* വികാസംവേണം*വിനാശം വേണ്ട*

Tuesday, September 2, 2008

സഹജവാസനകള്‍

ല്ലാ ജീവികൾക്കും സഹജവാസനകളുണ്ട്‌. ഒരു പൂമ്പാറ്റ മുട്ടയിടേണ്ടുന്ന ചെടി സ്വയം കണ്ടുപിടിക്കുന്നത്‌ ആരും പറഞ്ഞുകൊടുത്തിട്ടല്ല. മുട്ട വിരിഞ്ഞ്‌ ലാർവ്വകൾ ഇലകൾതിന്ന്ജീവിക്കുന്നതും ആരും പഠിപ്പിച്ചിട്ടല്ല. ഒരു കിളി കൂട്‌ കൂട്ടുന്നതും, ഇണ ചേരുന്നതും സഹജവാസനയാലാണ് . ഒരൊ ജീവജാലങ്ങൾക്കും ഒരൊ ജന്മദൗത്യമുണ്ട്‌.പ്രപഞ്ചമൊരുക്കിയജീവശൃംഖലയിലെ കണ്ണികളാണ് ഓരോ ജീവി വർഗ്ഗങ്ങളും,അവ പരസ്പരാശ്രിതത്ത്വത്തിൽ ജീവന്റെ അനുസ്യൂത പ്രവഹത്തിനുഅനുസൃതമയിട്ടാണു് ജീവിക്കുന്നതു്.ഓരോരോ വര്‍ഗ്ഗത്തിലും അതിനനുയോജ്യമായ സഹജവാസനകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജന്മജന്മാന്തരങ്ങളായി ജനിതകമായി കോർത്തിണക്കപ്പെട്ട ഇവ എല്ലാ ജീവിവർഗ്ഗങ്ങളും പാലിക്കുന്നു. പക്ഷെ ലക്ഷക്കണക്കിനുവർഗ്ഗങ്ങളിൽ ഒന്നു മാത്രമായ മനുഷ്യനും അവന്റെ ഇടപെടലിൽകൂടി അവനു് ചുറ്റും പുലരുന്ന ജീവിവർഗ്ഗങ്ങളും മാത്രം ജീവന്റെ നിയമങ്ങളെ പാലിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അവനു ബോധം എന്ന ഒരു ഗുണവിശേഷം കൂടി കിട്ടിയിരിക്കുന്നു. ഇതു കൂടുതൽ ജീവന്റെ സത്തയോട്‌ അടുക്കാൻപ്രയോജനപ്പെടുത്തുന്നതിനു പകരം ജീവനിൽ നിന്നും അകന്നു കൃത്രിമത്വത്തിലേക്കു പോയിസുഖലോലുപത ഉണ്ടാക്കുവാൻ ബോധത്തിൽ നിന്നു ഉളവായ ബുദ്ധിയാൽ അവൻ ശ്രമിക്കുന്നു.
സഹജവാസനകൾ ഇല്ലാതായിപ്പോകുന്നത്‌ ശീലങ്ങൾ നിമിത്തമാണ്. നാം ശീലവിധേയരാണ്. ജനിച്ചനാൾ തൊട്ടു നമ്മെ എല്ലാവരും ശീലങ്ങൾ പഠിപ്പിക്കുന്നു.[അമ്മ,അഛൻ,സമൂഹം].അവിടെ മുതൽനമ്മുടെ സഹജവാസനകൾ നശിക്കാൻ തുടങ്ങുന്നു.ജനിതക കോഡുകളിലൂടെ തലമുറകളിലൂടെ നമ്മിലുമെത്തിച്ചേരുന്ന സഹജമായ ജീവരഹസ്യം നമുക്കു് അനുഭവിച്ചു ആനന്ദിക്കാന്‍ കഴിയാതെപോകുന്നു.കാരണം ശീലവിധേയമാക്കപ്പെട്ടവരാണുനാം.സഹജവാസനയാൽ വിശക്കുമ്പോൾ മാത്രം ഭക്ഷണത്തിനു് ആവശ്യപ്പെടുന്ന കുഞ്ഞിനു് സമയം നോക്കി നമ്മൾ അനാവശ്യമായി ഭക്ഷണം കുത്തിത്തീറ്റിക്കുന്നു.അങ്ങിനെ ആദ്യമായി വിശപ്പ്‌ എന്ന സഹജവാസന അവനിൽ നിന്നും നാംതട്ടിയെടുക്കുന്നു.ഓരോ നിമിഷവും നാം നിഷ്കളങ്ക ജന്മത്തെ സമൂഹത്തിലെ കുടിലതകളേയുംപരിഷ്കാരങ്ങളേയും,ജീവനെതിരായ നിയമങ്ങളേയും അനുകരിക്കൻ പഠിപ്പിക്കുന്നു.അനുകരണം ജീവിതമല്ല അഭിനയമാണ്. അത്‌ നമ്മെ നമ്മുടെ യഥാർത്ഥ സത്തയില്‍ നിന്നും അകറ്റുന്നു.അത് ഉപരിപ്ലവമാണ് പഴത്തിന്റെ തൊലി മാത്രം തിന്ന് അതിന്റെ സത്തയെന്നു തെറ്റിദ്ധരിച്ച് സന്തോഷിച്ചു് പൊട്ടിച്ചിരിക്കുന്ന വിഡ്ഡികളാണു നാം. ജീവിതത്തിന്റെ ആഴമറിയണമെങ്കിൽ നമ്മുടെ നഷ്ട്ടപ്പെട്ടുപോയസഹജവാസനകൾ ഉണർത്തേണ്ടതുണ്ട്‌.സമയം നോക്കി ഭക്ഷണം കഴിക്കാതെ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക-വിശപ്പ്എന്ന ഒരു സഹജവാസനയെങ്കിലും അതനുഭവിക്കുമ്പോഴുള്ള ആനന്ദ്ത്തോടെ തിരിചു കൊണ്ടുവരാം. ഓരോന്നും സ്വയം അറിയുക .സഹജവാസനയിൽ ജീവിക്കുക എന്നാൽ ആനന്ദം അനുഭവിക്കലാണ്. അതു നിങ്ങൾക്ക്‌ എന്നോട്‌ പറഞ്ഞുതരാനാവില്ല.എനിക്കു നിങ്ങളോടും. കാരണം നമ്മുടെ ജനിതക കോഡുകളും ജന്മവും വ്യത്യസ്തമാണ് എന്നത്‌ തന്നെ. ബുദ്ധി കൊണ്ട്‌ എല്ലാം ഒരേ ചതുരക്കള്ളികളിലാക്കുന്നത്‌ ജീവിതത്തെ വിരസമാക്കുന്നു.
അതിനാൽ നമുക്കു നമ്മുടെ സഹജവാസനകളെ ഓരോന്നായ്‌ തിരിച്ചുപിടിക്കാൻ ശ്രമിക്കാം.ഒരു ചെറുവിജയം പോലും അത്യാനന്ദകരമായിരിക്കും.

0 comments: