ഇന്നലെ സുധാകരനും പറഞ്ഞുവെന്ന് ആ പാര്‍ക്ക് ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ലെന്ന്..

ജനശക്തി said...

ഇക്കോളജിക്കലി ഫ്രജൈല്‍ എന്ന ലളിതവല്‍ക്കരണം ശരിയല്ല.
കമന്റ് തുടര്‍ച്ച...
അതിനേക്കാള്‍ സെന്‍സിറ്റീവ് ആണ് ആ പ്രദേശം - പെരുവന്താനം

ഈ പ്രദേശം ഇക്കോളജിക്കലി ഫ്രജൈല്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമല്ല - പ്രകാശന്‍ മാസ്റ്റര്‍

വര്‍ത്തമാനം പറയുന്നവര്‍ പ്രദേശം കണ്ടിട്ടുള്ളവരല്ല. കേട്ടത് വെച്ച് സംസാരിക്കുന്നവരാണ്. ഞങ്ങള്‍ കണ്ടിട്ടാണ് സംസാരിക്കുന്നത് - പ്രകാശന്‍ മാസ്റ്റര്‍.

ജനശക്തി said...

ഒരു കാര്യം കൂടി..ചാനലില്‍ പങ്കെടുത്ത ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് പെരുവന്താനത്തിന്റെ, ചില പ്രയോഗങ്ങള്‍ കെ. സുധാകരനെ കടത്തി വെട്ടും. ധാര്‍ഷ്ട്യം, ധിക്കാരം, ഗുണ്ടകള്‍ (സി.പി.എം കാരെക്കുറിച്ച്) തുടങ്ങിയ പദങ്ങളൊക്കെയായിരുന്നു പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോഴും ഇവരില്‍ പലരുടെയും നാവിന്‍ തുമ്പത്ത്..സംഭവത്തിനു പിന്നില്‍ പക്കാ രാഷ്ട്രീയം ഉണ്ടെന്നതിന്റെ ചാനല്‍ തെളിവുകള്‍ ഇന്ത്യാവിഷനും മനോരമയും നടത്തിയ സര്‍വേകളാണ്. പാര്‍ക്ക് പൂട്ടിയത് സി.പി.എമ്മിനു നാണക്കേടോ?, സി.പി.എമ്മിനു പാരിസ്ഥിതിക ബോധം നഷ്ടപ്പെട്ടുവോ എന്നിങ്ങനെയായിരുന്നു സര്‍വെ വിഷയങ്ങള്‍. പരിസ്ഥിതിപ്രേമത്തിന്റെ പുറത്താണ് ചര്‍ച്ചയും വിവാദവുമെങ്കില്‍ ഇതിനൊക്കെ എന്ത് പ്രസക്തി?പാര്‍ക്ക് വന്നപ്പോള്‍ പരിസ്ഥിതിക്ക് തകരാറുണ്ടായോ, പാര്‍ക്ക് പൂട്ടിയപ്പോള്‍ അത് പരിഹരിച്ചോ എന്നതിനേക്കാള്‍ പ്രധാനമോ പരിസ്ഥിതിപ്രേമികള്‍ക്ക് സര്‍വേയില്‍ ചോദിച്ച ചോദ്യങ്ങള്‍?

വിജി പിണറായി said...

മീര: 'തലശ്ശേരിയില്‍ എം.സി. ലക്ഷ്മണന്‍ ഫ്ലാറ്റ് തുടങ്ങുമ്പോള്‍ മുറിച്ച കണ്ടലുകളുടെ കണക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ?'

കണക്ക് ഉണ്ടോന്നു ചോദിച്ചാല്‍ ബുദ്ധിമുട്ടാണ്...! ഫോട്ടോ ഒരെണ്ണംഇവിടെ കാണാം. ഫോട്ടോയില്‍ ഇടതുവശത്ത് അവശേഷിക്കുന്ന കണ്ടലുകള്‍ കുറച്ച് കാണാം. വലതുവശത്ത് കാണുന്ന ഫ്ലാറ്റ് സമുച്ചയം പണിതിരിക്കുന്നത് മണ്ണിട്ടു നികത്തിയ നീര്‍ത്തടത്തിനു മേലാണെന്ന് ആരും പറയാതെ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതു വെച്ചു നോക്കിയാല്‍ പാപ്പിനിശ്ശേരിയില്‍ ഒന്നുമില്ല. പക്ഷേ അവിടെ ‘മലയെ പിളര്‍ന്ന കല്ലു’കള് ഒരെണ്ണം പോലും‍ ഈ വഴിക്കൊന്നും പോയതു കണ്ടില്ല...!

ജനശക്തി said...

'ലളിതം സുന്ദരം പ്രകൃതി വിധേയം. ഇനിയും വരാന്‍ തോന്നുന്നു'. പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക് ചുറ്റിക്കണ്ടശേഷം സന്ദര്‍ശക പുസ്തകത്തില്‍ കോഴിക്കോട് സര്‍വകലാശാല ഫോക്ലോര്‍ അധ്യാപകന്‍ ഡോ. ഇ കെ ഗോവിന്ദരാജ വര്‍മ കുറിച്ചിട്ട വാക്കുകള്‍. പാര്‍ക്ക് സന്ദര്‍ശിച്ചവരെല്ലാം ഇതേ അഭിപ്രായക്കാരാണ്. ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് കണ്ടല്‍ ചെടി നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അപൂര്‍വ ദൌത്യം ഏറ്റെടുത്ത പാപ്പിനിശേരിക്കാര്‍ക്കുള്ള അംഗീകാരമാണ് ഈ നല്ല വാക്കുകള്‍...

കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ

Unknown said...

@വിജി പിണറായി
മറുപടി ഉചിതമായി....നന്ദി!

നനവ് said...

