നമ്മുടെ മണ്ണും,വെള്ളവും,വായുവും കുത്തകകൾ കൊള്ളയടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഭൂതത്താൻ കുന്നിന്റേത്.ഇതിന് ഒത്താശ ചെയ്ത് കൊടുക്കുന്നതോ നമ്മെ ഭരിക്കുന്നവരും, ഭരിക്കേണ്ടവരും!!കുന്നിന` ചുറ്റും ജനനം തൊട്ട് താമസിക്കുന്നവരെ അഭയാർഥികളാക്കിയാലും വേണ്ടില്ല...അവർ അടിമത്തം സ്വീകരിച്ചു
                                                                                 ഭൂതത്താൻ കുന്ന് കച്ചവടത്തിനു മുൻപ്
കഴിഞ്ഞവരാണല്ലൊ...രാഷ്ട്രീയമയും,സാമുഹികമായും,
സാമ്പത്തികമായും ഒക്കെ..ഇനി അവർ എവിടെ പോകാൻ...ഇനി കൂടുതൽ കൂടുതൽ ഉപഭോഗിക്കുന്നവരെ മാത്രമേ കമ്മ്യൂണിസ്റ്റ്കാർക്ക് പോലും ആവശ്യമുള്ളു...പണം എന്നത് മനുഷ്യന്റെ ഒരേ ഒരു ആവശ്യമായി മാറിയിരിക്കയാണ്..പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ലെന്ന് പഠിപ്പിക്കാൻ എല്ലാവരും മത്സരിക്കയാണ്..വികസനമെന്ന ഉമ്മാക്കി കാട്ടി,വിനാശത്തിന്റെ വിത്തുകൾ പാകി,പുളയ്ക്കുന്ന പണത്തിന്റെ ഉരുൾ പൊട്ടലിൽ അവിടെ വർഷങ്ങളായി താമസിക്കുന്ന,വേരുകളുള്ളവർക്കെന്ത് പ്രസക്തി?...
നാട്ടിൽ ഒരു പ്രവൃത്തി നടക്കുമ്പോൾ ആദ്യം അറിയേണ്ടത് നാടുകാരാണ്...അവർ കാറ്റ് കൊള്ളുന്ന,കടലിന്റെ സൌന്ദര്യം ആസ്വദിക്കുന്ന,അസ്തമയം കാണുന്ന,അവരുടെ കാലികൾ മേയുന്ന കുന്നിൻപുറത്ത് ഒരു സുപ്രഭാതത്തിൽ ആരൊക്കെയോ വരികയും കുന്നു നെടുകെ പിളർന്ന് റോഡ് വെട്ടുകയും,ഇടിച്ച് നിരപ്പാക്കുകയും,മണ്ണ്
                                             വെട്ടിമുറിക്കപ്പേട്ട ജലസംഭരണി
കടത്തിക്കൊണ്ട് പോവുകയും ചെയ്യുക!!നമ്മെ ഭരിക്കുന്ന പഞ്ചായത്തിനോട് ചോദിക്കുമ്പോൾ കൈ മലർത്തുക, കുറച്ച് കിറുക്കന്മാർ കൂടുതൽ അന്വേഷിക്കുമ്പോൾ,ഉയർന്ന തലങ്ങളിൽ അനുമതി കൊടുത്തിട്ടുണ്ടെന്ന് പറയുക.അത് കാണിച്ച് പഞ്ചായത്തുകളിൽ നിന്ന് അനുമതി വാങ്ങുക.രാഷ്ട്രീയക്കാരെല്ലാം ഇതിനെ അനുകൂലിക്കുക.ഇതാണ് ഇപ്പോൾ നമ്മുടെ പഞ്ചായത്തീ രാജ്!...ഗ്രാമീണ ജനതയുടെ സ്വയംഭരണമാണ് പഞ്ചായത്തീരാജ് വിഭാവനം ചെയ്യുന്നത് എന്നാണ് നമ്മുടെയൊക്കെ അറിവ്...നമ്മുടെ പൊതു ഇടങ്ങൾ പണം കൊടുത്ത് ഭോഗിക്കാൻ ഒത്താശ ചെയ്ത് കൊടുത്ത്,നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു കൂട്ടിക്കൊടുപ്പ്കാരന്റെ റോളീലാണിന്ന് നമ്മുടെ അധികാരികൾ...
കണ്ണൂർ ജില്ലയിൽ എൻ.എച്ച്.17ൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുൻപിലാണ് ഭൂതത്താൻ കുന്ന്.ഇത് മുഴപ്പിലങ്ങാട്,കടമ്പൂർ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നു.അലൂമിനിയം,സിലിക്ക,ഫെറിക് ഓക്സൈഡ് തുടങ്ങിയ സംയുക്തങ്ങൽ അടങ്ങിയ,ഒന്നു തൊട്ടാൽ തനിയെ അടർന്ന് വീഴുന്ന ഉറപ്പില്ലാത്ത മണ്ണാണിത്.ഈ കുന്ന് പല പ്രാവശ്യം തനിയേ
                                                  കുത്തകകളുടെ ജലചൂഷണം
അടർന്ന് വീണിരുന്നു.അതിനാൽത്തന്നെ തൊട്ടു കിടക്കുന്ന താമസക്കാരെ ഒഴിപ്പിക്കണം എന്നു മുൻപ് തന്നെ ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.(ഏകദേശം 300ഓളം കുടുംബങ്ങൾ ഈ കുന്നിനു ചുറ്റും താമസിക്കുന്നു.)അത്രയും പരിസ്ഥിതി ദുർബ്ബലമായ ഈ പ്രദേശത്താണ് കുന്നിൻ പരപ്പിൽ ഏകദേശം 200ഓളം ആധുനിക വില്ലകൾ പണിയാൻ അനുമതി വളഞ്ഞ വഴിയിൽ ഒരു കമ്പനി നേടിയിരിക്കുന്നത്.അനുമതി നേടിയതിനു ശേഷമേ പഞ്ചായതുകൾ പൊലും വിവരങ്ങൾ അറിയുന്നുള്ളൂ!പിന്നെ അവരും അതിന് ഒത്താശ ചെയ്ത്കൊടുക്കാൻ തുടങ്ങി..ഇവിടേയും വില്ലൻ പണം തന്നെ.......കുന്നിന്മുകളിലേയ്ക്ക് ഒരു റോഡ് വെട്ടാനുള്ള അനുമതി മാത്രമേ അവർക്ക് ജില്ലാ ഭരണാധികാരികളിൽ നിന്ന് നേടേണ്ടതുണ്ടായിരുന്നുള്ളൂ...ഒരു ആർ,ഡി.ഒ.കൊടുത്തില്ല,അടുത്ത ആർ.ഡി.ഒ യെ വിശ്വസിപ്പിച്ച് നേടിയെടുത്തു..എന്നിട്ടും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ എന്ന ഒരു നിർദ്ദേശം അദ്ദേഹം അനുമതി പത്രത്തിൽ എഴുതിയിരുന്നു...പക്ഷെ എല്ലാ പരിസ്ഥിതിയേയും അതിലംഘിച്ച് ഇവിടെ ചെയ്തത്,ഏകദേശം 60 അടിയുള്ള ഈ കുന്ന് 10 അടി വീതിയിൽ കുത്തനെ 90*യിൽ നെടുകെ പിളർന്ന് റോഡുണ്ടാക്കുകയാണ്...ഇത് കാണാതിരിക്കാൻ വലിയ ഷീറ്റുകളിട്ട് റോഡ് മുഴുവനും മറച്ചിരുന്നു...റോഡ് വെട്ടിക്കഴിഞ്ഞ ശേഷമാണ് പരിസരവാസികൾ പോലും വിവരമറിയുന്നത്....
                                                                    എന്റെ കുന്നെവിടെ?
