* വികാസംവേണം*വിനാശം വേണ്ട*

Monday, August 10, 2015

നനവും സോളാറായി..




ഴിഞ്ഞ ആഗസ്ത് 1 മുതല്‍  നനവും സോളാറായി...  
നനവില്‍ ഒരുമാസം 12 -20  വൈദ്യുതി മാത്രമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് .. ഗ്യാസ് കണക്ഷന്‍ എടുക്കാതെ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചപ്പോള്‍ അതൊരു സ്വാതന്ത്യപ്രഖ്യാപനമായിരുന്നു ... സബ്സിഡി ,വിലവര്‍ധന , സമരങ്ങള്‍ എന്നിവയൊന്നും അലട്ടാതെ മാലിന്യരഹിത ജീവിതത്തോടൊപ്പം ഇവിടെ ഞങ്ങള്‍ക്കുവേണ്ട ഗ്യാസും ഞങ്ങള്‍  ഉണ്ടാക്കുന്നു ..  സ്വരാജിലേയ്ക്ക് ഒരു ചുവടുകൂടി വയ്ക്കുക എന്നതിനായി വീട് വച്ചപ്പോള്‍ മുതലേ സൌരോര്‍ജ്ജത്തെപ്പറ്റി ചിന്തിക്കാറുണ്ടായിരുന്നു.. ഇവിടത്തെ ബാങ്ക് വഴി സോളാര്‍ കണക്ഷന്‍ നല്‍കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ബാങ്കുമായി ബന്ധപ്പെട്ടു ..ഞങ്ങള്‍ക്ക്   ലോണ്‍ എടുക്കാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ , അവര്‍ തലശ്ശേരിയിലെ  ഏജന്‍സിയുമായി  നേരിട്ടു ബന്ധപ്പെടാന്‍ പറഞ്ഞു .. 

, രണ്ടു പാനലുകളും ബാറ്ററിയും ഇന്‍വെര്‍ട്ടരുമടക്കം,400 വാട്സിന്‍റെ ഒരു യൂണിറ്റിന് സബ്സിഡികള്‍ കഴിച്ച് 40000 രൂപയാണ് അവര്‍ പറഞ്ഞത് .4 ബല്‍ബുകള്‍ ,2 ഫാനുകള്‍ ,ഫ്രിഡ്ജ് , മിക്സി എന്നിവ  ഇതുകൊണ്ട് പ്രവര്‍ത്തിപ്പിയ്ക്കാമത്രേ ... 

ഞങ്ങള്‍ ഇനിയൊരു 40 വര്‍ഷക്കാലം ജീവിച്ചിരുന്നാല്‍ 25- 30 ആയിരം രൂപയേ മാക്സിമം ഇലക്ട്രിസിറ്റി ബില്‍ ഇന്നത്തെ  നിരക്കില്‍  ആവുകയുള്ളൂ ..ആതിരപ്പള്ളിയോടും മറ്റുംസ്നേഹമുള്ളതിനാല്‍ അത്ര കുറച്ചേ ഞങ്ങള്‍ കറന്‍റ് ഉപയോഗിയ്ക്കാറുള്ളൂ .. ദിവസം 0.4-0.7 യൂണിറ്റുമാത്രം .. എങ്കിലും സൂര്യന്‍ ഇത്രയേറെ ഊര്‍ജ്ജം ചൊരിയുമ്പോള്‍ അതുപയോഗിയ്ക്കുകയെന്നത് അതും നമ്മുടെ നദികളുടെ സംരക്ഷണം കൂടിയാവുമ്പോള്‍ അഭില ഷണീയമാണെന്ന് തോന്നി  .കൂടാതെ സ്വന്തമായി ഊര്‍ജ്ജം ഉണ്ടാക്കുന്നു എന്ന അഭിമാനവും സ്വാതന്ത്യവും സ്വാശ്രയത്വവും ... കൂടാതെ പവര്‍കട്ടില്ലാതെ ലോഡ് ഷെഡിംഗില്ലാതെ . ചാര്‍ജ്ജ് വര്‍ദ്ധനയെ പേടിയ്ക്കാതെ ജീവിക്കാമല്ലോ ..

ഞങ്ങള്‍ ഫ്രിഡ്ജ് , ഫാന്‍ എന്നിവ ഉപയോഗിക്കാത്തതിനാല്‍ വീട്ടിലെ മുഴുവന്‍ ബല്‍ബുകള്‍ , ട്യൂബുകള്‍ എന്നിവയും മിക്സിയും സോളാര്‍ കൊണ്ട് ആകും . പമ്പ്സെറ്റിന്‍റെ മോട്ടോര്‍ മാത്രം ഇതിലാവില്ല ഇന്‍വെര്‍ട്ടറിന്‍റെ.അതിനു 1000 വാട്ടിന്റെ പാനല്‍ വേണ്ടിവരും .. സ്വിച്ചുകള്‍ സൊളാറിലേയ്ക്ക് കണക്ട് ചെയ്തു . ഇന്‍വെര്‍ട്ടറിലെയ്ക്കാണ് വൈദ്യുതി പോവുക  ഇന്‍വെര്‍ട്ടറിന്‍റെ ചെറിയ ഒരു മണം  പുറത്തുവരുന്നത് മാത്രമാണ് ഒരു അസൌകര്യം .. ഹാളില്‍ത്തന്നെ വച്ചതുകൊണ്ടാണ് പ്രശ്നം ,ചെറിയ വീടായതിനാല്‍ ... 

കഴിഞ്ഞ 10 ദിവസത്തില്‍ 3 യൂണിറ്റ് വൈദ്യുതിയാണ് ഞങ്ങള്‍ ഉപയോഗിച്ചത് .2 യൂണിറ്റ് സൂര്യനും തന്നു . മഴക്കാലമായതിന്‍റെ പ്രശ്നമുണ്ട് .. അധിക സമയവും ആകാശം മേഘാവൃതമാണ്.. വേനലായാല്‍ മോട്ടോറിന്നൊഴികെ ksebയെ ആശ്രയിക്കേണ്ടിവരില്ല ..ഒരു മാസത്തിനു ശേഷം പ്രവര്‍ത്തനം എങ്ങനെയുണ്ടെന്ന് വിലയിരുത്തണം ,,ബാറ്ററിയ്ക്ക് 5 വര്ഷം ഗ്യാരണ്ടി അവര്‍ പറഞ്ഞിട്ടുണ്ട് .. 

1 comments:

ajith said...

നാട്ടില്‍ ജീവിതം തുടങ്ങുമ്പോള്‍ ഇങ്ങനെ ഒക്കെ ആയിരിക്കണമെന്ന് ഞങ്ങളും പ്ലാന്‍ ചെയ്യുന്നു