ഒന്നുകിൽ നിങ്ങൾക്ക് കണ്ടൽക്കാട് എന്തെന്ന് അറിയില്ല.അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിച്ചുകൊണ്ട് അതിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നു.എന്താണ് കണ്ടൽ വനം?അതു ഭൂമിയുടെ വൃക്കയും ശ്വാസകോശവുമാണ്.ജൈവിക മാലിന്യങ്ങളുടെ ശുദ്ധീകരണമാണ് അവിടെ നടക്കുന്നത്.മത്സ്യങ്ങളുടെ പ്രജനന കേന്ദ്രം,മത്സ്യദേശാടന കാലത്തെ ഇടത്താവളം,ഉപ്പുവെള്ള നിയന്ത്രണം,ആയിരക്കണക്കിനു ജീവിവർഗ്ഗങ്ങളുടെ ആവാസകേന്ദ്രം അങ്ങിനെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ധർമ്മങ്ങൾ ഈ ഭൂമിക്ക്-ജീവനു വേണ്ടി അനുഷ്ടിക്കുന്ന ഒരു അൽഭുത പ്രതിഭാസമാണ് കണ്ടൽ വനങ്ങൾ...അതിലൂടെ ഒരു മനുഷ്യൻ നടന്നുപോകുന്നതു പോലും അതിന്റെ പ്രവർത്തനത്തെ ബാധിക്കും.നമ്മുടെ വൃക്കയ്ക്കും,ശ്വാസകോശത്തിനും തകരാർ വന്നാൽ എന്തു സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം.പക്ഷെ ഭൂമിക്ക് അത് സംഭവിച്ചാൽ നമ്മളടക്കം എല്ലാവരും നശിക്കും അത്ര തന്നെ.
ഇങ്ങിനേയുള്ള ഒരു സ്ഥലത്തിൽകൂടി മൂന്ന് മാസംകൊണ്ട് ഒരു ലക്ഷത്തിലധികം പേർ ചവിട്ടി മെതിച്ചു ബഹളം വച്ചു കടന്നു പോയപ്പോൾ നശിപ്പിക്കപ്പെട്ടത് എന്താണ്?12ഏക്കർ കണ്ടൽ വനം തന്നെ!!അതിന്റെ ധാർമ്മിക ജീവിതചക്രവും.....രാത്രി 11മണി വരെ വെളിച്ചത്തിലും ബഹളത്തിലും മുങ്ങി നിൽക്കുന്ന ഇവിടെ ഒരു പാതിരാക്കൊക്ക് എത്തിനോക്കുകയെങ്കിലും ചെയ്യുമോ? പകല് പോലും അവിടെ എപ്പോഴും കണ്ടിരുന്നതാണതിനെ!!
ഇനി നിങ്ങൾ പറയുന്ന മറ്റു സ്ഥലങ്ങളിലെ നശീകരണത്തിന്റെ കഥ.തലശ്ശേരി സിറ്റി സെന്ററായാലും,ലക്ഷ്മണൻ ആർക്കേഡായാലും,ആമുക്കപ്പള്ളിയായാലും എല്ലായിടത്തും നമ്മൾ സംരക്ഷണ പ്രവർത്തകരെത്താറുണ്ട്.എതിർക്കാറുണ്ട്.ചിലത് സംരക്ഷിക്കാൻ പറ്റാറുണ്ട്.ഇതൊക്കെ നിങ്ങൾ കാണാതിരിക്കുന്നത് നമ്മുടെ തകരാറ് കൊണ്ടല്ല.സംരക്ഷണപ്രവർത്തനം ആരുടെയും കുത്തകയല്ല,അത് നിങ്ങൾക്കും ചെയ്യാവുന്നതാണ്.അപ്പോൾ നിങ്ങളോടൊപ്പം പൂർണ്ണമനസ്സോടെ നമ്മളുമുണ്ടാവും..
കണ്ടൽക്കാടിനു ഒറ്റ രാഷ്ട്രീയമേ ഉള്ളൂ.ജീവനെ സേവിക്കുക..
ബ്ലോഗ് സന്ദർശിച്ചതിന് എല്ലാവർക്കും നന്ദി..സ്നേഹം...

mini//മിനി said...

വളപട്ടണം പുഴയോരത്തുള്ള കണ്ടൽ‌പാർക്കിന്റെ ഉള്ളിൽ കടന്ന് ധാരാളം ഫോട്ടോ എടുത്ത്, എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തത് വായനക്കാർക്ക് കാണാൻ വേണ്ടിയാണ്. ജാതി മത രാക്ഷ്ട്രീയം നോക്കാതെയാണ് ഞാൻ അവിടെ പോയതും ഫോട്ടോ എടുത്തതും. വെറുമൊരു ഫോട്ടോബ്ലോഗ് ചർച്ചാവേദിയല്ലാത്തതിനാൽ താങ്കളുടെ കമന്റിനു മറുപടി ഇവിടെ വന്ന് പറയുകയാണ്.
എന്റെ ബ്ലോഗ് പോസ്റ്റ്: http://mini-chithrasalaphotos.blogspot.com/2010/06/mangroves.html

കണ്ടൽ പാർക്കിന്റെ അടിസ്ഥാനഘടകം അവിടെയുള്ള വിവിധയിനം കണ്ടൽ സസ്യങ്ങളാണ്. സസ്യങ്ങൾ നശിപ്പിച്ചാൽ പിന്നെ അത് കണ്ടൽപാർക്ക് അല്ലാതായി മാറും. (അങ്ങനെ നശിപ്പിച്ച ചിത്രങ്ങൾ ഇഷ്ടം പോലെയുണ്ട്) അപ്പോൾ കണ്ടൽ പാർക്കിന്റെ അടിസ്ഥാനഘടകങ്ങളായ കണ്ടൽ സസ്യങ്ങൾ വളർത്തേണ്ടത് പാർക്ക് നിർമ്മിക്കുന്നവരുടെ ആവശ്യമായി മാറുകയാണ്.

മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധം കവിഞ്ഞൊഴുകുന്നതിനാൽ അകലെനിന്ന് മാത്രം നോക്കിക്കാണാൻ കഴിയുന്ന കണ്ടൽ സസ്യങ്ങളെ തൊട്ടടുത്ത് കാണാനുള്ള ഒരു സുവർണ്ണാവസരമാണ് ഈ പാർക്ക് നൽകുന്നത്.
പുഴയോരത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം, അനേകം വർഷങ്ങളായി ജീവശാസ്ത്രവും പരിസ്ഥിതി സംരക്ഷണവും പഠിപ്പിച്ച എനിക്ക് നന്നായി അറിയാം. കണ്ടൽ നശിപ്പിച്ച് റിസോർട്ടുകൾ പണിത് മാലിന്യനിക്ഷേപം വർദ്ധിപ്പിക്കുന്നതിനെക്കാൾ നല്ലത് അവ വളർത്തുന്നതല്ലെ?
പാർക്ക് വന്നാൽ ഇനി പുഴക്കരയിൽ രാത്രിയുടെ മറവിൽ ‘മാലിന്യനിക്ഷേപം നടക്കില്ല’ എന്നതുകൊണ്ടാണൊ അതിനെതിരായി പ്രവർത്തിക്കുന്നത്?

mini//മിനി said...

1980 മുതൽ പതിനഞ്ച് വർഷം‘ വളപട്ടണം പാലം കടന്ന് പയ്യന്നൂർ വരെ എല്ലാ അദ്ധ്യയനദിവസങ്ങളിലും യാത്ര ചെയ്തതാണ്. അതിനുശേഷം യാത്ര വല്ലപ്പോഴും ആയി മാറി. ഈ യാത്ര പഴയങ്ങാടി വഴിയോ, തളിപ്പറമ്പ് വഴിയോ ആവാം. പാലം കടന്നാൽ പഴയങ്ങാടിഭാഗത്തേക്ക് പോകുന്നത്, ഇന്നത്തെ വഴിയല്ല. പടിഞ്ഞാറ് വശം കോട്ടൺ മിൽ‌സും ടൈൽ‌സ് ഫാക്റ്ററിയും ആരംഭിക്കുന്നിടം വരെ കണ്ടൽ നിറഞ്ഞ ആഴം കുറഞ്ഞ ജലാശയങ്ങളായിരുന്നു. മിക്കവാറും ദിവസങ്ങളിൽ വെള്ളത്തിൽ ഇരുന്ന് ചെമ്മീൻ പിടിക്കുന്ന സ്ത്രീകളെ കാണാം. പതുക്കെ സസ്യങ്ങൾക്ക് കോടാലിയും തീയും വെച്ച് മണ്ണിട്ടു മൂടി പലതരം കെട്ടിടങ്ങൾ പണിതു. കണ്ടൽ‌ച്ചെടികൾ ഇനിയൊരിക്കലും മുളക്കാത്ത വിധം നശിപ്പിക്കുമ്പോൾ കണ്ണടച്ചവർ, കണ്ടൽ വളർത്തുന്ന മാലിന്യരഹിതമായ പാർക്ക് നിർമ്മിക്കുമ്പോൾ ബഹളം വെക്കുന്നത് അതിനകത്ത് പോയി ഒന്ന് നോക്കിയിട്ട് മതി’, എന്നാണ് എനിക്ക് പറയാനുള്ളത്.

പുഴക്കരയിൽ മണ്ണിട്ട് മൂടി കെട്ടിടനിർമ്മാണം നടത്തുന്ന പ്രവർത്തനങ്ങൾ താങ്കളുടെ മുന്നിൽ ധാരാളം ഉണ്ടായിരുന്നല്ലൊ?

പഴയങ്ങാടി കഴിഞ്ഞാൽ പല സ്ഥലത്തും ഒരിക്കലും വറ്റാത്ത അരുവികൾ മുൻപ് കാണപ്പെട്ടിരുന്നു. മാർച്ച് ഏപ്രീൽ മാസങ്ങളിലും തെളിനീർ ഒഴുക്കിയവ. കുന്നുകൾ ഇടിച്ചു മറിച്ചതോടെ ഉറവകളെല്ലാം വറ്റി. ഏതെങ്കിലും ഒരു കുന്നിടിക്കൽ തടയാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ?

ഇനി കുറച്ചുകൂടി അടുത്തു വരാം. കണ്ണൂരിൽ നിന്നു വരുന്നറോഡ് രണ്ടായി പിരിയുന്ന ഒരു സ്ഥലത്ത് ആയിരക്കണക്കിന് കൊക്കുകളും നീർക്കാക്കകളും ‘ഒറിജിനൽ കാക്കകളും’ ഊഴംവെച്ച കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയിരുന്ന ‘Raintree’ ഏതാനും വർഷം‌മുൻപ്, മുറിച്ച്‌മാറ്റി പക്ഷികളെ കുടിയിറക്കുമ്പോൾ ഏതെങ്കിലും ഒരു പക്ഷിക്കുഞ്ഞിനെ രക്ഷപ്പെടുത്താൻ താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?

ഇനി ഒന്ന് കൂടി, രണ്ട് വർഷം മുൻപ്… ടൌണിന്റെ കണ്ണായ സ്ഥലത്ത് റോഡരികിലായി ഒറ്റപ്പെട്ട് നിൽക്കുന്ന വലിയമരത്തിനു മുകളിൽ അനേകം നീർക്കാക്കകൾ കൂട്‌കെട്ടി കുഞ്ഞുങ്ങൾ വളർന്ന് സസന്തോഷം കൂട്ടിൽ ഉറങ്ങുമ്പോൾ രാത്രിയുടെ മറവിൽ മരത്തിന്റെ ശാഖകൾ മുറിച്ച് കൊലപാതകം നടത്തിയവർക്കെതിരായി താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?

“ഇനി ഒരു കാര്യം കൂടി പറയുന്നു; താങ്കളെപോലുള്ളവരുടെ ഇടപെടൽ കാരണം കണ്ടൽ‌പാർക്ക് പൊളിച്ചുമാറ്റുന്നതു നോക്കി, ആ ദിവസം അവിടെ നിക്ഷേപിക്കാൻ മാലിന്യങ്ങളുമായി വണ്ടികൾ പുഴക്കരയിൽ വന്ന് ക്യൂ നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി”
ഇനി ഇപ്പോൾ നിർത്തുന്നു.

നനവ് said...

പശു ചത്തിട്ടും മോരിന്റെ പുളിപ്പു മാറിയില്ലേ,ടീച്ചറേ?