ജില്ലാ പരിസ്ഥിതി സമിതിയുടെ ശ്രദ്ധ ഇതിൽ പതിയുന്നത് ഈ സമയത്താണ്.ഉടനെ ഒരു പഠന സംഘം സ്ഥലം സന്ദർശിക്കുകയും,ഗുരുതരാവസ്ഥ നേരിൽക്കണ്ട് നിർമ്മാണ പ്രവർത്തികൾ തടയുകയും ചെയ്തു...അതിനു മുൻപ് തന്നെ അവിടെ ഇതിനെതിരായി ഒരു
                                                   കുന്നിന്റെ രക്ഷയ്ക്കായ്...
കമ്മിറ്റി നിലവിലുണ്ടായിരുന്നു.നാട്ടൂകാർ ഒന്നടങ്കം ഇവിടെ വില്ലകൾ പണിയാൻ അനുവദിക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു...വനരോദനങ്ങൾ... പക്ഷെ സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞിരുന്നു.മഴ പെയ്യാൻ തുടങ്ങിയപ്പോൾത്തന്നെ നെടുകെ പിളർന്ന കുന്ന് രണ്ട് ഭാഗത്ത് നിന്നും ഇടിഞ്ഞ് റോഡ് മുഴുവൻ മൂടിപ്പോയി.മാത്രമല്ല ഫെറസ് ഓക്സൈഡ്,അലൂമിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയ മണ്ണ് റോഡിലേക്ക് ഒഴുകി തോടുകളും,വയലുകളും,കിണറുകളും മുഴുവൻ നിറഞ്ഞ് അവരുടെ വെള്ളവും,ഭക്ഷണവും,വായുവു വിഷലിപ്തമാക്കി..അറിയപ്പെടാത്ത
                                                                                 പുതിയ രോഗങ്ങൾ വരുന്ന വഴികൾ..
രക്തജന്യ രോഗങ്ങൾ വന്നാലും പുതിയ പുതിയ ആശുപത്രികളും മരുന്നുകളും തേടുമെന്നല്ലാതെ ഇതാണ് കാരണമെന്ന് ഒരധികാരിയും പറയില്ല..കാസർകോഡ് എൻഡോസൾഫാൻ നമുക്ക് മറക്കാറായിട്ടില്ലല്ലൊ!!...ഇനി ഒരു പണിയും ഇവിടെ വേണ്ടെന്ന് നാട്ടുകാർ ഉറച്ച് തീരുമാനിച്ചിരിക്കുന്നു.....
                                                                                       നമ്മുടെ ജൈവസമ്പ്ത്തിന്റെ ഇന്നത്തെ അവസ്ഥ...
ഒരു കുന്ന് നമുക്ക് തരുന്നത് പൊതു ഇടങ്ങൾ മാത്രമല്ല, നാടിന്റെ ഭക്ഷ്യസുരക്ഷയാണ് പ്രദാനം ചെയ്യുന്നത്..താഴ്വാരത്തിലുള്ള മനുഷ്യർക്കും,വയലുകൾക്കും മാത്രമല്ല മുഴുവൻ ജൈവസമൂഹത്തിനും ജീവജലം നൽകുന്നത് കുന്നാണ്...മഴക്കാലത്ത് പെയ്യുന്ന വെള്ളം മുഴുവൻ അതിന്റെ ഗർഭപാത്രത്തിൽ സൂക്ഷിച്ച് വേനലിൽ താഴ്വാരത്തിലേക്ക് ചുരത്തിക്കൊടുക്കുന്ന പ്രകൃതിയുടെ മുലകളാണ് കുന്നുകൾ...അമ്മയുടെ മാറിടം പിളർക്കുന്നവരാണ് കുന്നിടിക്കുന്നവർ....പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ...കുന്നുകൾ ഇടിച്ച് നിരത്തി ചതുപ്പുകൾ നികത്തുമ്പോൾ തകരുന്നത് രണ്ട് ആവാസ വ്യവസ്ഥകളാണ്..ചതുപ്പുകൾ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ വൃക്കകളാണ്...മാറിടവും,വൃക്കയും ഛേദിക്കപ്പെട്ട ഒരമ്മയെ ഓർക്കുക ,അടുത്ത കുന്ന് പിളർക്കുന്നതിന് മുൻപ്....
                                                                                 ഭൂതത്താൻ കുന്ന് കച്ചവടത്തിനു മുൻപ്കഴിഞ്ഞവരാണല്ലൊ...രാഷ്ട്രീയമയും,സാമുഹികമായും,
സാമ്പത്തികമായും ഒക്കെ..ഇനി അവർ എവിടെ പോകാൻ...ഇനി കൂടുതൽ കൂടുതൽ ഉപഭോഗിക്കുന്നവരെ മാത്രമേ കമ്മ്യൂണിസ്റ്റ്കാർക്ക് പോലും ആവശ്യമുള്ളു...പണം എന്നത് മനുഷ്യന്റെ ഒരേ ഒരു ആവശ്യമായി മാറിയിരിക്കയാണ്..പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ലെന്ന് പഠിപ്പിക്കാൻ എല്ലാവരും മത്സരിക്കയാണ്..വികസനമെന്ന ഉമ്മാക്കി കാട്ടി,വിനാശത്തിന്റെ വിത്തുകൾ പാകി,പുളയ്ക്കുന്ന പണത്തിന്റെ ഉരുൾ പൊട്ടലിൽ അവിടെ വർഷങ്ങളായി താമസിക്കുന്ന,വേരുകളുള്ളവർക്കെന്ത് പ്രസക്തി?...
നാട്ടിൽ ഒരു പ്രവൃത്തി നടക്കുമ്പോൾ ആദ്യം അറിയേണ്ടത് നാടുകാരാണ്...അവർ കാറ്റ് കൊള്ളുന്ന,കടലിന്റെ സൌന്ദര്യം ആസ്വദിക്കുന്ന,അസ്തമയം കാണുന്ന,അവരുടെ കാലികൾ മേയുന്ന കുന്നിൻപുറത്ത് ഒരു സുപ്രഭാതത്തിൽ ആരൊക്കെയോ വരികയും കുന്നു നെടുകെ പിളർന്ന് റോഡ് വെട്ടുകയും,ഇടിച്ച് നിരപ്പാക്കുകയും,മണ്ണ്
                                             വെട്ടിമുറിക്കപ്പേട്ട ജലസംഭരണികടത്തിക്കൊണ്ട് പോവുകയും ചെയ്യുക!!നമ്മെ ഭരിക്കുന്ന പഞ്ചായത്തിനോട് ചോദിക്കുമ്പോൾ കൈ മലർത്തുക, കുറച്ച് കിറുക്കന്മാർ കൂടുതൽ അന്വേഷിക്കുമ്പോൾ,ഉയർന്ന തലങ്ങളിൽ അനുമതി കൊടുത്തിട്ടുണ്ടെന്ന് പറയുക.അത് കാണിച്ച് പഞ്ചായത്തുകളിൽ നിന്ന് അനുമതി വാങ്ങുക.രാഷ്ട്രീയക്കാരെല്ലാം ഇതിനെ അനുകൂലിക്കുക.ഇതാണ് ഇപ്പോൾ നമ്മുടെ പഞ്ചായത്തീ രാജ്!...ഗ്രാമീണ ജനതയുടെ സ്വയംഭരണമാണ് പഞ്ചായത്തീരാജ് വിഭാവനം ചെയ്യുന്നത് എന്നാണ് നമ്മുടെയൊക്കെ അറിവ്...നമ്മുടെ പൊതു ഇടങ്ങൾ പണം കൊടുത്ത് ഭോഗിക്കാൻ ഒത്താശ ചെയ്ത് കൊടുത്ത്,നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു കൂട്ടിക്കൊടുപ്പ്കാരന്റെ റോളീലാണിന്ന് നമ്മുടെ അധികാരികൾ...
