* വികാസംവേണം*വിനാശം വേണ്ട*

Saturday, October 11, 2008

ജോൺസി മാഷ് പ്രകൃതിയിലേക്ക് മടങ്ങി........

കെരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പിതാവായ ജോൺസി ജേക്കബ് അന്തരിച്ചു....അദ്ദേഹത്തിന്റെ പാദങ്ങളിൽ ഒരു പിടി കണ്ണീർപ്പൂക്കൾ............

2 comments:

നനവ്‌ said...

ജീവന്റെ പുസ്തകത്തിലെ നിയമങ്ങൾക്കനുസൃതമയി ജീവിച്ച പരിസ്ഥിതി-പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആചാര്യൻ ജൊൺസി മാഷ് ഓർമ്മയായി.....മരണത്തെപ്പോലും ആഡംബരമാക്കുന്ന ഈ സമൂഹത്തിൽ, മാഷുടെ അന്ത്യാഭിലാഷപ്രകാരം ആചാരങ്ങളില്ലാത്ത ശവസംസ്കാരം പയ്യാമ്പലം പൊതുശ്മശാനത്തിൽ വച്ച് നടന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ തുറകളിലുള്ള വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ,കൃസ്ത്യാനിയായി ജനിച്ച് ഹിന്ദുവായി ജീവിച്ച മാഷുടെ ചിതയ്ക് മുസ്ലീമായ ഡോ:ജാഫർ പാലോട്ട് തീ കൊളുത്തി..മതേതരത്വം പ്രസംഗിച്ചു നടക്കുന്നവർക്ക് പ്രകൃതിയിൽ ഒരു മതമേയുള്ളുവെന്നും അതു സ്നേഹമെന്ന മതമാണെന്നുമുള്ള ജീവന്റെ ഭാഷ സ്വജീവിതത്തിലും ഒടുവിൽ മരണത്തിലും മാഷ് തെളിയിച്ച് കൊടുക്കുകയായിരുന്നു..മാഷ് ഉയർത്തിപ്പിടിച്ച ജീവന്റെ പുസ്തകം എന്നും നക്ഷത്ര പ്രഭയോടെ ജ്വലിച്ചുനിൽക്കും..

രാജന്‍ വെങ്ങര said...

കോളെജ് കാബസ്സിലെ ഗുൽമോഹർ മരത്തിൽ കയറിയിരുന്നു അതിന്റെ ഇലകൽ ഒടിച്ചതിനു സാറ് എന്നെ ചീത്ത വിളിച്ചു. സാറിന്റെ ദേഷ്യം കണ്ടു മരത്തിൽ നിന്നും ഞാൻ ഇറങ്ങി ഓടി..( പയ്യന്നുർ കോളേജ്-1983)