ധൃതരാഷ്ട്രർക്കു കണ്ണു കാണാൻ മേലാഞ്ഞിട്ട് ഗാന്ധാരി കണ്ണിനു മേലെ

ഒരു കറുത്ത തുണി ചുറ്റി അന്ധത വരിച്ചതു പോലെ ,പാർട്ടിസഖാക്ക

ൾക്ക് പണാർത്തിയെന്ന അന്ധത വന്നപ്പോൾ ടീച്ചറും കണ്ണു വരിഞ്ഞു

കെട്ടിയതോ അതോ ശരിക്കും കണ്ണു കാണാൻ മേലെ നിങ്ങൾക്കും?...
പണ്ടൊരിക്കൽ അന്ധൻമാർ ആനയെക്കാണാൻ പോയ ഒരു കഥയുണ്ട്.അതുപോലാണ് മിനിട്ടീച്ചർ കണ്ടൽപ്പാർക്കു കണ്ടത്;എന്നുവച്ചാൽ മനോഹരമായ നിർമ്മിതികൾ കണ്ടു ,നീന്തൽക്കുളം കണ്ടു,കോൺഫറൻസ് ഹാൾ കണ്ടു,കല്ലും കരിങ്കല്ലും കൊണ്ട് വശങ്ങൾ കെട്ടി ലോഡുകണക്കിനു മണ്ണിട്ട്[കണ്ടൽക്കാടിലും നീർത്തടത്തിലും കോസ്റ്റൽ ഏരിയയിലും ഒരിക്കലും അരുതാത്തകാര്യം]ഉണ്ടാക്കിയ റോഡുകൾകണ്ടു,[ഇതൊക്കെ ഞങ്ങൾ പല പ്രാവശ്യം കണ്ട കാര്യം തന്നെ ടീച്ചറേ]ഇനി വരാൻ പോകുന്ന ബിയർ പാർലറും മറ്റ് അനേകം കച്ചവടങ്ങളും കാണാൻ പോകുന്നു...ഹാ,എത്ര ഗംഭീരമായ കണ്ടൽ സംരക്ഷണം!...3 മാസം കൊണ്ട് 10 ലക്ഷമല്ലേ നടവരവ് കിട്ടിയത്..
കണ്ടൽകാട് സംരക്ഷിക്കാനെന്ന പേരും പറഞ്ഞ് ഈ കാലയളവിൽ ഒരു ലക്ഷം പേർ അവിടെ ആർത്തട്ടഹസിച്ചു കൂത്താടി നടന്ന് സർവ്വ ജീവജാലങ്ങളെയും ദ്രോഹിച്ചപ്പോൾ ,ഹാ എന്തു മനോഹരമായ കണ്ടൽ സംരക്ഷണം!...
അപൂർവ്വ ജീവജാലങ്ങളെ ദ്രോഹിച്ചതും വേലിയേറ്റവേലിയിറക്കങ്ങൾ തടഞ്ഞതും കണ്ടലിന്റെ ജീവൻ നിലനിർത്തുന്ന ശ്വസനവേരുകൾ വെട്ടിമാറ്റി കുളങ്ങളും മറ്റു നിർമ്മിതികളും ഉണ്ടാക്കിയതും സകലമാന ഇന്ത്യക്കാർക്കും സൌജന്യമായി കാണാനും പഠിക്കാനും ഒക്കെ അവകാശമുള്ള കണ്ടലുകളെ കയ്യൂക്കിന്റെ ബലത്തിൽമാത്രം സ്വന്തമാക്കി കച്ചവടസ്ഥലമാക്കി മാറ്റിയതും ഒക്കെ ഹാ,എത്ര മഹത്തായ കണ്ടൽ സംരക്ഷണം!!
ടീച്ചർ ഇനിയും ഇക്കോളജിയും ബയോളജിയും ഒക്കെ പഠിപ്പിക്കണം; പക്ഷെ ,ആട്ടിൻ തോലിട്ട ചെന്നായെ കാണിച്ച് ,മക്കളേ ഇതാണ് ആട്,സാധു ജീവിയാണ്, നല്ല പാലു തരും എന്നൊക്കെ പഠിപ്പിച്ചാൽ പാവം കുഞ്ഞുങ്ങളുടെ ഗതി അധോഗതിയാവുമേ..
ഒരു കാട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുമ്പോൾ അതു തടയുന്നതിനാണ് ഉത്തരവാദപ്പെട്ടവരെ ശമ്പളം കൊടുത്തു നിയമിച്ചിരിക്കുന്നത്.മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും ഒപ്പം തദ്ദേശവാസികളുടെയും ചുമതലയാണ് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി തടയേണ്ടത്.അതിനുപകരം ആ കാട് എല്ലാ നിയമങ്ങളെയും മറികടന്ന് നശിപ്പിക്കാൻ ചിലരെ അനുവദിക്കാൻ ഇതൊരു ന്യായീകരണമേ അല്ല..അത്രമേൽ അമൂല്യമായ കണ്ടൽക്കാടു സംരക്ഷിക്കാൻ സർക്കാരിനു വേണമെങ്കിൽ കാവൽക്കാരെ നിർത്താം...
ജില്ലാ പരിസ്ഥിതി സമിതിയുടെ പ്രവർത്തനങ്ങളെ രാഷ്ട്രീയാന്ധത മൂത്ത് നിങ്ങൾ അടച്ചാക്ഷേപിച്ചുവല്ലോ.അതു വായിച്ചപ്പോൾ കുണ്ടു കിണറ്റിലെ തവളയെ ഓർമ്മ വന്നു.ലോകത്തു നടക്കുന്നതൊന്നും അറിയാൻ ശ്രമിക്കാതെ എന്തൊക്കെയോ പിച്ചും പേയും പുലമ്പലുകൾ...ഞങ്ങളുടെയടുത്ത് സഹായാഭ്യർഥനയുമായി വന്നവർക്കും കണ്ണടച്ച് ഇരുട്ടാക്കാത്തവർക്കും ഒക്കെയറിയാം എന്താണ് ഞങ്ങളുടെ പ്രവർത്തനങ്ങളെന്ന്.കൂടാതെ ആരുടെയെങ്കിലും അംഗീകാരമോ അവാർഡുകളോ നേടുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം...വലിയ നെറ്റ് വർക്ക് ഉള്ള സംഘടന അല്ലാത്തതിനാൽ ഞങ്ങൾക്കാകുംപോലെ ഈ മണ്ണിനും ഇതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെയും നിലനിൽ‌പ്പിന് വിഘാതമായി നടക്കുന്ന എല്ലാറ്റിനുമെതിരായി ഞങ്ങൾ ഇനിയും പ്രവർത്തിക്കും.ഒരധ്യാപികയെന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങളെ പരിഹസിക്കലാണ് ശരിയെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അങ്ങനെ ചെയ്തുകൊള്ളൂ,പക്ഷെ,ഒരു പിടി അന്ധമായ പാർക്കനുകൂലികൾ ഒഴികെ,നേരിട്ടും എഴുത്തിലൂടെയും,ഫോൺ വിളിച്ചും ഞങ്ങളെ അനുകൂലിച്ചവരാണ് ബഹു ഭൂരിപക്ഷം കേരളീയരും...