കണ്ണൂർ ജില്ലയിൽ എൻ.എച്ച്.17ൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുൻപിലാണ് ഭൂതത്താൻ കുന്ന്.ഇത് മുഴപ്പിലങ്ങാട്,കടമ്പൂർ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നു.അലൂമിനിയം,സിലിക്ക,ഫെറിക് ഓക്സൈഡ് തുടങ്ങിയ സംയുക്തങ്ങൽ അടങ്ങിയ,ഒന്നു തൊട്ടാൽ തനിയെ അടർന്ന് വീഴുന്ന ഉറപ്പില്ലാത്ത മണ്ണാണിത്.ഈ കുന്ന് പല പ്രാവശ്യം തനിയേ
                                                  കുത്തകകളുടെ ജലചൂഷണംഅടർന്ന് വീണിരുന്നു.അതിനാൽത്തന്നെ തൊട്ടു കിടക്കുന്ന താമസക്കാരെ ഒഴിപ്പിക്കണം എന്നു മുൻപ് തന്നെ ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.(ഏകദേശം 300ഓളം കുടുംബങ്ങൾ ഈ കുന്നിനു ചുറ്റും താമസിക്കുന്നു.)അത്രയും പരിസ്ഥിതി ദുർബ്ബലമായ ഈ പ്രദേശത്താണ് കുന്നിൻ പരപ്പിൽ ഏകദേശം 200ഓളം ആധുനിക വില്ലകൾ പണിയാൻ അനുമതി വളഞ്ഞ വഴിയിൽ ഒരു കമ്പനി നേടിയിരിക്കുന്നത്.അനുമതി നേടിയതിനു ശേഷമേ പഞ്ചായതുകൾ പൊലും വിവരങ്ങൾ അറിയുന്നുള്ളൂ!പിന്നെ അവരും അതിന് ഒത്താശ ചെയ്ത്കൊടുക്കാൻ തുടങ്ങി..ഇവിടേയും വില്ലൻ പണം തന്നെ.......കുന്നിന്മുകളിലേയ്ക്ക് ഒരു റോഡ് വെട്ടാനുള്ള അനുമതി മാത്രമേ അവർക്ക് ജില്ലാ ഭരണാധികാരികളിൽ നിന്ന് നേടേണ്ടതുണ്ടായിരുന്നുള്ളൂ...ഒരു ആർ,ഡി.ഒ.കൊടുത്തില്ല,അടുത്ത ആർ.ഡി.ഒ യെ വിശ്വസിപ്പിച്ച് നേടിയെടുത്തു..എന്നിട്ടും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ എന്ന ഒരു നിർദ്ദേശം അദ്ദേഹം അനുമതി പത്രത്തിൽ എഴുതിയിരുന്നു...പക്ഷെ എല്ലാ പരിസ്ഥിതിയേയും അതിലംഘിച്ച് ഇവിടെ ചെയ്തത്,ഏകദേശം 60 അടിയുള്ള ഈ കുന്ന് 10 അടി വീതിയിൽ കുത്തനെ 90*യിൽ നെടുകെ പിളർന്ന് റോഡുണ്ടാക്കുകയാണ്...ഇത് കാണാതിരിക്കാൻ വലിയ ഷീറ്റുകളിട്ട് റോഡ് മുഴുവനും മറച്ചിരുന്നു...റോഡ് വെട്ടിക്കഴിഞ്ഞ ശേഷമാണ് പരിസരവാസികൾ പോലും വിവരമറിയുന്നത്....
