ഇന്ന്‍ ജൂണ്‍രണ്ട്...
അല്‍പ്പം മഴചാറ്റലും മുല്ലപ്പൂഗന്ധവുമുള്ള ,
ഒപ്പം പാരിജാതവും മണക്കുന്ന ഇളംരാത്രിയില്‍
ഇന്ന്‍
അവിസ്മരണിയമായ ഒരുകാഴ്ചയാണ് നനവ് ഞങ്ങള്‍ക്കായി ഒരുക്കിയത് ..
മിന്നാമിന്നികള്‍ മരംകുലുക്കുന്ന വിസ്മയക്കാഴ്ച്ച...
പുറത്തുപോകാന്‍ ഒരുങ്ങിയ ഹരി ,
ഞങ്ങളുടെ വഴിയില്‍,
മരങ്ങളില്‍ നൂറുകണക്കിനു മിന്നാമിന്നികള്‍
മിന്നിത്തെളിയുന്ന ദൃശ്യംകണ്ട്
വിളിച്ചപ്പോള്‍ ഓടിച്ചെന്നതായിരുന്നു..
സുബാബുളിലും സമീപമരങ്ങളിലും നുറുകണക്കിനു ഞെക്കുവിളക്കുകള്‍ അഞ്ചാറു സെക്കന്റ് ഇടവേളകളില്‍ മിന്നിത്തെളിയുന്നു !!!!..
മരംകുലുക്കല്‍ എന്നാണ് ഇതിനെ പറയാറ്..
അഞ്ചുംപത്തും എണ്ണം മഴക്കാലത്തിവിടെ പതിവാണ്.
മുമ്പും ഇങ്ങനെ ഉണ്ടായിരുന്നത്രേ..
ആദ്യമായി ഈ പ്രതിഭാസം കണ്ടത്
തിരുനെല്ലിയില്‍ വച്ചായിരുന്നു...
അന്ന്‍ വനംവകുപ്പ് ഡോര്‍മിറ്ററിയുടെ മുന്നിലുള്ള മരത്തില്‍
നിറയെ അവര്‍ ഉണ്ടായിരുന്നു..
ഇന്നിതാ അവര്‍ എന്നെത്തേടി നനവില്‍..
2 comments:
കാപ്പിത്തോട്ടങ്ങളിൽ തെളിയുന്ന മിന്നാനിനുങ്ങുകളുടെ ദീപാരാധനയെപ്പറ്റി, തിരുനെല്ലിയിൽ തന്നെ, ആഷാമേനോൻ ഹെർബേറിയം എന്ന പുസ്തകത്തിൽ എഴുതിയത് ഓർമ വരുന്നു
ദൈവമേ!!!മിന്നാമിനുങ്ങുകളെ കണ്ട കാലം മറന്നു.കോൺക്രീറ്റ് മരങ്ങൾക്കിടയ്ക്കെവിടെ വരാനാ മിന്നാമിനുങ്ങുകൾ?!?!?!!?
Post a Comment