Unknown said...

സുഹൃത്തേ,
ഇത് സുധാകരന്‍ എന്ന ക്രിമിനല്‍ എം.പി.യുടെ മുഷ്കും കേന്ദ്രഭരണത്തിലെ സ്വാധീനവും കൊണ്ട് `വിജയിച്ച' സമരം മാത്രമാണ് എന്ന് ആദ്യം തിരിച്ചറിയുക. അല്ലാതെ, `ഞങ്ങള്‍' നടത്തിയ ഐതിഹാസിക സമരത്തിന്‍െറ ബാക്കിപത്രം അല്ല. അങ്ങനെ ചെറുതായെങ്കിലും ധരിച്ചുപോയാല്‍ ആകെ അബദ്ധമാകുമേ....... പറഞ്ഞില്ലെന്നു വേണ്ട! പിന്നെ ഈ സമരം വിജയിച്ചുവെന്നുകരുതി ഇനി ഏതെങ്കിലും അബ്കാരികളോ മറ്റോ ബാറുതുടങ്ങാന്‍ കണ്ടല്‍വെട്ടുന്നതും തണ്ണീര്‍തടങ്ങള്‍ നികത്തുന്നതും കുന്നിടിക്കുന്നതും ഒക്കെ തടയാന്‍ പോകുന്നതിനുമുന്പ് സുധാകരണ്ണനെ വിളിച്ചുചോദിച്ചിട്ടുപോയാല്‍ മതി. പാപ്പിനിശ്ശേരിയിലെ സഖാക്കളുടെ കൈവെള്ളയിലെ ചൂടേ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ, നടാലിലെ ഗുണ്ടകള്‍ ബോഡിപോലും ബാക്കിവെച്ചേക്കില്ല... ജാഗ്രത.

Unknown said...

ടീച്ചര്‍ ചൂണ്ടിക്കാട്ടിയത് അത്യന്തം പ്രാധാന്യമുള്ള ഒരു വിഷയമാണ്. കണ്ടലുകള്‍ക്കിടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ `ഞങ്ങള്‍ക്ക്' എന്തുചെയ്യാന്‍ കഴിയും? സിപിഎംകാര്‍ വെട്ടിനിരത്തിയതിന്‍െറ ബാക്കി കണ്ടലെങ്കിലും രക്ഷിക്കാന്‍ എന്താണ് `ഞങ്ങള്‍' ചെയ്യാനുദ്ദേശിക്കുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.

ജനശക്തി said...

മഹാരാഷ്ട്രയില്‍ കണ്ടല്‍ പാര്‍ക്കുകള്‍

നനവ് said...

ഇവിടെ ജയിച്ചത് ഞങ്ങളോ ശ്രീ. കെ. സുധാകരൻ എം.പി.യോ ഒന്നുമല്ല, കമന്റെഴുതിയും അല്ലാതെയും പാർക്കിനെ അനുകൂലിക്കുന്നവരടക്കം ഭൂമിയിലെ മനുഷ്യരടക്കമുള്ള സർവ്വ ജീവജാലങ്ങളുമാണ്,നിങ്ങളുടെയൊക്കെ കുഞ്ഞുമക്കളും അവർക്ക് ജനിക്കാനിരിക്കുന്ന മക്കളുമൊക്കെയാണ്, ആ പുഴയോരവും ഇത്തിരി കണ്ടലും പിന്നെ ജീവന്റെ പൊട്ടിക്കരുതാത്ത ,പരസ്പരാശ്രയത്തിന്റെതായ വലക്കണ്ണിയിൽ‌പ്പെടുന്ന നൂറുകണക്കിനു ജീവജാലങ്ങളും രക്ഷിക്കപ്പെട്ടതു വഴി ജയിച്ചിരിക്കുന്നത്..അതിൽ സന്തോഷിക്കുന്നു എന്നല്ലാതെ ഞങ്ങൾക്ക് പരിസ്ഥിതിപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ മറ്റൊന്നും കിട്ടേണ്ടതില്ല...

ഒരു വെറും രാഷ്ട്രീയക്കാരനായ ശ്രീ .കെ.സുധാകരൻ എം.പി.കിട്ടിയ അവസരങ്ങൾ മുതലാക്കി കണ്ണൂരിലെ സമരങ്ങളിൽ ബുദ്ധിപൂർവ്വം ഇടപെട്ട് തന്റെ രാഷ്ട്രീയ വളർച്ചയ്ക്കുപയോഗിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ മിടുക്ക്.അതിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചരിത്രപരമായ മണ്ടത്തരങ്ങൾ കാണിച്ചിട്ട്...ഞങ്ങളെയും സി.ആറിനേയും കള്ളുഷാപ്പിനെതിരെ സത്യാഗ്രഹസമരം ചെയ്ത സ്ത്രീകളെയുമൊക്കെ മൃഗീയമായി ആക്രമിച്ചപ്പോൾ കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജനസമ്മതിയാണ്.കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന് ശരിക്കും തൊട്ടറിയാനായി എന്നതാണ് ഈ സമരം കൊണ്ട് ഞങ്ങൾക്കുണ്ടായ ഒരു നേട്ടം.സത്യാഗ്രഹമിരുന്ന ഒരു സ്ത്രീയുടെ ബ്ലൌസിൽ പിടിച്ച് വലിച്ച് നാഭിക്കു ചവിട്ടി മൂത്രം പോവാതാക്കിയവരും, തലമുടി പിടിച്ച് തറയിൽ തള്ളിയിട്ട് അസഭ്യങ്ങൾ വർഷിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരുമൊക്കെ ഓർക്കുന്നത് നന്ന് പണ്ട് ഒരു സീതയെ ദ്രോഹിച്ചതുകൊണ്ട് മാത്രമാണ് ലങ്കാസാമ്രാജ്യം നശിച്ചത്..