                                                                    എന്റെ കുന്നെവിടെ?ജില്ലാ പരിസ്ഥിതി സമിതിയുടെ ശ്രദ്ധ ഇതിൽ പതിയുന്നത് ഈ സമയത്താണ്.ഉടനെ ഒരു പഠന സംഘം സ്ഥലം സന്ദർശിക്കുകയും,ഗുരുതരാവസ്ഥ നേരിൽക്കണ്ട് നിർമ്മാണ പ്രവർത്തികൾ തടയുകയും ചെയ്തു...അതിനു മുൻപ് തന്നെ അവിടെ ഇതിനെതിരായി ഒരു
                                                   കുന്നിന്റെ രക്ഷയ്ക്കായ്...കമ്മിറ്റി നിലവിലുണ്ടായിരുന്നു.നാട്ടൂകാർ ഒന്നടങ്കം ഇവിടെ വില്ലകൾ പണിയാൻ അനുവദിക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു...വനരോദനങ്ങൾ... പക്ഷെ സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞിരുന്നു.മഴ പെയ്യാൻ തുടങ്ങിയപ്പോൾത്തന്നെ നെടുകെ പിളർന്ന കുന്ന് രണ്ട് ഭാഗത്ത് നിന്നും ഇടിഞ്ഞ് റോഡ് മുഴുവൻ മൂടിപ്പോയി.മാത്രമല്ല ഫെറസ് ഓക്സൈഡ്,അലൂമിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയ മണ്ണ് റോഡിലേക്ക് ഒഴുകി തോടുകളും,വയലുകളും,കിണറുകളും മുഴുവൻ നിറഞ്ഞ് അവരുടെ വെള്ളവും,ഭക്ഷണവും,വായുവു വിഷലിപ്തമാക്കി..അറിയപ്പെടാത്ത
                                                                                 പുതിയ രോഗങ്ങൾ വരുന്ന വഴികൾ..രക്തജന്യ രോഗങ്ങൾ വന്നാലും പുതിയ പുതിയ ആശുപത്രികളും മരുന്നുകളും തേടുമെന്നല്ലാതെ ഇതാണ് കാരണമെന്ന് ഒരധികാരിയും പറയില്ല..കാസർകോഡ് എൻഡോസൾഫാൻ നമുക്ക് മറക്കാറായിട്ടില്ലല്ലൊ!!...ഇനി ഒരു പണിയും ഇവിടെ വേണ്ടെന്ന് നാട്ടുകാർ ഉറച്ച് തീരുമാനിച്ചിരിക്കുന്നു.....
                                                                                       നമ്മുടെ ജൈവസമ്പ്ത്തിന്റെ ഇന്നത്തെ അവസ്ഥ...ഒരു കുന്ന് നമുക്ക് തരുന്നത് പൊതു ഇടങ്ങൾ മാത്രമല്ല, നാടിന്റെ ഭക്ഷ്യസുരക്ഷയാണ് പ്രദാനം ചെയ്യുന്നത്..താഴ്വാരത്തിലുള്ള മനുഷ്യർക്കും,വയലുകൾക്കും മാത്രമല്ല മുഴുവൻ ജൈവസമൂഹത്തിനും ജീവജലം നൽകുന്നത് കുന്നാണ്...മഴക്കാലത്ത് പെയ്യുന്ന വെള്ളം മുഴുവൻ അതിന്റെ ഗർഭപാത്രത്തിൽ സൂക്ഷിച്ച് വേനലിൽ താഴ്വാരത്തിലേക്ക് ചുരത്തിക്കൊടുക്കുന്ന പ്രകൃതിയുടെ മുലകളാണ് കുന്നുകൾ...അമ്മയുടെ മാറിടം പിളർക്കുന്നവരാണ് കുന്നിടിക്കുന്നവർ....പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ...കുന്നുകൾ ഇടിച്ച് നിരത്തി ചതുപ്പുകൾ നികത്തുമ്പോൾ തകരുന്നത് രണ്ട് ആവാസ വ്യവസ്ഥകളാണ്..ചതുപ്പുകൾ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ വൃക്കകളാണ്...മാറിടവും,വൃക്കയും ഛേദിക്കപ്പെട്ട ഒരമ്മയെ ഓർക്കുക ,അടുത്ത കുന്ന് പിളർക്കുന്നതിന് മുൻപ്....
നമ്മുടെ ജൈവസമ്പത്തുകൾ കച്ചവടം ചെയ്യുന്നവരെ നാം തിരിച്ചറിയേണ്ടതുണ്ട്.ഇവിടെ ജൈവസമ്പത്തുകൾ സംരക്ഷിച്ച് നിലനിർത്താൻ ഒരു മാനേജ്മെന്റില്ല.തകർക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ഉണ്ട് താനും...ഭാവി തലമുറയ്ക്ക് ഒരിറ്റ് തെളിനീർ,അൽപ്പം കുളിർക്കാറ്റ്,ഇത്തിരി നല്ല ഭക്ഷണം എന്നിവ ബാക്കി വെയ്ക്കാൻ നമുക്കായില്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ ജീവിതത്തിന് എന്ത് പ്രതീക്ഷ?...