ഞങ്ങളൊക്കെ അടിച്ചാൽ തിരിച്ചടിക്കാത്തവരാണ്.ആക്രമണം ഒന്നിനും പരിഹാരമല്ല എന്നു തിരിച്ചറിഞ്ഞവരാണ്.ഇനിയും നിങ്ങൾക്ക് ഞങ്ങളെപ്പോലുള്ളവരെ അടിക്കാൻ കഴിഞ്ഞേക്കും.അത് വലിയ മിടുക്കൊന്നുമല്ല.പക്ഷെ ,ഞങ്ങൾക്കു വേണ്ടി തിരിച്ചടിക്കാൻ പ്രകൃതി ഒരുപാട് കൈകളെ ഒരുക്കി നിർത്തും എന്നോർക്കുക,കാരണം ആർക്കൊക്കെയോ വേണ്ടി ഞങ്ങൾ അടികൊള്ളുമ്പോൾ അവർക്ക് ഞങ്ങൾക്കൊപ്പം നിൽക്കാതിരിക്കാനാവില്ല...അതു മാത്രമല്ല പ്രകൃതിയുടെ ഒരു തിരിച്ചടിയുണ്ട്,മനുഷ്യന്റെ അഹന്ത അതിർ കടക്കുമ്പോൾ...അതിനെ ഭയക്കാതിരിക്കാൻ ആർക്കുമാവില്ല..അതിനെ കരുതിയിരുന്നു കൊള്ളുക..

എം.സി.ലക്ഷ്മണൻ എൻക്ലേയ്‌വ്സിലും സിറ്റി സെന്ററിലും മറ്റും എന്താണ് നടന്നതെന്ന് ചികഞ്ഞെടുപ്പിക്കാതിരിക്കുന്നതാണ് അവനവന് നല്ലത്.സ്വന്തം ചീഞ്ഞളിഞ്ഞ പുണ്ണു മാന്തി എന്തിന് അവനവനെത്തന്നെ നാറ്റിക്കുന്നു..

സ്വന്തം കുടുംബത്തെപ്പോലും ശരിക്കു നോക്കാതെ രാപകലന്യെ അലഞ്ഞു നടന്ന് പാർട്ടി കെട്ടിപ്പടുത്ത ഒരുപാടാളുകളുണ്ടായിരുന്നു മുമ്പ്..അന്ന് നിങ്ങൾ അടിച്ചിട്ട ചിലർ അങ്ങനെയുള്ള വീടുകളിൽനിന്ന് വന്നവരാണ്.ഇന്ന് ലക്ഷ്വറി കാറുകളും ബംഗ്ലാവുകളുമായി സുഖിച്ച് ,പിന്നെയും പിന്നെയും സുഖിക്കാനായി നാടിനേയും നാട്ടാരേയും പരിസ്ഥിതിയേയും ഒക്കെ മുടിച്ച് കോടികൾ വാരിക്കൂട്ടുമ്പോൾ അതിനു സപ്പോർട്ടുമായി നടക്കുന്നവരുടെ സ്ഥാനം എവിടെയായിരിക്കുമെന്നും ഞങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്നും ഞങ്ങൾക്കറിയാം...
അടിക്കും,കൊല്ലും എന്നൊന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ ഭയക്കുന്നവരല്ല ഞങ്ങൾ..പ്രകൃതിയുടെ നിയോഗം അനുഷ്ഠിക്കുന്നവരെ എത്രകാലം നിലനിർത്തണം എന്നു തീരുമാനിക്കുന്നത് പ്രകൃതിയാണ്.പ്രകൃതി' ഞങ്ങൾ ഇവിടെ വേണ്ട' എന്നു തീരുമാനിക്കുന്നതുവരെ ഞങ്ങൾ രംഗത്തുണ്ടായിരിക്കും..അതാണ് ജീവിതത്തെപ്പറ്റി ഞങ്ങൾക്കുള്ള കാഴ്ചപ്പാട്..

Unknown said...