13 comments:
നടുക്കുന്ന വാർത്തയും ചിത്രങ്ങളും.
ആരും ഇതിനേക്കുറിച്ചു പറയുന്നതു കേട്ടില്ലല്ലോ..
നാട്ടുകാരുടെ ചെറുത്തു നിൽപ്പിനു എല്ലാ പി ന്തു ണയും
ഈ വാർത്ത കൂടുതൽ പേരിലേക്കെത്തിക്കുക തന്നെ വേണം
അതെ തീര്‍ച്ചയായും ഈ വാര്‍ത്ത കൂടുതല്‍ പേരിലെത്തിക്കുകതന്നെ വേണം. കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ട മേല്‍മണ്ണ് നമ്മെ ഊട്ടുമ്പോള്‍ അത് നശിപ്പിക്കാനും ലാറ്ററൈറ്റ് രൂപപ്പെടുത്താനും വളരെ എളുപ്പം. സംരക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതും ആണ്. ഈ ബ്ലോഗ് ഇവിടെ 5 ആയി ചേര്‍ത്തിട്ടുണ്ട്.
തീർച്ചയായും ഇത് മാലോകർ അറിയേണ്ടതാണു.
വയനാടൻ,കേരളഫാർമർ,അങ്കിൾ നനവിൽ വന്നതിൽ സന്തോഷം.പ്രകൃതി സമ്പത്തുകൾ എല്ലായിടത്തും കൊള്ളയടിക്കപ്പെടുകയാണ്.പ്രതികരിക്കാൻ കേരളത്തിലങ്ങൊളമിങ്ങോളം വിരലിലെണ്ണാവുന്നവർ മാത്രം..സഹിക്കാൻ കഴിയാതാകുമ്പോൾ വല്ലതും ചെയ്യുന്നു അത്രമാത്രം..
ഇതു കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണല്ലോ..ഇതുവരെ കാണാനാവാത്തതിൽ ആണു ഖേദം.
തിരിച്ചറിയേണ്ടതുണ്ട്.....തിരിച്ചറിയേണ്ടതുണ്ട്....തിരിച്ചറിയേണ്ടതുണ്ട്.
വികടശിരോമണി,അരീക്കോടൻ നനവിനെ ശ്രദ്ധിച്ചതിൽ സന്തോഷം...സ്നേഹം..
മനസ്സു നോവുന്ന
ഇത്തരം പോസ്റ്റുകളില്‍
അഭിപ്രായം രേഖപ്പെടുത്താന്‍
എന്താണ് ആരും തയ്യാറാവാത്തത്...
halo,
ശിഥിലീകരണത്തിന്റെ അദൃശ്യ കരങ്ങൾ
എന്ന പോസ്റ്റ് വായിച്ചു.
അത്തരത്തില്‍ വളരെ ഹൃദ്യമായപോസ്റ്റുകള്
ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ വിഷമമുണ്ട്.
ഞങ്ങളുടെ ഓണ്‍ലൈന്‍ മാസികയായ
കലികയില്‍ (www.kalikaonline.com) ഈ പോസ്റ്റ് ഉള്‍പ്പെടുത്താല്‍ ആഗ്രഹിക്കുന്നു.
താല്‍പ്പര്യമുണ്ടെങ്കില്‍ അറിയി്ക്കുമല്ലോ...
ഹൃദയപൂര്‍വ്വം
ഗിരീഷ് എ എസ്
Email- kalikaonline@gmail.com
sambath thedi nashtamaavunnath sambath thanneyaanennu manassilaavumbol ethra vaikiyirikkum..good post
എത്താന്‍ വൈകി.എന്നാലും മാറുന്ന ജീവിതരീതിയും,പുരോഗമനവാദികളും,എന്തിന് തീവ്രവാദികള്‍ പോലുമുള്ള കണ്ണൂരില്‍ ഈ അതിക്രമങ്ങള്‍ ഒന്നും തടയാന്‍ ആരുമില്ലേ?
നന്നായിട്ടുണ്ട് ...
Post a Comment