നനവ് , ഹൈക്കോടതി നിങ്ങ lu ടെ ടെ പോസ്റ്റിനു ആധാരമായ വാദങ്ങള്‍ സ്റ്റെയ് ചെയ്തു. മാതൃഭൂമി, മനോരമ ഒക്കെ ഓണ്‍ ലൈന്‍ നോക്കി. എല്ലാ വലതു പത്രങ്ങളും മുങ്ങി.
നിങ്ങളെ പോലുള്ളവര്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ നേതൃത്വം പോട്ടെ, അണികള്‍ ആയാല്‍ പോലും ആ പ്രസ്ഥാനത്തിന് എത്ര നാറ്റക്കേസ് ആണ് എന്ന് കൂ ടുതല്‍ ‍ തെളിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തനം നിങ്ങള്‍ കരുതുന്നതിനെക്കാള്‍ കോമന്‍ സെന്‍സ്, വിചാരപരത (വെറും ഏഴാംകൂലി വികാരപ്രകടനമല്ല) ചിന്ത എന്നിവ ആവശ്യപ്പെടുന്നു എന്നും ഇന്ന് തെളിഞ്ഞു. അല്ലെങ്കില്‍ ഈ മാതിരി പൊട്ടത്തര പോസ്റ്റ് കല്ലും മലയും ഒന്നും വെച്ചു കാചില്ലായിരുന്നു. കുറച്ചു കൂടി ക്ഷമിക്കുമായിരുന്നു, പ്രതികരിക്കാന്‍. ഒരു പ്രാന്തന്‍ സുഡാകരന്റെ ബലത്തില്‍ അര്മാടിക്കില്ലായിരുന്നു. ഇവിടെ കോടതിയുണ്ട്‌, ജനപ്രതി നിധി സഭയുണ്ട്. പരിയാരം medical‍ കോളെജ് തിരഞ്ഞെടുപ്പും ഇങ്ങനെ കൊലാഹലമുണ്ടാക്കിയിരുന്നു. കോടതി പരിയാരം കോടതി കേസില്‍ വാക്കാല്‍ ഇത് ബീഹാര്‍ ആണോ എന്ന് ചോദിച്ചിരുന്നു. പക്ഷെ നിയമം നോക്കിയപ്പോ എന്തോ judgനു അതില്‍ കഥയില്ലാ എന്ന് തോന്നിയിരിക്കണം. സുപ്രീം കോടതി വരെ പോയി കേസ് തൊട്ടു തൊപ്പിയിട്ടു സുധാകരേട്ടന്‍. നിങ്ങള്‍ ഈ നാട്ടില്‍ തന്നെ അല്ലെ. പൂട്ടാന്‍ പറഞ്ഞു, പാര്‍ക്ക് പൂട്ടി. പൂട്ടിയവര്‍ക്ക് നിങ്ങളെ പോലെ തോന്ന്യാസം കാണിക്കാമായിരുന്നു. അതവര്‍ ചെയ്തില്ല അവരുടെ മാന്യത. ഇനി നിങ്ങള്‍ നിയമത്തെ ബഹുമാനിക്കുമോ. അവിടെപോയി തറ പരിപാടി തുടങ്ങിയാല്‍ ഇപ്പോള്‍ പൂട്ടിയവര്‍ക്കും നിങ്ങളെ പോലെ നിയമ ബാഹ്യമായി തറ പരിപാടി കളിച്ച്ചുകൂ ടെ . അങ്ങനെ തന്നെ അല്ലെ, രാഷ്ട്രീയക്കാര്‍ അലവലാതികള്‍ ആകുന്നതു , നിയമ വിരുദ്ധര്‍ ആവുന്നത് . ഞാന്‍ ലജ്ജിക്കുന്നു പരിസ്ഥിതി പ്രവര്‍ത്തനം എന്നാ മഹനീയ പ്രവര്‍ത്തനത്തിന് ഈ മാതിരി അജണ്ടകള്‍ ഉള്ള ചിന്താ രഹിതര്‍ അനികലായും നേതാക്കലായും ഉരുത്തിരിയുന്നതില്‍ . അല്ലെങ്കില്‍ ഇവിടെ മുകളില്‍ പറഞ്ഞ ഒരുപാടു ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയുമായിരുന്നു . ഒന്നും kayyilillaatthathinaal kure payyaaram പറഞ്ഞു നിങ്ങള്‍.

നനവ് said...

@ജലരേഖ,
ഹാ,കഷ്ടം എന്നല്ലാതെ എന്തു പറയാൻ... ഇത്ര വൃത്തികേടുകൾ എഴുതി അവനവന്റെ നിലവാരം സ്വയം വെളിവാക്കിയതിന് നിങ്ങൾക്ക് നന്ദി...എല്ലാവരും വായിക്കട്ടെ,അറിയട്ടെ...ഇതിലും കൂടുതൽ തറയാവാൻ സാധിക്കുമെങ്കിൽ അടുത്ത കമന്റിൽ ആയ്ക്കോളൂ... കോടതിവിധി എന്താണെന്ന് മനസ്സിലാക്കാതെ, ഇങ്ങനെ ആകെ നിരാശ ബാധിച്ചവന് ഒരു കച്ചിത്തുരുമ്പ് കിട്ടിയതിൽ കേറിത്തൂങ്ങി വീരസ്യം പറയാതെ ഒന്ന് ചിന്തിച്ചു നോക്കൂ സുഹൃത്തെ...നിയമലംഘനങ്ങൾക്കൊന്നും തന്നെ ബഹു. കോടതി അനുമതി നൽകിയിട്ടീല്ല..ടിക്കറ്റു പോലും പിരിക്കരുതെന്നു പറഞ്ഞ കോടതിവിധിയെ ലംഘിച്ച് പിരിക്കാൻ തീരുമാനിച്ച് പാർക്കധികൃതരാണ് വീണ്ടും നിയമലംഘനം നടത്തുന്നത്...മുൻകൂർ നോട്ടിസ് നൽകിയിട്ടില്ല എന്ന ഒരേയൊരു സാങ്കേതികത പറഞ്ഞാണ് ബഹു. കോടതി താത്കാലികമായി തുറക്കാൻ അനുവദിച്ചിരിക്കുന്നത്...അല്ലാതെ അവിടെ നടത്തിയ നിയമലംഘനങ്ങളെ ഒന്നും സാധൂകരിച്ചിട്ടില്ല. തീരദേശ കമ്മിറ്റിയുടെ റിപ്പോർട്ട് അതുകൊണ്ട് ഇല്ലാതാകുന്നില്ല..

Unknown said...

നനവ്
എന്താണ് എല്ലാരും അറിയാനുള്ളത്.ഇതൊരുമാതിരി ടൌണില്‍ പോക്കറ്റടിക്കാരന്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു കൂവും പോലെ ആയല്ലോ.പുതിയ വ്യാഖ്യാന മാണല്ലോ, "സാങ്കേതിക" വിധി.വിധികള്‍
സാങ്കേതികവും,സാന്കെതികതാ വിരുദ്ധവും ഉണ്ടോ. ചില മാധ്യമങ്ങലില്‍ വെണ്ടയ്ക്ക നിരത്തിയതു പൊളിഞ്ഞാല്‍ പറയുന്ന ചില വാക്കുകള്‍ ആണ് ഇതെല്ലാം.ഇതൊക്കെ കേട്ടാണ് ഈയിടെ ഒരു ജഡ്ജിക്ക് പോലും ഞാന്‍ പറയാത്തതാണ് മാധ്യമങ്ങളില്‍ വന്നത് എന്ന് പറയേണ്ടി വന്നത്. (കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് മാധ്യമങ്ങള്‍ ഈയിടെ വെണ്ടയ്ക്ക അടിച്ചതിനു).
ആര്‍ക്കും കച്ചിയും തുരുമ്പും ഒന്നും കിട്ടേണ്ട. കാര്യം സിമ്പിള്‍ ആണ്. നിയമം എല്ലാവര്ക്കും ഒരുപോലെ ആകണം. കണ്ണൂര്‍ നഗര മധ്യത്തില്‍ സ്കൂളിനും
ദേവാലയത്തിനും തൊട്ടടുത്തു മദ്യഷാപ്പ് ആകാം എന്നാല്‍, "ഞങ്ങള്‍' ചിലര്‍ തീരുമാനിച്ചാല്‍ "ചിലര്‍ക്ക്' ഞങ്ങള്‍ തീരുമാനിച്ച പോലെ കള്ളുഷാപ്പ് കെട്ടാം എന്ന് വരുന്നത് ഫാസിസമാണ്‌.പറയുന്നത് ധാര്‍മികമായി ശരിയായാല്‍ പോലും. അങ്ങനെ വന്നാല്‍ പിന്നെ നീതിന്യായ സംവിധാനവും നിയമസഭയും ഒന്നും ആവശ്യമില്ല. ഞാന്‍ നാളെ നിങ്ങളുടെ മോന്ത ഇഷ്ടമില്ലാ എന്ന് വച്ചു കുറച്ചു പേരെ സ്വാധീനിച്ചു നിങ്ങളുടെ വീട്ടിലേക്കുള്ള റോഡ്‌ ഉപരോധിച്ചു യാത്രാ സ്വാതന്ത്രം തടഞ്ഞു പ്രതിഷേധിച്ചാല്‍, അത് ഞാനോ
നിങ്ങളോ ചെയ്താലും ഫാസിസമാണ്‌. താങ്കളുടെ 'ന്യായങ്ങള്‍' കാണുമ്പോള്‍ മറ്റൊരു ബ്ലോഗ്‌ പോസ്റ്റ് ആണ് ഓര്മ വരുന്നത്. ബി. ആര്‍ പി ഭാസ്കറിന്റെ ബ്ലോഗ്‌. അതില്‍ ഒരു പോസ്റ്റില്‍ പുള്ളി പറയുന്നത് "റോഡിലെ പൊതു യോഗം നിരോധിച്ച കോടതി വിധി ടിയാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ റോഡിലെ പൊതുയോഗത്തില്‍ പങ്കെടുക്കും"എന്നാണു.അതായത് ഏതു പൊതുയോഗം ജനത്തിനു വേണ്ടി ഏതു അല്ലാ എന്ന് അദ്ദഹം തീരുമാനിക്കും എന്ന്. ഇതുപോലെ എവിടെയൊക്കെ പരിസ്ഥിതി പ്രശ്നം "ഉണ്ടാക്കണം" എന്നത് അജണ്ട വച്ചു നിങ്ങള്‍ തീരുമാനിക്കും എന്ന്. ഇത് മിതമായി പറഞ്ഞാല്‍ തമാശ ആണ്. ഈ തമാശയെ ആണ് ഞാന്‍ എതിര്‍ത്തത്. ഈ പറയുന്ന പാര്‍ക്ക്കാര്‍ക്ക് വിശദീകരണത്തിനു കോടതിയിലടക്കം അവസരം കൊടുക്കട്ടെ, തെറ്റ് ചെയ്തെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോട്ടെ. അങ്ങനെ മഹാരാഷ്ട്രയിലെ കണ്ടല്‍ സ്ഥാപനം (അവിടെ ജയറാംരമേഷും കൊണ്ഗ്രെസ്സും കണ്ടല്‍ പഠന കേന്ദ്രം തുടങ്ങുന്നു എന്ന വാര്‍ത്ത വായിച്ചു ഞാന്‍ ഞെട്ടി) അടക്കം നിര്‍ത്തി വെക്കുന്ന കൂട്ടത്തില്‍ ഇതും നിര്‍ത്തട്ടെ. അതല്ലേ അതിന്റെ ശരി.

Pied Piper said...

കണ്ടല്‍ കാടുകളുടെ പ്രത്യേകമായ ആവാസവ്യവസ്ഥ സഞ്ചാരപഥങ്ങളില്‍
അലോസരപെടും എന്നത് സത്യം തന്നെ ..

പക്ഷെ കാടും അരുവിയും ചതുപ്പും എക്കോസിസ്റ്റവുമല്ലാം
അറിയാതെ വളരുന്ന മനുഷ്യരുടെ ശതമാനം ഏറി വരുന്നു ..

കേരളം മുഴുവനും കണ്ടല്‍കാടുകളൊക്കെ കണ്ടല്‍ പാര്‍ക്കുകളാക്കണം എന്ന
അഭിപ്രായം എനിക്കില്ല ..
പക്ഷെ ഒരു കുഞു കണ്ടല്‍ കാടിനെ പരമാവധി അലോസരപെടുത്താതെ
ചേറില്‍ ചവിട്ടാനും മഴനനയാനും മടിയുള്ള പുതിയ തലമുറക്ക് കാണാനും
അനുഭവിക്കാനും ഒരു ഐക്കണ്‍ പാര്‍ക്ക് ആക്കി മാറ്റിയതില്‍ എന്താണ് ഇത്ര തെറ്റ് ??

കണ്ടലുകളെ കുറിച്ച് ഒരു കുറഞ്ഞ അവബോധം സ്ര്ഷ്ടിക്കാനെങ്കിലും അത് ഉപകരിക്കും
എന്നു ഞാന്‍ കരുതുന്നു ...

പാര്‍ക്കിനെ കോമ്പന്‍സേറ്റ് ചെയ്യാന്‍ കണ്ണൂരില്‍ എത്ര ഏക്കറില്‍ പുതുതായി
കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ ഇടതുപക്ഷ സഖാക്കള്‍ക്ക് കഴിയും എന്നാതിലാണ് മിടുക്ക് ..

മറുപടികള്‍ ഹരിത തീരങ്ങള്‍ നിര്‍മിച്ചുകൊണ്ടാകട്ടെ .

പാര്‍ക്കിനെ പരിചയപെടുത്തിയതിനു നന്ദി ..

Unknown said...

പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ വെട്ടി ഗുണ്ടാനേതാവ് ബിസിനസ് തുടങ്ങിയത് അറിഞ്ഞില്ലേ?